ടോയ്‌ലെറ്റ് ആണെന്നു കരുതി യാത്രക്കാരി തുറന്നത് വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ ! പിന്നെ സംഭവിച്ചത്…

ഇസ്ലാമാബാദ്: ടോയ്‌ലറ്റ് ആണെന്നു കരുതി വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറന്ന യാത്രക്കാരി ഏറെനേരം വിമാന അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തി. പാകിസ്ഥാന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്. മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ചാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരി തുറന്നത്. ടോയ്‌ലറ്റ് ആണെന്ന് കരുതിയാണ് യുവതി എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറക്കാനുള്ള ബട്ടനില്‍ അമര്‍ത്തിയത്. എമര്‍ജന്‍സി വാതില്‍ തുറന്നതോടെ അടിയന്തര പാരച്യൂട്ട് സംവിധാനം പ്രവര്‍ത്തന സജ്ജമാകുകയായിരുന്നു. ‘മാഞ്ചസ്റ്ററില്‍ നിന്നും ഇസ്ലാമാബാദിലേക്കുള്ള പാക്കിസ്ഥാന്‍ അന്തരാഷ്ട്ര എയര്‍ലൈന്‍സിന്റെ പികെ 702 വിമാനത്തിലാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് വിമാനം ഏഴ് മണിക്കൂര്‍ വൈകി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്,’ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. സംഭവം നടന്നതിന് ശേഷം മറ്റ് നടപടി ക്രമങ്ങള്‍ക്കായി വിമാനത്തിലെ 40 യാത്രികര്‍ അവരുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി വിമാനത്തില്‍ നിന്നും ഇറങ്ങേണ്ടി വന്നു.…

Read More