കാമുകിയെ കാണാന്‍ 1300 കിലോമീറ്റര്‍ താണ്ടി പാക്കിസ്ഥാന്‍ യുവാവ് എത്തി ! അറസ്റ്റിലായപ്പോള്‍ ഇയാള്‍ പറഞ്ഞതിങ്ങനെ…

ലോക്ക്ഡൗണ്‍ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 1300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്തി പാക്കിസ്ഥാന്‍ യുവാവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂര്‍ ജില്ലാ സ്വദേശിയായ മുഹമ്മദ് അമീര്‍ എന്ന ഇരുപതുകാരനാണ് ഈ സാഹസം കാട്ടിയത്. ഒടുവില്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചു ഇയാളെ പോലീസ് പിടിക്കുകയായിരുന്നു. കാമുകിയെ കാണാനുളള ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ഇയാള്‍ പോലീസിനോടു പറഞ്ഞു. മുംബൈ സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച അമീര്‍ ഇന്ത്യന്‍ വിസയക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് കാമുകിയെ കാണാന്‍ സാഹസത്തിനു മുതിര്‍ന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്താല്‍ മുംബെയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും അമീറിന്റെ അവകാശവാദം ശരിയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഡിസംബര്‍ മൂന്നിനാണ് അമീര്‍ മാതാപിതാക്കള്‍ അറിയാതെ നാടുവിട്ടത്. ഇയാള്‍ക്കെതിരെ നിയമലംഘനത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെതിരെ കേസെടുത്തു.

Read More

എങ്കിൽ ഒരു ടാക്സി പിടിച്ചു വരൂ…പൈസ ഞാൻ തരാം ! അനിൽ കപൂറിന്‍റെ പ്രണ‍യകഥ ഇങ്ങനെ…

സി​നി​മ​യി​ല്‍ റൊ​മാ​ന്‍റി​ക് ഹീ​റോ​യാ​യി വി​ല​സി​യി​രു​ന്ന അ​നി​ൽ ക​പൂ​റി​ന് യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത് അ​തി​നെ​ക്കാ​ൾ മി​ക​ച്ച പ്ര​ണ​യ​ക​ഥ. ഇ​ക്കാ​ര്യം അ​നി​ൽ ക​പൂ​ർ ത​ന്നെ​യാ​ണ് ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ൻ​ഡ​സ്ട്രി​യി​ലെ​ത്തി അ​ധി​ക​നാ​ൾ ക​ഴി​യും മു​ന്പു ത​ന്നെ അ​നി​ൽ സു​നി​ത​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി.അ​ന്ന് പ്ര​ശ​സ്ത മോ​ഡ​ലാ​യി​രു​ന്ന സു​നി​ത​യോ​ടു പ്ര​ണ​യം പ​റ​യാ​നോ അ​ങ്ങ​നെ അ​ടു​ത്ത് പോ​യി സം​സാ​രി​ക്കാ​നോ പോ​ലും അ​നി​ല്‍ ക​പൂ​റി​ന് പേ​ടി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സി​നി​മ​യി​ലൊ​ക്കെ കാ​ണു​ന്ന​ത് പോ​ലെ ഒ​രു സു​ഹൃ​ത്തി​ല്‍ നി​ന്നു സു​നി​ത​യു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ അ​നി​ലി​ന് ല​ഭി​ച്ചു. ശേ​ഷം അ​നി​ല്‍ സു​നി​ത​യെ വി​ളി​ച്ച് തു​ട​ങ്ങി. അങ്ങനെ പ​തു​ക്കെ ഇ​രു​വ​രും സം​സാ​രി​ച്ച് തു​ട​ങ്ങി. മ​ണി​ക്കൂ​റു​ക​ളോ​ളം ര​ണ്ടാ​ളും ഫോ​ണി​ല്‍ സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങി. അ​ങ്ങ​നൊ​രു ദി​വ​സം ത​ന്നെ വ​ന്ന് കാ​ണാ​ന്‍ അ​നി​ലി​നോ​ട് സു​നി​ത ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ളു​ടെ അ​ടു​ത്തെ​ത്താ​ന്‍ എ​ത്ര സ​മ​യ​മെ​ടു​ക്കു​മെ​ന്ന് സു​നി​ത ചോ​ദി​ച്ച​പ്പോ​ള്‍, കു​റ​ഞ്ഞ​ത് ര​ണ്ട് മ​ണി​ക്കൂ​റെ​ങ്കി​ലും ആ​വും. കാ​ര​ണം ത​നി​ക്ക് ബ​സി​ല്‍ വ​രാ​നു​ള്ള പൈ​സ മാ​ത്ര​മേ…

