യുവതിയ്‌ക്കെതിരായ പീഡനക്കേസ് ! 13കാരന്റെ പിതാവില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിച്ച് ഒത്തു കളിച്ചതായി ആരോപണം; പീഡനാരോപണം യുവതി ജീവനാശം ചോദിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കളിച്ച കളിയോ…

13കാരന്‍ മകന്‍ പീഡനത്തിനിരയായി എന്ന രീതിയില്‍ സ്വന്തം ഭാര്യയ്‌ക്കെതിരേ കേസ് കൊടുത്ത പ്രവാസി സംഭവത്തില്‍ ഒത്തുകളിച്ചതായി ആരോുപണം. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുവതിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റു ചെയ്തത് എന്ന പരാതി ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ചിരിക്കുകയാണ്. കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ യുവതിയെ അറസ്റ്റു ചെയ്തതിനു പിന്നിലും ഡിവൈഎസ്പിയുടെ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് വിവരം. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഡിജിപി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം. മകള്‍ക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് മൂന്നു ദിവസം മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. യുവതിയുമായി മൂന്നു വര്‍ഷമായി അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവ്…

Read More

നടുവേദനയ്ക്ക് ചികിത്സതേടി എത്തിയ 17കാരിയെ ഉഴിച്ചിലിനിടെ പീഡിപ്പിക്കാന്‍ ശ്രമം; മര്‍മചികിത്സാ കേന്ദ്രത്തിന്റെ ഉടമയായ വയോധികന്‍ പിടിയില്‍…

പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രത്തില്‍ ഉഴിച്ചില്‍ ചികിത്സക്കെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉഴിച്ചില്‍ കേന്ദ്രത്തിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രം നടത്തുന്ന നാരോംവീട്ടില്‍ ബഷീര്‍ കുരിക്കളാണ് അറസ്റ്റിലായത്. പ്രതിക്ക് 60 വയസ്സുണ്ട്. നടുവിന് വേദന ഉള്ള പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പോക്‌സോ പ്രകാരമാണ് ബഷീര്‍കുരിക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകുന്നേരം മാനന്തവാടി പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

അയാളുടെ സ്പര്‍ശനങ്ങള്‍ ഒരു കളിപോലെ കരുതി ! അമ്മയോട് ഇത് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല; മുതിര്‍ന്നപ്പോഴാണ് ഇത് പീഡനമാണെന്ന് മനസ്സിലായത്…

നമ്മുടെ സമൂഹത്തില്‍ പല കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. പലപ്പോഴും അടുത്തബന്ധുക്കളും അധ്യാപകരുമൊക്കെയാണ് കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. ഇത്തരത്തില്‍ ചെറുപ്പത്തില്‍ അനുഭവിച്ച ചൂഷണം മുതിര്‍ന്നപ്പോഴാണ് പീഡനമാണെന്നു മനസ്സിലായതെന്നു വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് അവര്‍ തന്റെ ദുരനുഭവം പങ്കുവച്ചത്. യുവതിയുടെ കുറിപ്പ് ഇങ്ങനെ…ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ അച്ഛന്റെ സുഹൃത്ത് എപ്പോഴും വീട്ടില്‍ വരുമായിരുന്നു. അച്ഛനൊപ്പം ചെസ് കളിക്കാനാണ് വരുന്നത്. അച്ഛന്‍ വീട്ടിലെത്താന്‍ വൈകുന്ന ദിവസം അയാള്‍ പുറത്ത് കാത്ത് നില്‍ക്കും. അമ്മ അയാള്‍ക്ക് ചായ നല്‍കും. അപ്പോഴാണ് അത് സംഭവിച്ചിരുന്നത്. അയാള്‍ എന്റെ പാന്റിനുള്ളില്‍ കൈകടത്തും. അയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ എന്നെക്കൊണ്ടും സ്പര്‍ശിപ്പിക്കും. എന്നെ അത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും അത് ഒരു ഗെയിം ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഈ സമയത്താണ് ഞാന്‍…

