തനിക്ക് ഒന്നു പൊട്ടിക്കരഞ്ഞു കൂടെ ! ബ്രേക്ക് അപ്പിനു ശേഷവും കരയാത്ത കാമുകനെ കണ്ണീരിലാഴ്ത്താന്‍ യുവതിയുടെ അറ്റകൈ പ്രയോഗം; ഇങ്ങനെ ചെയ്താല്‍ ഏതു കാമുകനും കരഞ്ഞു പോകും…

ഒരേ വഴിയ്ക്ക് ഇനി പോകാനാവില്ലെന്ന് മനസ്സിലാകുമ്പോഴാണ് കമിതാക്കള്‍ ബ്രേക്കപ്പിന് തയ്യാറാവുന്നത്. എന്നാല്‍ ബ്രേക്കപ്പിനു ശേഷവും ഒരുമിച്ചുണ്ടായിരുന്ന നല്ല നിമിഷങ്ങളെ ഓര്‍ത്ത് ഒരിക്കലെങ്കിലും കണ്ണീര്‍ പൊഴിക്കാത്ത കമിതാക്കള്‍ ആരുമുണ്ടാവില്ല. എന്നാല്‍ ചൈനക്കാരനായ ഒരു യുവാവ് തന്റെ കാമുകിയുമായുള്ള ഒരു വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ചപ്പോള്‍ കരയാന്‍ പോയിട്ട് സങ്കടപ്പെടാന്‍ പോലും നിന്നില്ല. ഇത് ചില്ലറ പ്രകോപനമൊന്നുമല്ല കാമുകിയില്‍ ഉണ്ടാക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന ആ യുവതി അന്ന് തന്നെ ഒരു കാര്യം തീരുമാനിച്ചു. താനെത്ര കരഞ്ഞുവോ അതിന്റെ പത്തിരട്ടി തന്റെ കാമുകനും കരയണം. അതിനായി യുവതി തിരഞ്ഞെടുത്ത മാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സാവോ എന്ന പെണ്‍കുട്ടിയാണ് കാമുകനുമായി പിരിഞ്ഞ ശേഷം താനെത്ര കരഞ്ഞുവോ അത്രത്തോളം കാമുകനെയും കരയിക്കുമെന്ന് പ്രതിജ്ഞ ചെയ്തത്. അങ്ങനെ കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു കക്ഷി. ഒരു വര്‍ഷത്തോളം ഒന്നിച്ചുജീവിച്ച കാമുകന്‍ തന്നെ…

Read More