Read More

പ്രണയബന്ധം ആരോപിച്ച് 14കാരനെ മര്‍ദിച്ച കേസ് ! ഒതുക്കിത്തീര്‍ക്കാന്‍ പയ്യനുനേരെ ഭീഷണിയുമായി പോലീസ്…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രണയബന്ധം ആരോപിച്ച് പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഒന്‍പതാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മറ്റൊരു വ്യാജപ്പരാതിയില്‍ പതിനാലുകാരനെ റിമാന്‍ഡ് ചെയ്യിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിന്റെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് പതിനാലുകാരനെ പ്രണയബന്ധം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. പതിനാലു ദിവസം പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചിട്ടും ദളിത് കുടുംബത്തിന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നയപരമായി കുടുംബത്തെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി കോടതിയില്‍ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നാണ് ഉപദേശം ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കണ്ടതോടെ മര്‍ദനമേറ്റ കുട്ടിയെ കേസില്‍ പ്രതിയാക്കുമെന്നായി ഭീഷണി. പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന…

Read More

പ്രായത്തില്‍ കുറഞ്ഞ പുരുഷനെ പ്രേമിക്കുന്നത് വളരെ വികാരപരമാണ് ! ശ്വേതാ മേനോന്‍ പറയുന്നതിങ്ങനെ…

മലയാളത്തിന്റെ പ്രിയ നടിയാണ് ശ്വേത മേനോന്‍. മമ്മൂട്ടിച്ചിത്രം അനശ്വരത്തിലൂടെ 1991ലായിരുനനു ശ്വേത മലയാള സിനിമയിലെത്തിയത്. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നടിയായും മോഡലായും താരം തിളങ്ങി. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോന്‍ ഇപ്പോള്‍. നിരവധി ചിത്രങ്ങളിലൂടെ വിവിധ ഭാഷകളിലായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മേനോന്‍. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. ഇപ്പോള്‍ ഇതാ താരം തന്റെ സിനിമ കരിയറിലെ വിശേഷങ്ങള്‍ തുറന്നു പറയുകയാണ് താരം. ശ്വേതാ മേനോന്റെ വാക്കുകള്‍ ഇങ്ങനെ…മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുകയാണ്. എന്റെ കരിയര്‍ ആരംഭിച്ചത് ഇന്നലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഒരിക്കലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ആളല്ല. ഞാന്‍ സിനിമാ…

Read More

നേരില്‍ കണ്ടിട്ടില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി ! ആദ്യമായി കാണുമ്പോള്‍ വിവാഹം;അപൂര്‍വ പ്രണയത്തിന്റെ കഥ ഇങ്ങനെ…

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത. ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായ 20കാരി ജോ ആണ് കഥാനായിക. മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയുമായ ജോ ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡ് എന്ന 77കാരനെയാണ് പ്രണയിക്കുന്നത്. ഒരു ഡേറ്റിംഗ് സൈറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നേരില്‍ കാണുന്ന ദിവസം വിവാഹം ചെയ്യാനായി ഒരുങ്ങിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിട്ട് 18 മാസമായി. മ്യാന്‍മറില്‍ യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാല്‍ അവര്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. ജോയ്ക്ക് വിസയും പാസ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാല്‍ തമ്മില്‍ കണ്ടുമുട്ടാനും വിവാഹിതരാകാനുമാണ് ഇവരുടെ പ്ലാന്‍. അപ്രതീക്ഷിതമായാണ് ജോയും ഡേവിഡും തമ്മില്‍ പരിചയപ്പെട്ടത്. ജോ ഓണ്‍ലൈനില്‍ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന്‍ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു. എന്നാല്‍ ഡേവിഡ് ഒരു നേരംപോക്കിന് സമയം കൊല്ലാന്‍ ഒരാളെ…