Read More

ഗുരുദക്ഷിണയായി ചോദിച്ചത് എന്റെ ശരീരം ! അനുഭവിക്കേണ്ടി വന്നത് സമാനകളില്ലാത്ത പീഡനം; മുത്തച്ഛന്റെ പ്രായമുള്ള വ്യക്തിയും വെറുതെ വിട്ടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി വീണ്ടും…

ചില തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയെന്ന പേര് ചാര്‍ത്തിക്കിട്ടിയ നടിയാണ് കസ്തൂരി. മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി തനിക്ക് സിനിമാ രംഗത്തു നിന്നു നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളെപ്പറ്റി തുറന്നു പറഞ്ഞതാണ് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇപ്പോള്‍ വീണ്ടുമൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് നടി. താന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ആ കാര്യത്തെ കൂള്‍ ആയിത്തന്നെ താന്‍ ഡീല്‍ ചെയ്തുവെന്നും കസ്തൂരി പറയുന്നു.. താന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ തന്നോട് ഗുരുദക്ഷിണയായി ചോദിച്ചത് തന്റെ ശരീരമായിരുന്നുവെന്ന് കസ്തൂരി തുറന്നു പറഞ്ഞു. ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല. എന്നാല്‍ തനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ താന്‍ കൊടുത്തെന്നും പിന്നീട്…

Read More

മുത്തച്ഛന്റെ പ്രായമുള്ള ആള്‍ അടുത്തു വന്നിരുന്ന് ഉറങ്ങുന്നതു പോലെ അഭിനയിച്ചു; പിന്നീട് മാറിടത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തോന്നി; 60കാരനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് 20കാരി…

പൊതു ഇടങ്ങളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ഥ്യം. യാത്രയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന നിരവധി സ്ത്രീകളാണ് പലവിധത്തിലുമുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മാര്‍വ എന്ന 20 വയസുകാരി. ട്രെയിനില്‍ വെച്ച് വൃദ്ധനായ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന് മര്‍വ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മര്‍വ ഇക്കാര്യം തുറന്ന് പറഞ്ഞത്. മാര്‍വയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്. ‘എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ…

Read More

ബസില്‍ നിന്നിറങ്ങുമ്പോള്‍ യുവതിയെ കടന്നു പിടിച്ച് മധ്യവയസ്‌കന്‍ ! യുവതി നിലവിളിച്ചതോടെ ആളുകളെ വെട്ടിച്ച് ഞരമ്പുരോഗി ഓടി; പിന്നാലെ ട്രാഫിക് ഉദ്യോഗസ്ഥരും…

തിരക്കേറിയ ബസിനുള്ളില്‍ യുവതിയെ പീഡിപ്പിക്കാന്‍ മധ്യവയസ്‌കന്റെ ശ്രമം. ശനിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ജവഹര്‍ലാല്‍ നെഹ്‌റു റോഡില്‍ വച്ചാണ് സംഭവം. യുവതി ബസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ബസിനകത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചത്. ഇതോടെ ഭയന്നുപോയ യുവതി റോഡില്‍ നിന്ന് നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ യുവതിയുടെ സഹായത്തിനെത്തി. ഇതിനിടെ ബസിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് മധ്യവയസ്‌കനെ പിടികൂടിയെങ്കിലും ഇയാള്‍ അതിവിദഗ്ധമായി കുതറിയോടി. പിന്നീട് ട്രാഫിക് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഹൂഗ്ലി ജില്ലക്കാരനാണ് പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാനായി ഇയാളെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

Read More

ബന്ധുവായ പ്ലസ്ടുക്കാരിയെ മകളായി ഏറ്റെടുത്ത ശേഷം നടത്തിയത് ലൈംഗികചൂഷണം ! പീഡനം പുറത്തറിഞ്ഞതോടെ അയല്‍വാസിയായ പ്രവാസിയുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം; അഞ്ചു മക്കളുടെ അച്ഛനായ 31കാരനെ പൊക്കിയത് ഓട്ടോയുടെ ഡിക്കിയില്‍ നിന്ന്

