പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരേ പോക്‌സോ കേസ് ! പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച്..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനെതിരേ പോക്‌സോ കേസെടുത്തു.

ഇതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിച്ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടിയെ ഒരാഴ്ച മുന്‍പ് സ്വന്തം വീട്ടിലെത്തിച്ചത്.

പെണ്‍കുട്ടി താലി അണിഞ്ഞിരുന്നെങ്കിലും വിവാഹം നടന്നിരുന്നില്ല. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ക്കു പങ്കില്ലെന്നു വ്യക്തമായതായി ജില്ല ശിശു സംരക്ഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കി.

Related posts

Leave a Comment