കോവിഡിനെ അതിജീവിച്ചാലും തലച്ചോറിനെ ബാധിച്ചാല്‍ മരണം ! ഒരു കണ്ണ് എടുത്തു കളഞ്ഞാല്‍ ചിലപ്പോള്‍ രോഗി രക്ഷപ്പെടാം; കൊലയാളി ‘ബ്ലാക്ക് ഫംഗസ്’ ഇന്ത്യയില്‍ വ്യാപിക്കുന്നു…

കോവിഡ് ഭേദമായവരെയും മരണത്തിലേക്ക് തള്ളിവിട്ട് ബ്ലാക്ക് ഫംഗസ് (Mucormycosis). മഹാരാഷ്ട്രയില്‍ എട്ടുപേരുടെ മരണത്തിനു കാരണം ബ്ലാക്ക് ഫംഗസ് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ. നിലവില്‍ 200 പേര്‍ ചികിത്സയിലാണ്. കോവിഡ് ഭേദമായാലും മികച്ച പ്രതിരോധശേഷി ഇല്ലാത്തവരിലാണ് ഫംഗസ് ബാധ ഉണ്ടാവുന്നത്.സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു. മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് രോഗിയെ ഓക്‌സിജന്‍ സഹായത്തില്‍ കിടത്തുമ്പോള്‍ അതിലെ ഹ്യുമിഡിഫയറില്‍ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നല്‍കി. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന്…

Read More

കോവിഡ് ആളുകളെ മരണാസന്നരാക്കാന്‍ കാരണം ‘ബ്ലാക്ക് ഫംഗസ്’ ! മറഞ്ഞിരിക്കുന്ന വില്ലനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച്് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണസംഖ്യ വര്‍ധിക്കുന്നതിന് മ്യൂകോര്‍മൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈക്കോസിസ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്. രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യും. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍…

Read More