താന്‍ വളര്‍ത്തിക്കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ അനാഥയായ പ്ലസ് ടു വിദ്യാര്‍ഥിനി ഏറ്റെടുത്ത ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച ക്രിമിനലിനെ പോലീസ് അതിസാഹസികമായി പൊക്കി. അഞ്ചുമക്കളുടെ പിതാവായ യുവാവിനെ ഡീസല്‍ ഓട്ടോയുടെ ഡിക്കിയില്‍ നിന്നാണ് പോലീസ് പൊക്കിയത്. കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ വീട്ടില്‍ പ്രവീണ്‍ ബസലേല്‍ മാത്യുവി(പ്രവീണ്‍-31)നെയാണ് കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പുറമറ്റത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സിനിമാക്കഥയെ വെല്ലുന്ന പീഡനകഥയാണ് പൊലീസ് പറയുന്നത്. പ്രവീണ്‍ ആളു ചില്ലറക്കാരനല്ല. മോഷണം, പിടിച്ചുപറി, തീവയ്പ്, ബലാല്‍സംഗം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി ക്രിമിനല്‍ പ്രവൃത്തികളില്‍ മാത്രം സ്‌പെഷലൈസ് ചെയ്തയാളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതി സ്വന്തം രക്തബന്ധത്തിലുള്ള തിരുവല്ല സ്വദേശിയായ പെണ്‍കുട്ടിയെ ഏറ്റെടുക്കുന്നത്. ഇവളെ ഞാന്‍ വളര്‍ത്തിക്കൊള്ളാമെന്നാണ് മറ്റു ബന്ധുക്കളോട് പറഞ്ഞത്. പെണ്‍കുട്ടിയെ കൈയ്യില്‍ കിട്ടിയതോടെ പ്രവീണിന്റെ വിധം മാറി. പ്രണയം…

Read More

പീഡനം നടന്ന ദിവസം തന്നെ പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല ! മൂന്നാം ദിവസം ചൈല്‍ഡ് ലൈനെ വിളിച്ചറിയിച്ചപ്പോള്‍ വിളിച്ചറിയിച്ചയാള്‍ക്കെതിരേ കേസ്; തീയറ്റര്‍ പീഡനക്കേസില്‍ പോലീസ് പറയുന്നത് പച്ചക്കള്ളം…

എടപ്പാള്‍: തീയറ്റര്‍ പീഡനക്കേസില്‍ പോലീസിന്റെ വാദങ്ങള്‍ തെറ്റെന്ന് ക്രൈം ബ്രാഞ്ച്. തീയറ്റര്‍ പീഡനക്കേസില്‍ വിവരം അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ വെച്ച് വിലപേശലിന് ശ്രമിച്ചെന്നുമായിരുന്നു തീയേറ്റര്‍ ഉടമയ്‌ക്കെതിരേയുള്ള പോലീസിന്റെ വാദം. പീഡനം നടന്ന ദിവസം തീയേറ്റര്‍ ഉടമ ഉദ്യോഗസ്ഥനുമായി മൂന്ന് മിനിറ്റോളം സംസാരിച്ചതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടി. നേരത്തേ ഇക്കാര്യം ഉന്നയിച്ച് തീയേറ്റര്‍ ഉടമയ്ക്ക് എതിരേ പോലീസ് കേസെടുത്തതും കസ്റ്റഡിയില്‍ എടുത്തതും വിവാദമായിരുന്നു. സംഭവദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറുടെ നമ്പറില്‍ തീയേറ്റര്‍ ഉടമ വിളിച്ചതും മൂന്ന് മിനിറ്റ് സംസാരിച്ചിരുന്നതായുമാണ് കണ്ടെത്തിയത്. പിന്നീട് തീയേറ്റര്‍ ഉടമ രണ്ടു ദിവസം കാത്തിരുന്നിട്ടും ആരും വരാതെ വന്നതോടെയായിരുന്നു ചൈല്‍ഡ്‌ലൈനെ അറിയിച്ചതും നേരത്തേ പകര്‍ത്തി വെച്ചിരുന്ന ദൃശ്യം നല്‍കിയതും. സിസിടിവിയില്‍ നിന്നും ദൃശ്യം നശിക്കുമെന്നായതോടെയാണ് പെന്‍ഡ്രൈവിലേക്ക് മാറ്റിയത്. പിന്നീട് സുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം ചൈല്‍ഡ് ലൈനെ അറിയിച്ചു. ഏപ്രില്‍ 18 ന് രാത്രി 9.40 നായിരുന്നു തീയേറ്റര്‍…

