ചൈനയില്‍ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം; കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും;മരണനിരക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്ത്…

ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇന്ന് ലോകത്താകെ നാശം വിതച്ച് മുന്നേറുകയാണ്. ഇതിനു പിന്നാലെ ചൈനയില്‍ നിന്നും പുറത്തു വരുന്നത് കോവിഡിലും വലിയ മറ്റൊരു വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാര്‍ച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കാണിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 7080 ശതമാനമാണു മരണനിരക്ക്. 1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി…

Read More