‘കാ​ൻ​സ​റാ​ണ് അ​റി​ഞ്ഞി​ട്ടും കി​ച്ചു കാ​ണാ​ൻ വ​ന്നി​ല്ല, എ​നി​ക്കൊ​രു കു​ഞ്ഞു​ണ്ട്, ഒ​രാ​ഴ്ച​യാ​യി അ​വ​നൊ​ന്ന് ചി​രി​ച്ചി​ട്ട്’: റി​തു​ലി​നെ ഓ​ർ​ത്ത് വി​തു​മ്പി രേ​ണു സു​ധി

കാ​ൻ​സ​റാ​ണ് അ​റി​ഞ്ഞി​ട്ടും ത​ന്നെ കാ​ണാ​ൻ കി​ച്ചു വന്നിട്ടില്ലെന്ന് രേണു സുധി. താൻ എ​ന്ത് ദ്രോ​ഹം ചെ​യ്തി​ട്ടാ​ണ് ഈ ​അ​വ​ഗ​ണ​ന​യെ​ന്ന് അ​റി​യി​ല്ലെ​ന്നും പ​തി​നൊ​ന്ന് വ​യ​സ് തൊ​ട്ട് നോ​ക്കി​യ കു​ട്ടി​യാ​യി​ട്ടും അ​വ​നൊ​ന്ന് തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും രേ​ണു പ​റ​യു​ന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് രേണു ഇക്കാര്യം പറഞ്ഞത്.

‘‘ഞാ​ന്‍ എ​ന്ത് ദ്രോ​ഹം ചെ​യ്തി​ട്ടാ​ണെ​ന്ന് അ​റി​യി​ല്ല. ഞാ​നൊ​രു പ​തി​നൊ​ന്ന് വ​യ​സ് തൊ​ട്ട് നോ​ക്കി​യൊ​രു കു​ട്ടി​യു​ണ്ട്. അ​വ​ന്‍ ഇ​തു​വ​രെ തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല. ഞാ​നി​ത് പ​റ​ഞ്ഞാ​ല്‍ വ​ലി​യ വി​വാ​ദ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാം.

പ​ക്ഷേ വി​വാ​ദം ആ​ക്കാ​ൻ പ​റ​ഞ്ഞ​ത​ല്ല. അ​വ​നോ​ട് എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല. ക്ഷ​മി​ക്കു​ക. ആ​രും അ​ത് വി​വാ​ദ​മാ​ക്ക​രു​ത്. എ​ന്‍റെ റി​ത​പ്പ​ന്‍ എ​ന്നെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഒ​രു​പാ​ട് പേ​ര് എ​ന്നോ​ട് കി​ച്ചു വ​ന്നോ​ന്ന് ചോ​ദി​ച്ചു. ഇ​ല്ല വ​ന്നി​ട്ടി​ല്ല. വ​ന്നു എ​ന്ന​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​യി​രു​ന്നു. എ​ന്തോ ആ​ക​ട്ടെ, കി​ട​ക്ക​യി​ല്‍ കി​ക്കു​മ്പോ​ള്‍ ഒ​ന്ന് വ​ന്ന് കാ​ണാ​ന്‍ ആ​ര്‍​ക്കാ​ണേ​ലും ആ​ഗ്ര​ഹം കാ​ണി​ല്ലേ? എ​ത്ര​യോ പേ​ര്‍ എ​വി​ടു​ന്നൊ​ക്കെ എ​ന്നെ കാ​ണാ​ന്‍ വ​രു​ന്നു.

ഇ​ന്‍​ഫെ​ഷ​ന്‍ ഉ​ണ്ടാ​കു​ന്ന​തു കൊ​ണ്ട് മാ​സ്ക് ഒ​ക്കെ വ​ച്ച് വാ​തി​ലി​ലാ​ണ് അ​വ​ര്‍ വ​ന്ന് ക​ണ്ടി​ട്ട് പോ​കു​ന്ന​ത്. ഒ​ത്തി​രി കൈ​ത്താ​ങ്ങ​ലു​ക​ള്‍ ഉ​ണ്ട്. ഇ​വ​രോ​ടൊ​ക്കെ എ​ങ്ങ​നെ​യാ​ണ് ന​ന്ദി പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