Read More

ക്ഷമിക്കണം ഒരു അബദ്ധം പറ്റിയതാണ് ! ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നു പിടിച്ച യുവാവ് നടിയുടെ ഫോണില്‍ വിളിച്ചു മാപ്പു ചോദിച്ചു; നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

കോഴിക്കോട്: മുക്കത്ത് ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുവാവ് നടിയെ വിളിച്ചു മാപ്പു പറഞ്ഞു.സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത ഗോതമ്പ് റോഡ് ചേലാംകുന്ന് സ്വദേശി മനു അര്‍ജുന്‍ (21) ആണ് മാപ്പ് പറഞ്ഞത്. നടിയെ ഫോണില്‍ വിളിച്ചായിരുന്നു മാപ്പുപറച്ചില്‍. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നോര്‍ത്ത് ഇന്ത്യന്‍ നടിയായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ കൃത്യസമയത്ത് അവര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ഉദ്ഘാടനത്തിനായി മലയാളത്തിലെ യുവനടിയെ ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്ത് ഒരു നടനും എത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന മനു തിക്കും തിരക്കിനുമിടയില്‍ നടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവനടിയുടെ പരാതിയില്‍ മുക്കം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തു. മനു മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. നടിമാര്‍ക്കെതിരേ അടുത്തിടെയായി ആക്രമണങ്ങള്‍ ഏറിവരികയാണ്. അടുത്തിടെ ട്രെയിനില്‍ വെച്ച് തനിക്കെതിരെ അപമാന ശ്രമം…

Read More

വിപിന്‍ ലൈംഗികമായി പീഡിപ്പിച്ചത് പ്രണയം നടിച്ച്; ജയപ്രകാശ് ചൂഷണം ചെയ്തത് പിതാവുമായുള്ള സൗഹൃദത്തിന്റെ പുറത്ത്; വാളയാറില്‍ പതിനാറുകാരി മരിക്കാനിടയായ കാരണം ഇങ്ങനെ…

പാലക്കാട്: വാളയാറില്‍ പതിനാറുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കനാല്‍പ്പിരിവ് വെട്ടികാട് വീട്ടില്‍ മുഹമ്മദാലി (43), കനാല്‍പ്പിരിവ് ഉപ്പുകുഴിയില്‍ ജയപ്രകാശ് (44), മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിന്‍ (23) എന്നിവരെയാണു കസബ സി.ഐ: ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂലിപ്പണിക്കാരനായ ജയപ്രകാശ് പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണശേഷം ഉറ്റബന്ധുവുമായി അടുപ്പം പുലര്‍ത്തിയ ജയപ്രകാശ് ഈ അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇയാള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മരണസമയത്തും അതിനു മുമ്പും ഇയാള്‍ ഇവരുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അറസ്റ്റിലായ വിപിന്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. സ്‌കൂളില്‍ പോകുന്ന വഴിയിലും വീട്ടിലെത്തുമ്പോഴും ഇയാള്‍ കുട്ടിയെ പിന്തുടര്‍ന്നെത്തി ഉപദ്രവിച്ചതായി…

Read More