അടൂര്‍: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ വീട്ടിലേക്ക് ഒരോട്ടമാണ് പരീക്ഷയുടെ ഭാരം ഇറക്കിവച്ച് സമാധാനമായി പിന്നീടുള്ള ദിവസങ്ങളില്‍ ഉല്ലസിക്കാം എന്നതു തന്നെ കാരണം. എന്നാല്‍ അടൂരില്‍ നടന്ന ഒരു സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ അവസാന വിഷയവും എഴുതിക്കഴിഞ്ഞതിനു തൊട്ടു പിന്നാലെ പത്താംക്ലാസുകാരി വീട്ടിലേക്ക് പോകുന്നതിനു പകരം പതിനെട്ടുകാരനായ കാമുകനൊപ്പം നാടുവിടുകയാണ് ചെയ്തത്. കാമുകന്റെ വീട്ടില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറങ്ങി ഓടി. രാത്രി വൈകിയും പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ് മൂന്നു സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് സ്വദേശിയായ കാമുകനൊപ്പം സ്ഥലം വിട്ടത്. പെണ്‍കുട്ടി പതിവ് സമയത്ത് വീട്ടില്‍ എത്താതെ വന്നതോടെ രക്ഷിതാക്കള്‍ കൂടല്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷമണം ആരംഭിച്ചത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണിന്റെ ടവര്‍…
Read MoreTag: love
എന്റെ പ്രണയിനിയെ കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ വെച്ചാണ്; പ്രണയ വിവാഹം ഉടനുണ്ടാകും; തന്റെ മനസു കീഴടക്കിയ 36കാരിയായ തൃശ്ശൂര്‍ സ്വദേശിനിയെക്കുറിച്ച് മനസ്സു തുറന്ന് അരിസ്‌റ്റോ സുരേഷ്…
തിരുവനന്തപുരം: ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയില്‍ നിന്ന് മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് വരെയുള്ള താരത്തിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇതിനിടെ അരിസ്റ്റോ സുരേഷ് വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും സുരേഷ് തുറന്നു പറഞ്ഞിരിക്കുകയാണ്. ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും പാട്ടുകള്‍ തന്റേതായ രീതിയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒട്ടെറെ ചിത്രങ്ങളിലും ബിഗ്‌ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍…
Read Moreപ്രചരിക്കുന്നത് ഇല്ലാക്കഥകള്‍ ! നകുല്‍ എന്റെ നല്ല സുഹൃത്ത്; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സാനിയ അയ്യപ്പന്‍…
മലയാള സിനിമയിലെ കൗമാരതാരം സാനിയ അയ്യപ്പന്റെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചൂടുള്ള സംസാരവിഷയം.ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക സാനിയ ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തായ നകുല്‍ തമ്ബിയുമായി പ്രണയത്തിലാണെന്നു പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയ വാര്‍ത്ത നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സാനിയ. വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ നിരവധി ആളുകള്‍ പ്രചരിപ്പിച്ചിരുന്നു.തന്റെ പ്രണയത്തെക്കുറിച്ച് സാനിയ തന്നെ വെളിപ്പെടുത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി. ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മില്‍ ഇതിനെക്കുറിച്ച് പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുല്‍ എന്റെ ഒരു…
Read Moreകാമുകന്റെയൊപ്പം താമസിച്ചിരുന്ന യുവതിയെ പിതാവ് ഇറക്കിക്കൊണ്ടുപോയി ! സംഭവം അറിഞ്ഞ് ആംബുലന്‍സില്‍ പിന്നാലെ എത്തി കാമുകന്‍ കാമുകിയെ റാഞ്ചി; ആനിക്കാട്ട് നടന്ന സംഭവങ്ങള്‍ക്കു മുമ്പില്‍ സിനിമവരെ തോറ്റുപോകും
കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്തെത്തി പിതാവ് ഇറക്കിക്കൊണ്ടു പോയതിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ സിനിമയെ വെല്ലുന്നത്. കാമുകിയെ അച്ഛന്‍ ഇറക്കിക്കൊണ്ടു പോയതറിഞ്ഞ് കാമുകന്‍ ആംബുലന്‍സില്‍ പിന്നാലെയെത്തി യുവതിയെ റാഞ്ചുകയായിരുന്നു. ഒടുവില്‍ നാട്ടുകാരും പോലീസും എല്ലാം ഇടപെട്ടതോടെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്ക് അവസാനമായി. തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ ആനിക്കാട് പള്ളിക്കവലയിലാണ്‌നായകനും നായികയും നായികയുടെ പിതാവും പോലീസും നാട്ടുകാരും ആംബുലന്‍സും ട്രാഫിക് ബ്‌ളോക്കുമെല്ലാം ചേര്‍ന്ന സിനിമയെ വെല്ലുന്ന രംഗങ്ങള്‍ നടന്നത് . ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് മാസം മുമ്പ് മുതല്‍ ഒരുമിച്ചുജീവിക്കുകയായിരുന്ന യുവതിയും യുവാവുമാണ് കഥയിലെ നായികാനായകന്മാര്‍. തൊടുപുഴ സ്വദേശിനിയായ യുവതി മണക്കാടുള്ള യുവാവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് പ്രണയത്തിലായത്. ഇരുകുടുംബങ്ങളും ബന്ധത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ മൂന്നുമാസം മുന്‍പ് യുവതിയും യുവാവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ പിന്‍തിരിപ്പിക്കാന്‍ മാതാപിതാക്കള്‍…
Read Moreഎന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ് എനിക്കൊരു കാമുകിയുണ്ട് ! വീട്ടുകാരുടെ സമ്മതമില്ലാത്തതിനാലാണ് വിവാഹം നീണ്ടുപോകുന്നത്; തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്
മുത്തേ പൊന്നേ എന്ന ഒരൊറ്റപ്പാട്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അരിസ്റ്റോ സുരേഷ്. ഇതിനിടെ ബിഗ്‌ബോസ് റിയാലിറ്റിഷോയിലൂടെയും അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചു. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് അദ്ദേഹം ഏവരെയും ഞെട്ടിച്ചത്. ‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതു കൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്. അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. പക്ഷേ ഈ വിവാഹത്തെ കുറിച്ച് അറിയില്ല.’ അദ്ദേഹം പറഞ്ഞു. ‘സത്യത്തില്‍ ഒരു സിനിമ സംവിധായകനാവുക എന്നതാണ് എന്റെ ലക്ഷ്യം. അഭിനേതാവ്, പാട്ടുക്കാരന്‍ എന്നതിനേക്കാളെല്ലാം ഉപരി ഞാന്‍ ഇഷ്ടപ്പെടുന്നത് സംവിധായകനാവാനാണ്. ഞാന്‍ ഇപ്പോള്‍ എന്റെ സിനിമയുടെ പണിപ്പുരയിലാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞിട്ടുണ്ട്.…
Read Moreസിനിമയിലെ പ്രണയം അവര്‍ ജീവിതത്തിലും ആവര്‍ത്തിച്ചുവോ ? 96ല്‍ റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ തമ്മില്‍ കടുത്ത പ്രണയമെന്ന് വാര്‍ത്ത…
പ്രണയത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96. ചിത്രം കേരളത്തിലും വമ്പന്‍ഹിറ്റാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടവര്‍ കണ്ടവര്‍ പറയുന്നു. Myself @AadhityaBaaskar and @Gourayy are just friends. Bestestest friends. We are not in a relationship. Please try to understand that Actors do have Personal Life. Thank you😊#stopspreadingfakenews Thanks for supporting #96TheMovie — Aadhitya Baaskar (@AadhityaBaaskar) October 8, 2018 ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ക്കും ആരാധകരേറുകയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ കുട്ടി റാമും ജാനുവുമായി എത്തിയത്. സ്‌കൂള്‍ സൗഹൃദവും പ്രണയവും അതിമനോഹരമായാണ്…
Read Moreശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതിച്ചെന്ന് പേളി മാണി ! ശ്രീനിഷും പേളി മാണിയും ഒരുമിക്കുന്നതു കാത്ത് ആരാധകര്‍…
ബിഗ്‌ബോസ് റിയാലിറ്റിഷോയെ പിടിച്ചു കുലുക്കിയ പ്രണയത്തിന് ശുഭാന്ത്യമെന്ന് സൂചന. ബിഗ് ബോസിലെ മത്സരാര്‍ഥികളായിരുന്ന ശ്രീനിഷും പേളിയും തങ്ങള്‍ പരസ്പരം പ്രണയിക്കുന്നുവെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ആദ്യം തുറന്നു പറഞ്ഞത് പരിപാടിയുടെ അവതാരകനായ മോഹന്‍ ലാലിനോടായിരുന്നു. ഷോയ്ക്കു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം ഉണ്ടാകില്ലെന്നും, ഷോയിലെ നിലനില്‍പ്പിനുവേണ്ടിയുള്ള ഇരുവരുടെയും നീക്കമായിരുന്നു ഇതെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രണയം ആത്മാര്‍ത്ഥമാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒടുവിലിതാ ശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതം മൂളിയെന്ന് പേളി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അമ്മയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നത്. എന്റെ അമ്മ, എന്റെ മാലാഖ, നിങ്ങളുടെ പിന്തുണയ്ക്കും, സ്നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു.. അതെ, അമ്മ സമ്മതിച്ചു.. എന്നാണ് പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. View this post on…
