അമ്പലപ്പുഴ: കാറില്‍ ഉരസിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ ക്യാബിനില്‍ നിന്നും പിടിച്ചിറക്കി ആക്രമിച്ച യുവതിയെ നാട്ടുകാര്‍ പോലീസിനു കൈമാറി. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെയാണ് അക്രമിച്ചതെന്നാണ് ആരോപണം. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയില്‍ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിലുള്ള പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം.കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍. അരുണിമ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കൊല്ലത്തേക്കു പോവുകയായിരുന്നു. ജിജിത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോള്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഉരസിയതായി കാര്‍ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയില്‍ നിന്നു കാറിനുള്ളില്‍ വീണു. ഇതാണ് കെഎസ്ആര്‍ടിസിയെ പിന്തുടരാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നു പറയുന്നു. ഇതിന്റെ വാശിയില്‍ ബസ് പുറക്കാട്…
Read MoreTag: KSRTC
കെഎസ്ആര്‍ടിസിയെ നേരെയാക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് തിരിച്ചറിഞ്ഞ് തച്ചങ്കരി; ശമ്പളം 30-ാം തീയതി തന്നെ കൊടുക്കാന്‍ ശ്രമം; തച്ചങ്കരിയുടെ പരിഷ്‌കരണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ആര്‍ടി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതില്‍ ജീവനക്കാര്‍ക്കും ഒരു പങ്കില്ലേയെന്ന് പൊതുജനങ്ങള്‍ കുറേനാളായി ചോദിക്കുന്ന ചോദ്യമാണ്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ കൃത്യസമയത്ത് ശമ്പളം കൊടുക്കുകയാണ് ആദ്യ നടപടിയെന്ന് പുതിയ എംഡി ടോമിന്‍ തച്ചങ്കരി തിരിച്ചറിഞ്ഞിരിക്കുകയാണ്. കാലാകാലങ്ങളില്‍ ഭരിച്ചവരുടെ കെടുകാര്യസ്ഥത തകര്‍ത്ത ഒരു സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇത്തരം കെടുകാര്യസ്ഥത ആവര്‍ത്തിച്ചതോടെ ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കിട്ടാതായി. മുന്‍ ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായി. ഇതോടെ കെഎസ്ആര്‍ടിസിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികള്‍ കടക്കെണിയിലും ആയി. കോര്‍പറേഷനെക്കുറിച്ചുള്ള ഈ മോശം അഭിപ്രായങ്ങള്‍ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് പുതിയ എംഡി. ലാഭത്തിലായില്ലെങ്കിലും നഷ്ടത്തില്‍ നിന്നും കരകയറ്റാനും ജീവനക്കാര്‍ക്ക് കൃത്യസമയത്തു ശമ്പളം കൊടുക്കാനുമുള്ള തത്രപ്പാടിലാണ് ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസിയെ നേരെ ആക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം നല്‍കണം. അതുകൊണ്ട് 30-ാം തിയതി തന്നെ…
Read Moreതച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പെരുംതച്ചനാവുമോ ? ചുമതലയേറ്റ ആദ്യദിനം തന്നെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് ടോമിന്‍ ജെ തച്ചങ്കരി; ഷെഡില്‍ കിടക്കുന്ന വണ്ടികള്‍ നിരത്തിലിറക്കുന്നതിന് പ്രഥമ പരിഗണന…
തിരുവനന്തപുരം: എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലയാണ് കെഎസ്ആര്‍ടിസിയുടെ കാര്യമെന്നു പറയാറുണ്ട്. ഭരണം മാറിമാറി വന്നാലും കെഎസ്ആര്‍ടിസി പഴയ കെഎസ്ആര്‍ടിസി തന്നെ എന്നാണ് പൊതുവെയുള്ള പറച്ചില്‍. എം.ജി രാജമാണിക്യത്തിന്റെ വരവോടെയാണ് അതിന് അല്‍പം മാറ്റമുണ്ടായത്. രാജമാണിക്യത്തെ തെറിപ്പിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും വൃഥാവിലായി. രാജമാണിക്യത്തിന് പകരക്കാരനായി നിയമിച്ചതാവട്ടെ ആരോപണങ്ങള്‍ ഏറെയുള്ള ടോമിന്‍ ജെ തച്ചങ്കരിയെയും. എന്നാല്‍ ചുമതലയേറ്റതിന്റെ ആദ്യ ദിവസം തന്നെ വിപ്ലവകരമായ നീക്കവുമായി തച്ചങ്കരി കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കോര്‍പ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി പ്രഥമ പരിഗണന കൊടുക്കുന്നത് കോര്‍പ്പറേഷന് കീഴിലുള്ള ബസുകള്‍ യഥാസമയം സര്‍വീസ് നടത്തുക എന്ന് ഉറപ്പാക്കുന്നതിനാണ്. പ്രത്യേകിച്ചും സൂപ്പര്‍ എക്‌സ്പ്രസ്, ഫാസ്റ്റ് ഗണത്തില്‍ പെടുന്ന ബസുകള്‍. കെഎസ്ആര്‍ടിസിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ഇത്തരം ബസുകളില്‍ എല്ലായ്‌പ്പോഴും തിരക്കു തന്നെയാണ്. അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലായാല്‍…
Read Moreജീവന്‍ രക്ഷിക്കാനും കെഎസ്ആര്‍ടിസിക്ക് അറിയാം; കുഴഞ്ഞ് വീണ യാത്രക്കാരനെയും കൊണ്ട് വേണാട് ബസ് നോണ്‍സ്‌റ്റോപ്പായി പാഞ്ഞു; അരങ്ങേറിയ സിനിമാസ്റ്റൈല്‍ സംഭവങ്ങള്‍ ഇങ്ങനെ…
കൊല്ലം: കെഎസ്ആര്‍ടിസി ബസുകാരെ ഒരിക്കലെങ്കിലും പഴി പറയാത്ത യാത്രക്കാര്‍ ഉണ്ടാവില്ല. കേരളത്തില്‍ നടക്കുനന പല ആക്‌സിഡന്റുകളിലും പങ്കാളിയായതിനാല്‍ ആ വഴിയ്ക്കുള്ള ചീത്തപ്പേര് വേറെ. പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പാതിരാത്രിയില്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ പോയ കെഎസ്ആര്‍ടിസിയുടെ നടപടി വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. വിഷയം സോഷ്യല്‍ മീഡയ ഏറ്റു പിടിച്ചതോടെ ആളുകള്‍ ഇരു പക്ഷത്തുമായി അണിനിരക്കുകയും ചെയ്തു. എന്നാല്‍ കൊട്ടാരക്കരയില്‍ ഒരു യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിത ഇടപെലാണ്. ഈ സംഭവത്തില്‍ കെഎസ്ആര്‍ടിസിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം കൊട്ടാരക്കരയ്ക്കടുത്ത് പൂയപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി-കൊട്ടാരക്കര വേണാട് ചെയിന്‍ സര്‍വീസില്‍ കയറിയ 35 വയസ്സുള്ള ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. രാത്രി ഏഴേകാലോടെ ബസ് പൂയപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓയൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കു പോകാന്‍ കയറിയ ആളാണ് കുഴഞ്ഞുവീണത്. സീറ്റില്‍നിന്ന് ബസ്സിന്റെ പ്ലാറ്റ്‌ഫോമിലേക്ക് വീണതുകണ്ട ജീവനക്കാര്‍ ബസ്…
Read Moreഇറങ്ങണമെന്ന് പതിനേഴുകാരി പറ്റില്ലെന്ന് കണ്ടക്ടര്‍ ! വിദ്യാര്‍ഥിനിയെയും കൊണ്ട് പാതിരാത്രിയില്‍ കെഎസ്ആര്‍ടിസിയുടെ യാത്ര; പോലീസുകാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; ഒടുവില്‍ ബസ് നിര്‍ത്തിയതിങ്ങനെ…
രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണമെന്നാണ് നിയമം. എന്നാല്‍ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിനിക്ക് ഇറങ്ങാന്‍ ബസ് നിര്‍ത്തിക്കൊടുക്കാതെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് പാഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. കോട്ടയം പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്ന് രാത്രി എട്ടു മണിക്കാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ഓണ്‍ലൈന്‍ വഴി കോഴിക്കോട്ട് വരെയാണ് വിദ്യാര്‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്.കൂട്ടുകാര്‍ കോഴിക്കോട്ട് ഇറങ്ങിയപ്പോഴാണ് ബസ് കാസര്‍ഗോട്ടേക്ക് ആണെന്ന് വിദ്യാര്‍ത്ഥിനിക്ക് മനസിലാകുന്നത്. എന്നാല്‍ കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു. പയ്യോളിയില്‍ ബസ് നിര്‍ത്തി തരില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തോളാനും കണ്ടക്ടര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനി 111 രൂപ കൊടുത്ത് കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തു. ഇക്കാര്യം പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെയും വിളിച്ച് കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ…
Read Moreജീവനക്കാരുടെ കൂട്ടരാജി;കെഎസ്ആര്‍ടിസി സ്തംഭിച്ചു; 606 പേര്‍ രാജി വച്ചത് മറ്റു ജോലികള്‍ ലഭിച്ചതിനെത്തുടര്‍ന്ന്; ശമ്പളവും പെന്‍ഷനും മുടങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഞെട്ടിച്ചുകൊണ്ട് ജീവനക്കാരുടെ കൂട്ടരാജി. 606പേരാണ് രാജിവച്ചൊഴിഞ്ഞത്. മറ്റുള്ള വകുപ്പുകളിലും മികച്ച ശമ്പളമുള്ള മറ്റു ജോലികളും ലഭിച്ചവരാണു രാജിവയ്ക്കാന്‍ അനുമതി തേടിയത്. ഇത്രയുംപേര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുന്നതു ചരിത്രത്തിലാദ്യ സംഭവമാണെന്നാണു റിപ്പോര്‍ട്ട്. ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണു ജീവനക്കാരെ മറ്റു ജോലികള്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി മാനേജ്‌മെന്റ് അംഗീകരിച്ചു. സാധാരണ മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ ഈ സ്ഥാപനത്തില്‍നിന്നു പലരും രാജിവയ്ക്കാറുണ്ട്. അങ്ങനെ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്നുമാണു മാനേജ്‌മെന്റിന്റെ വിശദീകരണം. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചത്. ഇവര്‍ വിവിധ കാലയളവില്‍ രാജിവച്ചവരായിരുന്നു. എന്നാല്‍ ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടു പോയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി…
