വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ബോ​ട്ട് സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യി​ൽ


വൈ​ക്കം:​ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത് വൈ​ക്കം-ത​വ​ണ​ക്ക​ട​വ് ഫെ​റി സ​ർ​വീ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. രാ​വി​ലെ​യാ​ണ് ജ​ലനി​ര​പ്പ് അ​മി​ത​മാ​യി താ​ഴു​ന്ന​ത്.​ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ൾ കാ​യ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ൺ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​ണ്.

ചാ​ലി​ലെ മ​ൺ​കൂ​ന​ക​ളി​ൽ ത​ട്ടി ബോ​ട്ടു​ക​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​കുകയാ​ണ്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത​ വ​ർ​ധി​പ്പി​ക്കു​ന്നു.

വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ 20 മി​നി​റ്റ് ഇ​ട​വി​ട്ട് ബോ​ട്ട് സ​ർ​വീ​സു​ണ്ട്. മൂ​ന്നു ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫെ​റി​യി​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​റു​ക​ര ക​ട​ക്കു​ന്ന​ത്.

കാ​യ​ലി​ലെ ബോ​ട്ടുചാ​ലി​ൽ രൂ​പ​പ്പെ​ട്ട മ​ൺ​കൂ​ന​ക​ൾ ഡ്രഡ്​ജ് ചെ​യ്ത് നീ​ക്കി വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ബോ​ട്ട് സ​ർ​വീ​സ് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്റ്റേ​റ്റ് വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. സു​രേ​ഷ്ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment