പ്രതിപക്ഷം നേതൃസ്ഥാനം കോണ്‍ഗ്രസിനു ലഭിക്കണമെങ്കില്‍ ‘മമ്മൂട്ടിയുടെ നായിക’ മനസ്സുവയ്ക്കണം ! അമരാവതിയില്‍ നിന്നു ജയിച്ച നവനീത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന…

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുകയാണ്. ഇതിനായി സ്വതന്ത്രരുടെ പിന്തുണ നേടാനാണ് നീക്കം. ഈ സാഹചര്യത്തില്‍ ഒരു സുന്ദരി മനസ്സുവച്ചാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചേക്കും. മഹാരാഷ്ട്രയില്‍ നിന്നും വിജയിച്ച നവനീത് കൗറാണ് ഈ സുന്ദരി എംപി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ എന്‍സിപി-കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച നടിയും മമ്മൂട്ടിയുടെ നായികയുമായിരുന്ന നവനീത് കൗറിനെ കോണ്‍ഗ്രസില്‍ ചേര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ 52 അംഗങ്ങളുണ്ട്. 54 സീറ്റുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വതന്ത്രയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചത്. നാലു സീറ്റുള്ള എന്‍സിപിയുമായി ലയന ചര്‍ച്ചകള്‍ നടന്നെങ്കിലും അത് എളുപ്പം നടകക്കില്. ഇതോടെ മറ്റേതെങ്കിലും സ്വതന്ത്രനെ…

Read More