Read Moreകെഎസ്ആര്‍ടിസി ലാഭത്തിലാവാന്‍ 45000 ജീവനക്കാരില്‍ പകുതിപ്പേരെ പിരിച്ചു വിടണമെന്നു പറഞ്ഞ രാജമാണിക്യത്തോട് സര്‍ക്കാര്‍ പറഞ്ഞു ‘കടക്കു പുറത്ത്’; വരുമാനം കൂടിയിട്ടും കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്ന ഘടകങ്ങള്‍ ഇവയൊക്കെ…
തിരുവനന്തപുരം: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമാണ് കെഎസ്ആര്‍ടിസി എന്നത് പരസ്യമായ രഹസ്യമാണ്. ഇച്ഛാശക്തിയുള്ള രണ്ടു മന്ത്രിമാര്‍ കോര്‍പ്പറേഷന്‍ ഭരിച്ചത് ഒഴിച്ചാല്‍ ബാക്കി മന്ത്രിമാരെല്ലാം കോടികള്‍ കമ്മീഷനടിക്കുക എന്ന ദൗത്യം മാത്രം നിര്‍വഹിച്ചു.ഇങ്ങനെ നഷ്ടത്തിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്നതിനിടെയാണ് ആനവണ്ടിയുടെ രക്ഷകനായി രാജമാണിക്യം ഐഎഎസിനെ സര്‍ക്കാര്‍ നിയമിച്ചത്. കോര്‍പ്പറേഷനെ നന്നാക്കാന്‍ വേണ്ടിയുള്ള തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ സോളാര്‍ ബോംബ് പൊട്ടിയതോടെ രാജമാണിക്യത്തിന്റെ എംഡി സ്ഥാനം തെറിച്ചു. ക്രൈം ബ്രാഞ്ച് മേധാവിയായ ഹേമചന്ദ്രനെയാണ് പകരം നിയമിച്ചത്.രാജമാണിക്യം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ കനത്ത തിരിച്ചടിയായിരുന്നു ഇത്. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ എതിര്‍പ്പുകള്‍ മറികടന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് എം.ഡി സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റിയത്. അതോടെ വിവാദങ്ങളും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനാണ് രാജമാണിക്യത്തെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചത്. അന്ന് ഗതാഗത മന്ത്രിയുടെ ശുപാര്‍ശ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് രാജമാണിക്യത്തിന്റെ…
Read Moreസെന്റിന് 25 ലക്ഷം മതിപ്പുവിലയുള്ള കെഎസ്ആര്‍ടിസിയുടെ ഒന്നേമുക്കാല്‍ സെന്റ് വസ്തു മറിച്ചു വിറ്റത് വെറും 1.75 ലക്ഷം രൂപയ്ക്ക്; കച്ചവടം കണ്ടുപിടിച്ചപ്പോള്‍ രാജമാണിക്യം പുറത്ത്; എസ്റ്റേറ്റ് വിഭാഗത്തിന്റെ കള്ളക്കളികള്‍ ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ജീവനക്കാര്‍ മത്സരിക്കുന്നു. സര്‍ക്കാരും എംഡിയും അറിയാതെ കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഈഞ്ചയ്ക്കല്‍ ഡിപ്പോയുടെ ഭൂമി നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് വിറ്റത് കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഇത് കണ്ട് പിടിച്ചതിന്റെ പ്രതികാര നടപടിയാണ് രാജമാണിക്യത്തിന്റെ പുറത്താകല്‍ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. വിറ്റത് വെറും ഒന്നേമുക്കാല്‍ സ്ഥലമാണെങ്കിലും നഷ്ടമായത് പത്തു സെന്റാണ്. ഒരു സെന്റിന് ഒരുലക്ഷം നിരക്കില്‍ ഒന്നേമുക്കാല്‍ സെന്റ് 1.75 ലക്ഷത്തിനാണ് വിറ്റതെന്നാണ് സൂചന. തിരുവനന്തപുരത്ത് പൊന്നും വിലയുള്ള സ്ഥലമാണ് ഈഞ്ചയ്ക്കലിലേത്. ബൈപാസ് വന്നതോടെ വസ്തുവിന്റെ വില അനുദിനം ഉയരുകയാണ്. ഇവിടെ നാമമാത്രമായ തുകയ്ക്കാണ് വസ്തു കെഎസ്ആര്‍ടിസി വിറ്റുതുലച്ചത് സര്‍ക്കാര്‍ കണക്കനുസരിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള വസ്തുവിന് സെന്റിന് 15 ലക്ഷത്തിലേറെ വിലയുണ്ട്. എന്നാല്‍ അനുദിനം വികസിക്കുന്ന ഈ സ്ഥലത്തെ യഥാര്‍ത്ഥ വിപിണി വില സെന്റിന് കാല്‍ക്കോടിക്കും മുകളിലാണ്. ഇത്തരത്തിലൊരു ഭൂമിയാണ് നാമമാത്രമായ…
