കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ അതിരകത്തെ മുഹമ്മദ് അസ്‌ക്കറിന്റെയും കക്കാട് സ്വദേശിനി ഷഹലയ്ക്കും ഒടുവില്‍ പ്രണയ സാഫല്യം. കക്കാട് ജുമാഅത്ത് പള്ളിയില്‍ വെച്ച് ഇവരുടെ നിക്കാഹ് നൂറുക്കണക്കിന് സുഹൃത്തുക്കളുടേയും അസ്‌ക്കറിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. പ്രണയത്തിന്റെ പേരില്‍ വീടും വാഹനവും അഗ്‌നിക്കിരയാക്കപ്പെട്ട സംഭവത്തില്‍ ഒടുവിലാണ് അസ്‌ക്കറിന് ഷഹലയെ സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇന്നലെ വൈകിട്ടോടെ കോടതി വഴിയാണ് അസ്‌ക്കറിനൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായത്. വീരാജ് പേട്ടയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ ഷഹലയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഷഹലയുടെ ബന്ധുക്കള്‍ അസ്‌ക്കറിന്റെ വീടിന് തീവയ്ക്കുകയും തീവെക്കപ്പെടുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. യുവതിയുമായുള്ള പ്രണയത്തിന് എതിരു നില്‍ക്കുന്ന ബന്ധുക്കളാണ് ഇതിന് പിറകിലെന്ന് അസ്‌ക്കര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടിയെങ്കിലും തിരിച്ചു വന്നാല്‍ വിവാഹം നടത്തിത്തരാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read MoreTag: MARRIAGE
വിവാഹച്ചടങ്ങിനിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച വിരുതനെ കുടുക്കിയത് ചടങ്ങിനെത്തിയ ആള്‍ മൊബൈലില്‍ പിടിച്ച വീഡിയോ; മോഷ്ടാവാരെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് കാമറാമാന്‍; മോഷ്ടാവിന് മാപ്പു നല്‍കണമെന്ന് പണത്തിന്റെ ഉടമ; തൊടുപുഴയില്‍ സംഭവിച്ചത് ഇതൊക്കെ…
വിവാഹച്ചടങ്ങിന്റെ തിരക്കിനിടെ നൈസായി ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ പള്ളിയില്‍ നടന്ന മോഷണത്തില്‍ മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപി(26)നെയാണ് പോലീസ് പിടികൂടിയത്. വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ലൈറ്റ് പിടിക്കാനെത്തിയ ദിലീപ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കലയന്താനിയില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പണം നഷ്ടമായ ആള്‍ കേസ് വേണ്ടെന്ന് പറഞ്ഞുവെങ്കിലും സംഗതി മോഷണമായതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ദിലീപിനെ സംശയിക്കത്തക്ക വിധത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പണം എടുത്തിട്ടില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ബൈക്കില്‍ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു. എസ് ഐ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ…
Read Moreവിദേശത്തായിരുന്ന വരന്റെ ചിത്രം കണ്ട് കല്യാണമങ്ങ് ഉറപ്പിച്ചു ! എന്നാല്‍ വരന് ആ വൈകല്യമുണ്ടെന്ന് മനസ്സിലാക്കി വധു വിവാഹത്തിനു തൊട്ടുമുമ്പ് പിന്മാറി; തൊടുപുഴയില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഇങ്ങനെ…
വിവാഹത്തിനു തൊട്ടുമുമ്പ് വധു പിന്മാറിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി. പ്രതിശ്രുതവരന് ശബ്ദവൈകല്യമുണ്ടെന്ന കാരണത്താലായിരുന്നു വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിദേശത്തായിരുന്ന വരന്റെ ചിത്രം മാത്രമായിരുന്നു വധു കണ്ടിരുന്നത്. തുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് നാല് ദിവസത്തിന് മുമ്പ് വരന്‍ നാട്ടിലെത്തിയതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്. പ്രതിശ്രുതവരനുമായുള്ള സംസാരത്തില്‍ ഇയാള്‍ക്ക് ഇയാളുടെ ശബ്ദവൈകല്യമുണ്ടെന്ന് വധു തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ 10.30നും 11നും ഇയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിവാഹത്തില്‍ നിന്നു പിന്‍മാറുന്നുവെന്ന വിവരം വരനെയും കൂട്ടരെയും അറിയിക്കുകയായിരുന്നു. വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിനു പരാതി നല്‍കി.
