ലോസാഞ്ചലസ്: മലയാള സിനിമയ്ക്കും മമ്മൂട്ടിക്കും രാജ്യാന്തര തലത്തിൽ വീണ്ടും അഭിമാന നിമിഷം. ലോകസിനിമയുടെ കേന്ദ്രമായ ലോസാഞ്ചലസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത “ഭ്രമയുഗം’ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 12-ന് ആണ് സ്ക്രീനിംഗ് നിശ്ചയിച്ചിരിക്കുന്നത്. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന പ്രത്യേക ചലച്ചിത്ര വിഭാഗത്തിലേക്കാണ് ഭ്രമയുഗം തെരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും മിത്തുകളെയും ആസ്പദമാക്കി നിർമിച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ചലച്ചിത്രം എന്ന സവിശേഷതയും ഭ്രമയുഗത്തിനുണ്ട്. സംവിധായകൻ രാഹുൽ സദാശിവനാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവച്ചത്.മിഡ്സോമ്മർ (2019), ദി വിച്ച് (2015), ദി വിക്കർ മാൻ (1973) തുടങ്ങിയ വിഖ്യാത ഹൊറർ സിനിമകൾക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കപ്പെടുന്നത്. സിനിമയിലെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക വീഡിയോ അക്കാദമി മ്യൂസിയം സോഷ്യൽ…
Read MoreTag: mammoootty
എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയില്ലേ…സ്വാന്തന വാക്കുകളുമായി മമ്മൂക്ക, ആനന്ദക്കണ്ണീർ പൊഴിച്ച് സന്ധ്യ; കൃത്രിമക്കാല നൽകുമെന്ന് നടന്റെ വാക്ക്
കൊച്ചി: കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന നടന് മമ്മൂട്ടിയുടെ ചോദ്യം കേട്ട് സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയില്ലേ. കൃത്രിമക്കാലിനുള്ള സംവിധാനം ഏര്‍പ്പാടാക്കാം” മലയാളത്തിന്റെ മഹാനടന് നല്കിയ ആ ഉറപ്പില്‍ സന്ധ്യയുടെ ജീവിതം ഇനി മുന്നോട്ടു നടക്കും. ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുടെ ഇടതുകാല് മുട്ടിന് മുകളില്‍വച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ ആരോഗ്യവിവരം അറിയാനാണ് മമ്മൂട്ടി രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ് (ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്) ജോസ് പോളിന്റെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചത്. കൃത്രിമക്കാല്‍ നൽകാമെന്നു വാക്കു നൽകിയതിനൊപ്പം അടിമാലിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി നേരത്തേതന്നെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തിരുന്നു. കൃത്രിമകാല് വയ്ക്കുന്നതിനു വേണ്ട സഹായം നല്കാന് കെയര്‍ ആന്‍ഡ്…
Read Moreനിനക്ക് ഭയങ്കര തടിയാണ് അത് കുറയ്ക്കണം ! എന്നാല്‍ പിന്നെ കണ്ടപ്പോള്‍ മമ്മുക്ക പറഞ്ഞത് മറ്റൊരു കാര്യമെന്ന് ഇനിയ…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാള സിനിമയിലും താരം സാന്നിദ്ധ്യം അറിയിച്ചു. ഒരു പിടി മലയാള സിനിമകളില്‍ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു. സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമര്മ്മരങ്ങള്, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2011 ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഇനിയയെ തേടിയെത്തി. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളി വെളിച്ചത്തില്‍, മാമാങ്കം തുടങ്ങിയവയാണ് ഇനിയയുടെ മലയാളം ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും…
Read More