ഇ​റാ​നി​ൽ പു​തി​യ ഭൂ​ഗ​ർ​ഭ മി​സൈ​ൽ കേ​ന്ദ്രം തു​റ​ന്ന് സൈ​നി​ക നേ​തൃ​ത്വം; ദുഃ​സ​ഹ​മാ​യ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​തി​നാ​യി അ​വ​യ​വ​ങ്ങ​ൾ വി​ൽ​പ​ന​യ്ക്ക് വ​ച്ച് ജ​ന​ങ്ങ​ൾ

ടെ​ഹ്‌​റാ​ൻ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കു​തി​ച്ചു​യ​രു​ന്ന ജീ​വി​ത​ച്ചെ​ല​വും ഇ​റാ​നി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദുഃ​സ​ഹ​മാ​ക്കു​ന്നു. ക​ടം വീ​ട്ടാ​നും കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ച്ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​നും സ്വ​ന്തം അ​വ​യ​വ​ങ്ങ​ൾ വി​ൽ​ക്കാ​ൻ പ​ര​സ്യം ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. വൃ​ക്ക​യും ക​ര​ളും കോ​ശ​ങ്ങ​ളും അ​സ്ഥി​മ​ജ്ജ​യു​മെ​ല്ലാം വി​ൽ​പ​ന​യ്ക്ക് വ​ച്ചാ​ണ് പ​ല​രും ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ക​ടു​ത്ത ത​ണു​പ്പി​ൽ ഹീ​റ്റ​റു​ക​ൾ പോ​ലു​മി​ല്ലാ​ത്ത ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കേ​ണ്ടി​വ​രു​ന്നു. ഈ ​ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​ടി​ക​ൾ ചെ​ല​വി​ട്ട് പു​തി​യ ഭൂ​ഗ​ർ​ഭ മി​സൈ​ൽ കേ​ന്ദ്രം തു​റ​ന്ന സൈ​നി​ക നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​രോ​ഷം ശ​ക്ത​മാ​ണ്. തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ‘ഇ​ൽ​ന’ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​റാ​നി​ലെ അ​വ​യ​വ വി​ൽ​പ​ന​യു​ടെ വ്യാ​പ്തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. മ​ധ്യ ടെ​ഹ്‌​റാ​നി​ലെ തെ​രു​വു​ക​ളി​ലെ ചു​വ​രു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​രു​മ്പു​വാ​തി​ലു​ക​ളി​ലു​മെ​ല്ലാം അ​വ​യ​വ​ങ്ങ​ൾ വി​ൽ​ക്കാ​നു​ണ്ടെ​ന്ന പ​ര​സ്യ​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ‘കി​ഡ്നി സ്ട്രീ​റ്റ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ​ർ​ഹാം​ഗ് ഹൊ​സൈ​നി സ്ട്രീ​റ്റ് അ​വ​യ​വ​ങ്ങ​ൾ വി​ൽ​ക്കാ​ൻ ത​യാ​റു​ള്ള​വ​രു​ടെ​യും വാ​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.…

Read More