എ​ന്‍റെ ചേ​ച്ചി, ചേ​ട്ട​ൻ, അ​മ്മ, പ​പ്പ ഞാ​നൊ​ന്ന് ക​ര​യു​മ്പോ​ൾ അ​വ​ർ ഓ​ടി​വ​രും. ഒ​രു​പാ​ട് പേ​ര്‍ എ​ന്നെ സ്നേ​ഹി​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ വാ​ശി ക​യ​റി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​രു​ണ്ട്. എ​നി​ക്ക​വ​രോ​ട് ഒ​ന്നും പ​റ​യാ​നി​ല്ല. ആ​ർ​ക്കും ഈ ​രോ​ഗം വ​ര​രു​ത് എ​ന്നാ​ണ് ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​ത്.

എ​നി​ക്കു നേ​രെ ഇ​രി​ക്കാ​ൻ വ​യ്യ, ഇ​രു​ന്നു ക​ഴി​ഞ്ഞാ​ൽ ഛർ​ദ്ദി​ക്കും. ത​ല​ക​റ​ക്ക​മു​ണ്ട്. പി​ട​ലി​യെ​ല്ലാം പൊ​ട്ടി, തൊ​ണ്ട പൊ​ട്ടി, അ​ങ്ങ​നെ കു​റ​ച്ചു പ്ര​ശ്ന​ങ്ങ​ളാ​ണ്. കീ​മോ എ​ന്ന് കേ​ട്ടി​ട്ടു​ള്ള​ത​ല്ലാ​തെ ന​മ്മ​ൾ ഇ​തു​വ​രെ അ​നു​ഭ​വി​ച്ചി​ട്ടി​ല്ല​ല്ലോ. സ​ത്യം പ​റ​ഞ്ഞാ​ൽ കാ​ൻ​സ​റി​നെ എ​നി​ക്ക് പേ​ടി​യി​ല്ല. പ​ക്ഷേ ഈ ​അ​വ​സ്ഥ, ഈ ​വേ​ദ​ന, എ​ന്‍റെ കു​ഞ്ഞ്, വീ​ട്ടു​കാ​ര്‍, ചേ​ച്ചി, ചേ​ട്ട​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ… എ​നി​ക്ക് ചു​റ്റും ന​ല്ല കു​റ​ച്ച് ആ​ൾ​ക്കാ​ര്‍ ഉ​ണ്ട്.

പ്ര​ത്യേ​കി​ച്ച് ക​രി​ഷ്‍​മ, എ​ന്‍റെ ചേ​ച്ചി അ​ങ്ങ​നെ കു​റ​ച്ചു​പേ​രു​ണ്ട്. ഇ​വ​രു​ടെ വേ​ദ​ന​യാ​ണ് എ​നി​ക്ക് സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​ത്. ന്‍റെ ക​ണ്ടീ​ഷ​ൻ എ​നി​ക്ക് സ​ത്യം പ​റ​ഞ്ഞാ​ൽ അ​റി​യി​ല്ല. എ​ന്ത് സ്റ്റേ​ജ് ആ​ണെ​ന്ന് ചെ​റു​താ​യി​ട്ട് അ​റി​യാം.

കീ​മോ​ക്ക് മു​ന്നേ തു​ട​യി​ൽ ഒ​രു മ​രു​ന്ന് കു​ത്തി. അ​തെ​ന്തോ ആ​ന്‍റി​ബോ​ഡി ആ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് ഇ​ത്തി​രി ല​ക്ഷം വി​ല​യു​ള്ള മ​രു​ന്നാ​ണ്. 17 കീ​മോ​യി​ലും ഇ​ത് കു​ത്തി​വ​യ്ക്ക​ണം. ഞാ​നൊ​രു ഊ​ഹം വ​ച്ച് മ​ന​സി​ലാ​ക്കി​യ​താ​ണ്.