Read Moreകെഎസ്ആര്‍ടിസി ബസിലും പ്രേതബാധയോ ? ഡ്രൈവറില്ലാതെ തനിയെ നീങ്ങിയ ബസ് പോസ്റ്റും ഓട്ടോറിഷകളും ഇടിച്ചു തകര്‍ത്തു; ഫോണ്‍ ചെയ്തു നിന്ന ആളുടെ കൈവിരലുകള്‍ അറ്റു വീണു
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ലോഫ്‌ളോര്‍ ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. ബസ് വരുന്നതു കാണാതെ ഫോണില്‍ സംസാരിച്ചുനിന്ന വഴിയാത്രക്കാരന്റെ കൈവിരലുകള്‍ അറ്റുവീഴുകയും ചെയ്തു. ഇദ്ദേഹം ബസ് തട്ടി താഴെവീണതിനിടെ വൈദ്യുതിപോസ്റ്റില്‍ വിരലുകള്‍ കുടുങ്ങിയാണ് അപകടം. കെ.എസ്.ആര്‍.ടി.സി. തൃശൂര്‍ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്കു പോകാന്‍ യാത്രക്കാരെ കയറ്റിയ ബസാണ് അപകടമുണ്ടാക്കിയത്. ബസുമായി പുറപ്പെട്ട ഡ്രൈവര്‍ യാത്രയ്ക്കു വാഹനം സജ്ജമല്ലെന്നു തോന്നിയതോടെ പുറകോട്ടെടുത്ത് ഗാരേജില്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ ആയിരുന്നു ബസ് തനിയെ നീങ്ങിയത്. ബസ് തനിയെ നീങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു. ബസ് നീങ്ങുന്നതു കണ്ട് പിന്നാലെ ഓടിയെത്തിയ ബസില്‍ ചാടിക്കയറി എഞ്ചിന്‍ ഓഫാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബസ് പതുക്കെയാണ് നീങ്ങിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബസ് എന്‍ജിന്റെ വായുക്രമീകരണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.…
Read Moreനിലവിലെ കടം 3000 കോടിയ്ക്കടുത്ത്; 3.03 കോടി ദിവസവും പലിശയടയ്ക്കുന്നു; കടം കയറി മുടിഞ്ഞപ്പോള്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി കണ്ടെത്തിയ പുതിയ മാര്‍ഗം കൊള്ളാം…
തിരുവനന്തപുരം: കടത്തില്‍ മൂക്കോളം മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പുതിയ മാര്‍ഗം കണ്ടെത്തി. നാട്ടിലുള്ള സകലമാന ബാങ്കുകളില്‍ നിന്നെല്ലാം കടം എടുത്തു മതിയായപ്പോഴാണ് കെഎസ്ആര്‍ടിസി പുതിയ മാര്‍ഗം അന്വേഷിച്ചത്. ഇപ്പോഴുള്ള വരുമാനത്തില്‍ നിന്നു പ്രതിദിനം രണ്ടേകാല്‍ കോടി രൂപ മാറ്റി വച്ചും കളക്ഷന്‍ വരുമാനം കൂട്ടിയും ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത മാസത്തെ ശമ്പളം ഇങ്ങനെയാവും നല്‍കുക. നിലവിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനുമാണ് പുതിയ വഴി തേടുന്നത്. ഇപ്പോള്‍ ഓരോമാസവും വായ്പ എടുത്താണ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. നിലവില്‍ 2950 കോടി രൂപയുടെ വായ്പയാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. അതിന്റെ പലിശ മാത്രം പ്രതിദിനം നീക്കി വയ്ക്കുന്നത് 3.03 കോടി രൂപയാണ്. കടക്കെണിയില്‍ നിന്നും കരകയറാനുള്ള വഴിതേടാനായി വകുപ്പ് മന്ത്രി തോമസ് ചാണ്ടി, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കോര്‍പറേഷന്‍…
Read More