Read More

ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…

ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി. അതോടെ…

Read More

ആദ്യത്തെ രണ്ടും തേച്ചിട്ടുപോയി,മൂന്നാമത്തേതില്‍ സംഭവിച്ചത് മറ്റൊന്ന് ! ഇപ്പോള്‍ കൂടെയുള്ളത് നാലാമത്തെ പ്രണയമെന്ന് റെയ്ജന്‍ രാജന്‍…

ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് റെയ്ജന്‍ രാജന്‍.ഈ പരമ്പരയില്‍ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന്‍ പ്രിയങ്കരനായി മാറിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്. സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. റെയ്ജന്‍ രാജന്റെ വാക്കുകള്‍ ഇങ്ങനെ…ഇടക്കാലത്ത് ഞാന്‍ വിവാഹിതനായിയെന്ന് യുട്യൂബുകാര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂണ്‍ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാര്‍ വാര്‍ത്തകള്‍ ഇറക്കിയിരുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളത്. ആദ്യത്തെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്‌സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച്..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്‌സോ കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

Read More

രക്തത്തില്‍ ചാലിച്ച നിവേദനം ! കാമുകനൊപ്പം ജീവിക്കാന്‍ ദൈവത്തിനു രക്തത്തില്‍ കത്തെഴുതി കാണിക്ക വഞ്ചിയിലിട്ട് യുവതി…

ആഗ്രഹങ്ങള്‍ സാധിക്കാനായി വിശ്വാസികള്‍ ദൈവത്തോടു പ്രാര്‍ഥിക്കാറുണ്ട്. പല രീതിയിലാണ് ആളുകളുടെ പ്രാര്‍ഥനകള്‍. ഇവരില്‍ ചിലരൊക്കെയാകട്ടെ വിചിത്രമായ രീതിയിലായിരിക്കും ദൈവപ്രീതിയ്ക്കായി ശ്രമിക്കുക. കര്‍ണാടകയില്‍ ഹാസനിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നു കിട്ടിയ ഒരു കത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു മാത്രം നടത്തുറക്കുന്ന ക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിനു ശേഷം പണം എണ്ണാന്‍ കാണിക്ക വഞ്ചി തുറന്നപ്പോഴാണ് രക്തം കൊണ്ടെഴുതിയ കത്തു കിട്ടിയത്. ദൈവത്തിനുളള കത്തായിരുന്നു അതു. കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും വീട്ടുകാര്‍ തനിക്കുവേറെ കല്യാണം ആലോചിക്കരുതെന്നും അങ്ങനെ ആലോചിച്ചാല്‍ അതു തടയണമെന്നും കത്തില്‍ പറയുന്നുണ്ട്. രക്തം കൊണ്ട് കന്നടയിലാണ് യുവതി കത്തെഴുതിയിരിക്കുന്നത്. യുവതിയുടെ വിവരങ്ങള്‍ ക്ഷേത്രാധികാരികള്‍ പുറത്തുവിട്ടിട്ടില്ല. ദൈവത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന മറ്റു കത്തുകള്‍ ഉണ്ടെങ്കിലും സ്നേഹത്തിന്റെ ആഴമറിയിക്കുന്ന ഈ കത്ത് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ ജീവനൊടുക്കിയ നിലയില്‍ ! ദുരൂഹതകളില്ലെന്ന് പോലീസ്…

മുമ്പ് സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി ജെബിന്‍ ബാംഗ്ലൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നും പോലീസ് പറയുന്നു. മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.

Read More