Read Moreസഹപാഠികള്‍ പ്രേമിച്ചത് ഒരേ പെണ്‍കുട്ടിയെ ! ഒടുവില്‍ തര്‍ക്കത്തിനിടെ പരസ്പരം തീകൊളുത്തി മരിച്ചു; മരിച്ച സ്ഥലത്തു നിന്നും ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തി…
ഹൈദരാബാദ്: മണ്ണിനു വേണ്ടിയും പെണ്ണിനു വേണ്ടിയുമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ നടന്നിട്ടുള്ളതെന്നു പറയുന്നത് എത്ര ശരി. ക്ലാസിലെ ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ പരസ്പരം തീകൊളുത്തി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മഹീന്ദറും രവി തേജയുമാണ് മരിച്ചത്. സ്നേഹിക്കുന്നത് ഒരേ പെണ്‍കുട്ടിയായതിനാല്‍ ഇരുവരും സദാസമയം കലഹിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം. ഇരുവരും മരിച്ചിടത്തു നിന്ന് ബിയര്‍ കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. മദ്യപാനത്തിനു ശേഷം പ്രകോപനത്തില്‍ പരസ്പരം തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചു. ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍…
Read Moreവില്‍ യൂ മാരീ മരിയാ… മത്സരത്തിനിടെ ഷറപ്പോവയോട് ആരാധകന്റെ വിവാഹാഭ്യാര്‍ഥന; താരത്തിന്റെ മറുപടി ഗാലറിയെ നിശബ്ദമാക്കി;വീഡിയോ കാണാം…
ന്യൂഡല്‍ഹി: ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യറാണി ആരെന്നു ചോദിച്ചാല്‍ അത് റഷ്യന്‍ താരം മരിയ ഷറപ്പോവയാണ്. അഴകും കളിമികവും കൊണ്ട് ടെന്നീസ് കോര്‍ട്ടിനെയും ആരാധകരുടെ മനസ്സിനെയും കീഴടക്കിയാണ് ഷറപ്പോവ യാത്ര തുടരുന്നത്. ഉത്തേജക വിവാദത്തെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും ഇടവേളയെടുത്ത ശേഷം തിരികെ വന്ന താരം താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതും. വിവാദങ്ങളൊന്നും ഷറപ്പോവയുടെ ആരാധകരെ അവരോടുള്ള സ്നേഹത്തിനും, ആരാധനയ്ക്കും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ ഒരു സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഷറപ്പോവയോടുള്ള സ്നേഹം കൂടിയ ഒരു ആരാധകന്‍ പരസ്യമായി വിവാഹാഭ്യര്‍ഥന നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇസ്താംബൂളില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ഷറപ്പോവയെപ്പോലും അമ്പരപ്പിച്ച ചോദ്യം ആരാധകര്‍ ഉയര്‍ത്തിയത്. ഷറപ്പോവ സെര്‍വ് ചെയ്യാനായി നില്‍ക്കുമ്പോഴായിരുന്നു ആരാധകന്റെ ചോദ്യം. മരിയ നീ എന്നെ വിവാഹം ചെയ്യാമോ.? ഇതുകേട്ട് ഗാലറിയില്‍ ചിരി ഉയര്‍ന്നു. ചിലപ്പോള്‍ താങ്കളെ വിവാഹം ചെയ്യുമായിരിക്കും..എന്നുത്തരം നല്‍കി ഷറപ്പോവ…
Read Moreചാരുവിന്റെ സ്വന്തം സഞ്ജു ! അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി സഞ്ജു സാംസണ്‍; തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…
രഹസ്യമാക്കി വച്ച തന്റെ പ്രണയം ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫേസ്ബുക്കില്‍ കൂടി തന്റെ ജീവിതസഖിയാകാനൊരുങ്ങുന്ന ചാരുവിനെ സഞ്ജു ഏവര്‍ക്കും പരിചയപ്പെടുത്തിയത്. ചാരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചു. ‘2013 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് രാത്രി 11:11ന് ഞാന്‍ ‘ഹായ്’ എന്ന് ചാരുവിനു മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നു വരെ ഏകദേശം അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി ഇതാണെന്ന് ലോകത്തോട് വിളിച്ചു പറയാനും ഇവള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുവാനും എനിക്കു കഴിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ഒരുമിച്ചു നടക്കുവാന്‍ ഞങ്ങള്‍ക്ക് ഇന്നുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇന്നുമുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരുവിനെ പോലെ ഒരാളെ ജീവിതസഖിയായി ലഭിക്കുന്നതില്‍…
Read More