സന്തോഷ് വിളിച്ചപ്പോള്‍ ഞാന്‍ പൂര്‍ണസമ്മതം മൂളി, മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയാകുന്നു, ഇന്തോ- അമേരിക്കന്‍ പ്രണയകഥയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുന്നു. സന്തോഷ് പണ്ഡിറ്റും ലേഡി പണ്ഡിറ്റ് എന്നറിയപ്പെടുന്ന മിനി റിച്ചാര്‍ഡും സിനിമയില്‍ നായികനായകന്മാരാകുന്നു. അതും ഇന്തോ- അമേരിക്കന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയചിത്രത്തിലൂടെ. മലയാള സിനിമയില്‍ അടുത്തകാലത്ത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചലനം സൃഷ്ടിച്ച രണ്ടുപേരും ഒന്നിക്കുന്നതായി ഒരു സിനിമ വാരികയാണ് വെളിപ്പെടുത്തിയത്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇതിനുശേഷം മിനി റിച്ചാര്‍ഡ് നായികയായെത്തുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. പതിവില്‍നിന്നു വ്യത്യസ്തമായി പണ്ഡിറ്റ് ഇത്തവണ നിര്‍മാതാവിന്റെ റോളില്‍ പ്രത്യക്ഷപ്പെടില്ല. മിനി റിച്ചാര്‍ഡാണ് പണംമുടക്കുന്നത്. ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് പണ്ഡിറ്റ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം പറയുന്നത്. പണ്ഡിറ്റിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിനു പുറത്തു നടക്കുന്നതും ഇത് ആദ്യമായാണ്. മലയാളസിനിമയില്‍ സജീവമായ ചില താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചി, ബംഗളൂരു, എന്നിവയ്‌ക്കൊപ്പം ന്യൂയോര്‍ക്കിലുമായാണ് ഷൂട്ടിംഗ്.…

Read More

എന്നെ മലയാളികള്‍ ഏറ്റെടുത്തു, ഇനി പൃഥ്വിരാജിന്റെ നായികയാകുക ലക്ഷ്യം, വേണ്ടിവന്നാല്‍ ഐറ്റംഡാന്‍സും ചെയ്യും, ട്രോളര്‍മാരുടെ ആക്രമണത്തിനിരയായ മിനി റിച്ചാര്‍ഡ്‌സിന്റെ ചെറിയ വലിയ ആഗ്രഹങ്ങള്‍ ഇതൊക്കെ

ഒരൊറ്റ ആല്‍ബത്തിലൂടെ പ്രശസ്തിയുടെ (കുപ്രശസ്തിയോ) കൊടുമുടിയിലേറിയിരിക്കുകയാണ് മിനി റിച്ചാര്‍ഡ് എന്ന നടി. സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സിനിമയില്‍ കൂടുതല്‍ സജീവമാകാനൊരുങ്ങുന്ന മിനിയുടെ ചെറിയ ആഗ്രഹങ്ങളിലൊന്ന് പൃഥ്വിരാജിന്റെ നായികയാകുകയാണ്.  പൃഥ്വിരാജിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് നടി പറയുന്നു. തന്റെ ഫിഗറും അഭിനയമികവും പൃഥ്വിക്കൊപ്പം നായികവേഷത്തിലെത്തുന്നതിന് തടസമാകില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറയുന്നു. പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് കളിക്കണമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് അന്ന് വലിയ വാര്‍ത്തയുമായിരുന്നു. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയാണ്…

Read More

അമ്മ നടി മിനി റിച്ചാര്‍ഡ്‌സിന്റെ ഹോട്ട് ആല്‍ബത്തിനെതിരെ വിമര്‍ശകര്‍, പ്രണയ ആല്‍ബത്തില്‍ അമ്മയും മോനും അഭിനയിക്കുമോയെന്ന് ചോദ്യം, സ്വയം നിര്‍മാണം നടത്തി നായികയായ നടിക്കെതിരേ ട്രോളര്‍മാരും

നെഗറ്റീവ് പബ്ലിസിറ്റി കൈമുതലാക്കി നിരവധി പേര്‍ പ്രശസ്തരായിട്ടുണ്ട് കേരളത്തില്‍. സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ പണ്ഡിറ്റിന്റെ പെണ്ണവതാരം എത്തിയിരിക്കുകയാണ്. മിനി റിച്ചാര്‍ഡ് എന്ന നടിയാണ് സ്വയം നിര്‍മിച്ച് നായികയായി ആല്‍ബത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. പണ്ഡിറ്റ് ലൈനില്‍ എത്തിയ മിനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോളര്‍മാരും സജീവമായി രംഗത്തെത്തി. പ്രണയം പ്രമേയമാക്കി മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബത്തിലെ അഭിനയേതാക്കളെ അമ്മയും മോനും പോലുണ്ട് എന്ന് തുടങ്ങി, മിനീ താങ്കള്‍ ഹൊറിബിള്‍ ഹീറോയിന്‍ എന്ന വരെയാണ് ആല്‍ബത്തിലെ മിനി റിച്ചാര്‍ഡിന്റെ അഭിനയത്തെ യൂ ട്യൂബ് ചാനലില്‍ പ്രേക്ഷകര്‍ പരിഹസിച്ചിരിക്കുന്നത്. ഏതാനും ആരാധകര്‍ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന കമന്റുകള്‍ക്ക് മാത്രമാണ് മിനി മറുപടി നല്‍കിയിരിക്കുന്നത്. മിനി റിച്ചാര്‍ഡിന്റെ യൂ ട്യൂബ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടതും ഈ ആല്‍ബം സോങ്ങാണ്. നസീര്‍ മിന്നലെ ആലപിച്ചിരിക്കുന്ന ഗാനത്തിന്…

Read More