Read Moreആറു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചു ! പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നെന്നു വിശ്വാസം; സംഭവം നടന്നത്…
ആറു വയസ്സു മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ മാതാപിതാക്കള്‍ കല്യാണം കഴിപ്പിച്ചു. പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായവര്‍ പിന്നീട് ഇരട്ടകളായ ആണും പെണ്ണുമായി ജനിക്കുമെന്ന വിശ്വാസത്തെത്തുടര്‍ന്നാണ് ഇവര്‍ ഈ ചടങ്ങ് നടത്തിയത്. സുന്ദരമായ വസ്ത്രങ്ങള്‍ ധരിച്ച് ആഭരണങ്ങള്‍ അണിഞ്ഞെത്തിയ നവദമ്പതികളെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മോതിരം മാറിയും മിന്നുകെട്ടിയും ചുംബിച്ചും അവര്‍ ജീവിതം തുടങ്ങി. ആറുവയസ്സുകാരായ ഗിത്താറും, കിവിയുമാണ് ഇരട്ട സഹോദരങ്ങളായി ജനിച്ച ആ ഭാര്യാഭര്‍ത്താക്കന്മാര്‍. തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസപ്രകാരം ഇത്തരത്തില്‍ ആണും പെണ്ണും ഇരട്ടയായി ഒരു വീട്ടില്‍ ജനിച്ചാല്‍ അവര്‍ മുന്‍ ജന്മത്തില്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നുവെന്നും ആ ബന്ധം അവിടെ പൂര്‍ണ്ണമാകാത്തതിനാലാണ് അവര്‍ ഇരട്ടകളായി ജനിക്കുന്നതെന്നുമാണത്രേ. അതുകൊണ്ടു തന്നെ ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തുകയും വേണം. വിവാഹ ചടങ്ങ് വൈകുന്നതിന് അനുസരിച്ച് ഇവരുടെ ജീവിതത്തില്‍ കഷ്ടകാലം വന്നുകൊണ്ടേയിരിക്കും. വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ…
Read Moreരക്തബന്ധത്തിലുള്ളവരെ വിവാഹം കഴിക്കരുത് ! തങ്ങളുടെ മൂന്നു മക്കളെയും നഷ്ടമാകാന്‍ കാരണം ഇതെന്ന വെളിപ്പെടുത്തലുമായി ദമ്പതികള്‍…
അടുത്ത രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്ന് പറയാറുണ്ട്. പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. ഇത്തരമൊരു വിവാഹത്തിന്റെ നഷ്ടംപേറി ജീവിക്കുന്ന ദമ്പതികളാണ് റൂബ ബിബിയും സാദിഖ് മെഹ് മൂദും. ഇരുവരും അടുത്ത ബന്ധുക്കളായിരുന്നു. സ്‌കുള്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ റൂബയെ 17-ാം വയസ്സില്‍ 27 വയസ്സുള്ള സാദിഖിന് വിവാഹം ചെയ്തു കൊടുത്തു. രണ്ടു മാസങ്ങള്‍ക്കു ശേഷം റൂബ ഗര്‍ഭിണിയാകുകയും ചെയ്തു. 2007 ല്‍ അവര്‍ക്ക് ഹാസിം എന്നൊരു മകന്‍ പിറന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ ഹാസിമിന് ഉറക്കക്കുറവും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നിസ്സാരമാണെന്നു റൂബ കരുതി. എന്നാല്‍ വൈകാതെ കുട്ടിക്ക് ചില ജനതികപ്രശ്‌നങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന ചില ജനതികതകരാറുകളായിരുന്നു ഹാസിമിന്. ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക്…
Read Moreദുരഭിമാനക്കൊലയുടെ ഇര ശങ്കറിന്റെ ഭാര്യയ്ക്ക് ഇനി പുതുജീവിതം ! കൗസല്യ ‘ശക്തി’യുമായൊന്നിച്ചത് ‘സ്വാഭിമാന’ വിവാഹത്തിലൂടെ; മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുമ്പോള്‍…
രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇര ശങ്കറിന്റെ ഭാര്യയ്ക്ക് ഇനി പുതുജീവിതം. ജാതിവെറിയുടെ പകമൂലം ശങ്കറിനെ വെട്ടിവീഴ്ത്തി രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായത്. നിമിര്‍വ് കലൈയകം എന്ന കലാ സംഘടനയുടെ ഓര്‍ഗനൈസറായ കോയമ്പത്തൂര്‍ സ്വദേശി ശക്തി( പറൈശക്തി) ആണ് വരന്‍. ഇതര ജാതിയില്‍െപ്പട്ട പറ ഇശയ് കലാകാരനാണ് 27 വയസുള്ള ശക്തി. വിവാഹം കോയമ്പത്തൂറ പെരിയാര്‍ ദ്രാവിഡ കഴകം( ടിപിഡികെ) ഓഫീസില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയാണ് ഞായറാഴ്ച നടന്നത്. 2016 മാര്‍ച്ചില്‍ തമിഴ്നാട്ടിലെ ഉദുമല്‍പെട്ടില്‍വെച്ച് പട്ടാപ്പകലാണ് താഴ്ന്ന ജാതിയില്‍പ്പെട്ട ശങ്കറുമായുള്ള കൗസല്യയുടെ വിവാഹത്തിന്റെ പേരില്‍ ശങ്കറിനെ(22) വെട്ടിവീഴ്ത്തിയത്. മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി കൗസല്യ ശങ്കറിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു ദുരഭിമാനക്കൊല നടന്നത്. കൗസല്യയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തിലാണ് കൊല നടന്നത്. കൂടെ ഉണ്ടായിരുന്ന കൗസല്യയെ വെട്ടി പരിക്കേല്‍പ്പിച്ചുവെങ്കിലും…
