ഞാന്‍ നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കിയിരുന്ന് അയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു; കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

കൊച്ചി: സുന്ദരികളായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇളക്കമുണ്ടാകുന്ന ഞരമ്പന്മാരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാരാണ് ഇത്തരക്കാരുടെ ശല്യം നേരിടുന്നവരില്‍ ഒരു പ്രധാന വിഭാഗം. തിരക്കുള്ള ബസുകളില്‍ തട്ടലും മുട്ടലുമായി തുടങ്ങി സ്വയംഭോഗം ചെയ്യുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒരു വനിതാ കണ്ടക്ടര്‍ക്കാണ് അടുത്തിടെ ഇത്തരമൊരു ദുരനുഭവമുണ്ടായത്. സംഭവം വിവരിക്കുന്ന ഇവരുടെ കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. വാര്‍ധക്യം ചെന്ന അച്ഛനും അമ്മയും ബിരുദത്തിനു പഠിക്കുന്ന അനുജത്തിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ വനിതാ കണ്ടക്ടര്‍ക്കാണ് ഇത്തരത്തിലൊരു അപമാനം നേരിടേണ്ടി വന്നത്. ഒരു മലയോര പ്രദേശത്ത് നിന്നും സന്ധ്യക്ക് തിരിച്ചു വരുന്ന ട്രിപ്പില്‍ സ്ഥിരമായി കയറുന്ന ഒരു യുവാവാവാണ് കഥയിലെ വില്ലന്‍. ഇയാള്‍ ഏകദേശം 30 മിനിറ്റ് ദൂരം കഴിഞ്ഞ് മറ്റൊരു സ്‌റ്റോപ്പില്‍ ഇറങ്ങും. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് വരുമ്പോള്‍ ബസില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരെ കാണൂ.…

Read More

കെഎസ്ആര്‍ടിസി കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുമോ? 48 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടാന്‍ പറ്റുന്നിടത്ത് 80 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നത് പാതകള്‍ ചോരക്കളമാക്കുമെന്ന് വിമര്‍ശനം; പുതിയ മിന്നല്‍ സര്‍വീസ് കോടതി കയറാന്‍ സാധ്യത തെളിയുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന വാഹനം കെഎസ്ആര്‍ടിസിയാണ്. വെറുതെ പറയുന്നതല്ല ഇത് ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തലാണിത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ബാധ്യതയാണ് ആനവണ്ടി. നഷ്ടത്തിലോടുന്ന ഈ വണ്ടിയെ എങ്ങനേയും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് രാജമാണിക്യത്തിന്റെ ചുമലില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. തന്നാലാവുന്നത് പലതും അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും ചിലര്‍ അദ്ദേഹത്തിന് തെറ്റായ ഉപദേശങ്ങളും നല്‍കുന്നുണ്ട്. വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി അടുത്തിടെ ആരംഭിച്ച മിന്നല്‍ സര്‍വീസ് അത്തരത്തിലൊന്നാണ്. കാരണം ഈ സര്‍വീസ് നിയമത്തിന്റെ പച്ചയായ ലംഘനമാണെന്നതു തന്നെ കാരണം. കാര്യമൊക്കെ ശരിതന്നെ മറ്റു സര്‍വീസുകളെ അപേക്ഷിച്ച് വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നുള്ളത് ധാരാളം യാത്രക്കാര്‍ക്ക് ഗുണകരമാണ്. എന്നാല്‍ കേരളത്തില്‍ സൂപ്പര്‍ ഡീലക്‌സിന്റെ അംഗീകൃത പരമാവധി വേഗത 48 കിലോമീറ്റര്‍ മാത്രമാണെന്നതാണ് വസ്തുത. മിന്നല്‍ ഓടുന്നത് 80 കിലോമീറ്റര്‍ വേഗത്തിലും. ഈ കേസ് കോടതിയില്‍…

Read More

ആനവണ്ടി കട്ടപ്പുറത്താകില്ല! രാജമാണിക്യത്തിന് പാര പണിയാന്‍ ശ്രമിച്ച മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും മാറ്റി; രാജമാണിക്യം ‘മുത്ത്’ ആണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ആനവണ്ടിയെ കട്ടപ്പുറത്താക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വക എട്ടിന്റെ പണി. ഇതോടെ എംഡി സ്ഥാനത്തു നിന്നും രാജമാണിക്യം ഒഴിയില്ലയെന്നും തീര്‍ച്ചയായി. ഇതോടെ തനിക്ക് കെ എസ് ആര്‍ ടി സിയെ മുന്നോട്ട് നയിക്കാനാകുമെന്ന പ്രതീക്ഷ രാജമാണിക്യത്തിന് എത്തുകയാണ്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കടക്കെണിയില്‍ നിന്നു കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍ സമ്മതിച്ചത് രാജമാണിക്യത്തിന്റെ സമ്മര്‍ദ്ദ ഫലമാണ്. ഉന്നത പദവികളില്‍ പ്രഫഷണല്‍ യോഗ്യതയുള്ളവരെ പുറത്തുനിന്നു കണ്ടെത്തി നിയമിക്കാന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ തലവന്മാരാക്കി. ഇവരെ തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്നും പ്രൊഫഷണലുകളെ നിയമിക്കണമെന്നും മുമ്പ് രാജമാണിക്യം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍…

Read More