മ​യ​ങ്ങാ​നാ​യി ഇ​ൻ​ജെ​ക്ഷ​ൻ ത​ന്നി​രു​ന്നു. ആ ​സ​മ​യ​ത്ത് ചേ​ച്ചി​യും ചേ​ട്ട​നും ന​ഴ്സു​മാ​രു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. കീ​മോ ക​ഴി​ഞ്ഞ് ഉ​ണ​ർ​ന്ന​പ്പോ​ൾ ക്ഷീ​ണ​മാ​യി​രു​ന്നു. അ​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം എ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​തു​ക​ഴി​ഞ്ഞ് വീ​ൽ​ചെ​യ​റി​ൽ ഇ​രു​ത്തി എ​ന്നെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. പി​ന്നെ എ​നി​ക്ക് ത​ള​ർ​ച്ച​യാ​ണ്.

ശ​രീ​രം ആ​സ​ക​ലം വേ​ദ​ന​യാ​ണ്. ന​ടു​വേ​ദ​ന, ത​ല​വേ​ദ​ന എ​നി​ക്ക​റി​യി​ല്ല എ​ന്തൊ​ക്കെ​യാ​ണെ​ന്ന്. ഓ​ക്കാ​ന​വും വ​രു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഛർ​ദി​ച്ചി​ല്ല. ഇ​ന്ന​ലെ വൈ​കി​ട്ട് എ​നി​ക്കൊ​രു ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു. ആ ​ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ക്കാ​ൻ ഞാ​ൻ ചെ​ന്ന​തും എ​ടു​ത്ത​തും ഓ​ർ​മ​യു​ണ്ട്. പി​ന്നെ ത​ല​ക​റ​ങ്ങി വീ​ണു. പി​ന്നീ​ട് ഛർ​ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി. വീ​ട്ടി​ൽ വ​ന്നാ​ൽ ഉ​റ​ങ്ങാ​ൻ പ​റ്റ​ത്തി​ല്ല. അ​തു​പോ​ലെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണി​ത്. എ​ന്‍റെ വീ​ട്ടു​കാ​രെ ഉ​റ​ക്ക​ത്തി​ല്ല, എ​ന്ന​താ​ണ് ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ കാ​ര്യം.

എ​ന്നെ കു​റ്റം പ​റ​യു​ന്ന​വ​രോ​ട് ഒ​രു​കാ​ര്യം പ​റ​യാം, ആ​ശു​പ​ത്രി​യി​ൽ വ​ന്ന​പ്പോ​ൾ അ​റ്റ​ൻ​ഡേ​ഴ്സ് പ​റ​ഞ്ഞൊ​രു കാ​ര്യ​മു​ണ്ട്. കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ കൂ​ടെ വ​രു​ന്ന ബൈ​സ്റ്റാ​ൻേ​ഡ​ഴ്സി​നോ​ട് ഒ​രി​ക്ക​ലും മാ​റി നി​ൽ​ക്കാ​ൻ പ​റ​യി​ല്ല, അ​താ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി. നി​ങ്ങ​ൾ ഈ ​കു​റ്റം പ​റ​യു​ന്ന​വ​ർ എ​ന്തു​ക​ണ്ടി​ട്ടാ​ണ് ഇ​തു പ​റ​യു​ന്ന​ത്. ഒ​രു നി​മി​ഷം മ​തി ഈ ​രോ​ഗം വ​രാ​ൻ.

എ​ന്‍റെ ശ​ത്രു​ക്ക​ൾ​ക്കു​പോ​ലും ഈ ​രോ​ഗം വ​രു​ത്ത​രു​തേ എ​ന്നാ​ണ് ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ന്ന​ത്. എ​ന്‍റെ മ​നോ​ബ​ലം കൊ​ണ്ടാ​ണ് ഇ​ത്ര​യെ​ങ്കി​ലും പ​റ​യു​ന്ന​ത്. പ്രാ​ർ​ഥി​ച്ചി​ല്ലെ​ങ്കി​ലും എ​ന്നെ ശ​പി​ക്കാ​തി​രി​ക്കു​ക. എ​നി​ക്കൊ​രു കു​ഞ്ഞു​ണ്ട്. ഒ​രാ​ഴ്ച​യാ​യി അ​വ​നൊ​ന്ന് ചി​രി​ച്ചി​ട്ട്. അ​തോ​ർ​ക്കു​മ്പോ​ഴും സ​ങ്ക​ട​മു​ണ്ട്.’’ രേ​ണു സു​ധി പ​റ​ഞ്ഞു.

Related posts

Leave a Comment