Read More2018ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതി പക്ഷെ ! തന്റെ വിവാഹം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍…
തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. വയസ് 33 ആയെങ്കിലും താരം ഇതുവരെ വിവാഹിതയാവാത്തത് ആരാധകരെ അലോസരപ്പെടുത്തുകയാണ്. എന്നാണ് വിവാഹം എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായെങ്കിലും കൃത്യമായ മറുപടി നല്‍കാതെ താരം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്. 2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്. എന്തായാലും കാജല്‍ തന്റെ വരനെ കണ്ടെത്തിയതാവും.. അതാരാണെന്ന് നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.. ഇങ്ങനെ ഷൂട്ടിംഗും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത…
Read Moreപലരുടെയും വിചാരം ഞങ്ങള്‍ ലിവിംഗ് ടുഗെദര്‍ ആയിരുന്നുവെന്നാണ്; ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട് ! ആറാംക്ലാസില്‍ തുടങ്ങിയ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തുറന്നുപറഞ്ഞ് ലെന
മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്.തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ താലികെട്ടി സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര്‍ പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു. ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍…
Read Moreമണ്ഡപത്തില്‍ വധുവിനെ കാത്തിരുന്നപ്പോള്‍ വരന്റെ മൊബൈലില്‍ എത്തിയത് വധുവിന്റെ ചൂടന്‍ ദൃശ്യങ്ങള്‍; വരന്‍ മടങ്ങിയപ്പോള്‍ വീഡിയോയിലെ നായകന്റെ രംഗപ്രവേശവും താലികെട്ടും; കമിതാക്കളുടെ തന്ത്രം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍…
ബംഗളൂരു: സിനിമയില്‍ പോലും കാണാത്ത തരത്തിലുള്ള സംഭവങ്ങളാണ് ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തില്‍ അരങ്ങേറിയത്. ഒരു പ്രണയകഥയുടെ തന്ത്രപരമായ ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ സംഭവത്തെ വിശേഷിപ്പിക്കാം. വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണം മുടക്കാനാണ് കാമുകന്റെ ശ്രമമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ എല്ലാം കാമുകനും കാമുകിയും ചേര്‍ന്ന് നടത്തിയ ജീവിത നാടകമായിരുന്നുവെന്ന് അവസാനമാണ് ഏവര്‍ക്കും മനസ്സിലായത്. ഇതോടെ പ്രണയിനികള്‍ ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു. താലികെട്ടുന്നതിന് മിനിറ്റുകള്‍ മുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളായിരുന്നു. ഇതോടെ കല്യാണം മുടങ്ങുമെന്ന അവസ്ഥ വന്നു. ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് വരന്‍ കല്യാണത്തില്‍നിന്ന് പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. എന്നാല്‍ പിന്നീട് കഥയില്‍ വന്നത് വന്‍ ട്വിസ്റ്റായിരുന്നു. ഏവരെയും ഞെട്ടിച്ചു കൊണ്ട് വാട്സാപ്പ് ചിത്രത്തിലെ നായകന്‍ രംഗപ്രവേശം ചെയ്തു. താലിയുംകൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി…
Read Moreഒടുവില്‍ സുസ്മിതാ സെന്നും വിവാഹിതയാവുന്നു ! 42കാരി വിശ്വസുന്ദരിയ്ക്ക് 27കാരന്‍ വരന്‍; പ്രതിശ്രുത വരനൊപ്പം സുസ്മിത ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍…
ഇന്ത്യന്‍ സൗന്ദര്യ സങ്കല്പ്പത്തില്‍ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത ബോളിവുഡിലും താരമായി. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ചു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അല്‍പം അകന്ന് ഫാഷന്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. എന്നിരുന്നാലും ഇന്നും ആരാധകര്‍ക്ക് ഒട്ടും കുറവില്ല. View this post on Instagram #duggadugga ❤️ A post shared by Sushmita Sen (@sushmitasen47) on Nov 6, 2018 at 12:04pm PST രണ്ടു പെണ്‍മക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന താരം വിവാഹിതയാകുന്നു എന്ന പുതിയ വാര്‍ത്തായാണ് ഈ ദീപാവലിയ്ക്കു പുറത്തു വന്നത്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും…
Read More