ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​നെ വ​ണ​ങ്ങാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്; ന​ട​ന്നി​ല്ലെ​ങ്കി​ൽ മ​ന​സു​കൊ​ണ്ട് പൂ​ജ അ​ർ​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​ൻ ഗു​രു​തു​ല്യ​നാ​ണെ​ന്നും ഗു​രു​വെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തെ വ​ണ​ങ്ങാ​ൻ ഇ​നി​യും ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും തൃ​ശൂ​ർ ലോ​ക്സ​ഭ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ സു​രേ​ഷ്ഗോ​പി. പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​നോ​ട് ഈ ​ആ​വ​ശ്യം പ​റ​യു​മെ​ന്നും സു​രേ​ഷ്ഗോ​പി പ്ര​തി​ക​രി​ച്ചു. ഗോ​പി​യാ​ശാ​നെ നേ​രി​ട്ട് ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ന​ട​യി​ൽ വെ​റ്റി​ല​യും അ​ട​ക്ക​യും മു​ണ്ടും നേ​ര്യ​തും സ​മ​ർ​പ്പി​ച്ച് ഗോ​പി​യാ​ശാ​ന് മ​ന​സു​കൊ​ണ്ട് പൂ​ജ അ​ർ​പ്പി​ച്ച് അ​നു​ഗ്ര​ഹം തേ​ടും. ഗോ​പി​യാ​ശാ​ന് പ്ര​യാ​സ​മു​ണ്ടെ​ങ്കി​ൽ മാ​ന​സ​പൂ​ജ ചെ​യ്യു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി മ​ന​സു​കൊ​ണ്ട് പൂ​ജ അ​ർ​പ്പി​ക്കാ​റു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ക​ലാ​ണ്ഡ​ലം ഗോ​പി​യു​ടെ മ​ക​ന്‍റെ ഫേ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​നാ​ണ് പ്ര​മു​ഖ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും ഒ​രാ​ളെ​യും ഗോ​പി​യാ​ശാ​നെ കാ​ണു​ന്ന​തി​നാ​യി ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഏ​ൽ​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. താ​ൻ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഏ​ൽ​പ്പി​ക്കു​ന്ന​ത് ബി​ജെ​പി ജി​ല്ലാ…

Read More

രാജ്യം തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിൽ; ലോക്സഭാ ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ശ​നി​യാ​ഴ്ച​യ​റി​യാം; പ്ര​ഖ്യാ​പ​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ളും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി ഗ്യാ​നേ​ഷ് കു​മാ​ർ, സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു എ​ന്നി​വ​ർ ഇ​ന്നു ചു​മ​ത​ല​യേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച തീ​യ​തി​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജ​മ്മു കാ​ഷ്മീ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും ക​മ്മീ​ഷ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​ത് പൂ​ര്‍​ത്തി​യാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി പൂ​ർ​ണ സ​ജ്ജ​മാ​യെ​ന്ന് ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.…

Read More

മോദിയെ വരവേൽക്കാൻ ഒ​രു ല​ക്ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ; ഡ്രോ​ൺ പ​റ​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി​യെന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: എ​ൻ​ഡി​എ‍​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ശേ​ഷ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണി​ത്. സ​മ്മേ​ള​ന വേ​ദി​യി​ൽ എ​ൻ​ഡി​എ​യു​ടെ കേ​ന്ദ്ര, സം​സ്ഥാ​ന നേ​താ​ക്ക​ളും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മു​ണ്ടാ​കും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​നി​ൽ കെ.​ആ​ന്‍റ​ണി (പ​ത്ത​നം​തി​ട്ട), ബൈ​ജു ക​ലാ​ശാ​ല (മാ​വേ​ലി​ക്ക​ര), ശോ​ഭ സു​രേ​ന്ദ്ര​ൻ (ആ​ല​പ്പു​ഴ) എ​ന്നി​വ​രെ വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​രി​ച​യ​പ്പെ​ടു​ത്തും. ഒ​രു ല​ക്ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ  ഒ​രു ല​ക്ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രെ പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ത്തു​മെ​ന്നു ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം പ​റ​ഞ്ഞു. പ​ക​ൽ​സ​മ​യ​ത്തെ ഉ​യ​ർ​ന്ന താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്തു പ​ന്ത​ലി​ൽ ഫാ​നു​ക​ൾ, വെ​ള്ളം അ​ട​ക്കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​മു​ഖ വ്യ​ക്തി​കൾ​ക്കു പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ളൊ​രു​ക്കും. ഓ​രോ ബൂ​ത്തി​ൽ നി​ന്നും 200 പ്ര​വ​ർ​ത്ത​ക​രെ വീ​തം പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് എ​ൻ​ഡി​എ സം​സ്‌​ഥാ​ന ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്കു ന​ൽ​കി​യി രി​ക്കു​ന്ന നി​ർ​ദേ​ശം . ഡ്രോ​ൺ പ​റ​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി​: പോ​ലീ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്…

Read More

ബി​ജെ​പി​ക്കൊ​പ്പം ഒ​ട്ടി​നി​ല്‍​ക്കു​ന്ന ക​ക്ഷി​യാ​ണ് ബി​ഡി​ജെ​എ​സ്; എ​ൻ​ഡി​എ​യി​ലെ ഒ​രു ഘ​ട​ക​ക​ക്ഷി സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: എ​ൻ​ഡി​എ​യി​ലെ ഒ​രു ഘ​ട​ക​ക​ക്ഷി സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ്. സീ​റ്റ് താ​ര​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി​യ ഒ​രു നേ​താ​വി​നോ​ട് ര​ണ്ട് കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പി.​സി. വ്യ​ക്ത​മാ​ക്കി. സീ​റ്റ് ക​ച്ച​വ​ട​ത്തെ കു​റി​ച്ച്‌ ത​നി​ക്ക് നേ​രി​ട്ട് അ​റി​യാം. ഘ​ട​ക​ക​ക്ഷി​യു​ടെ പേ​ര് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ബി​ജെ​പി സീ​റ്റ് ക​ച്ച​വ​ടം ചെ​യ്യു​ന്നി​ല്ലെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​ന്നെ വി​ളി​ച്ചി​ല്ല എ​ന്ന​ത് സ​ത്യ​മാ​ണ്. കെ. ​സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. അ​തി​ന് താ​ൻ പ​ങ്കെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി​ജെ​പി​ക്കൊ​പ്പം ഒ​ട്ടി​നി​ല്‍​ക്കു​ന്ന ക​ക്ഷി​യാ​ണ് ബി​ഡി​ജെ​എ​സ്. ഇ​ത്ത​രം ക​ക്ഷി​ക​ളു​ടെ എ​ല്ലാ പ​രി​പാ​ടി​ക്കും പോ​കാ​ൻ പ​റ്റു​മോ എ​ന്നും പി.​സി. ജോ​ർ​ജ് ചോ​ദി​ച്ചു.

Read More

ദിവാകരനെ ഞങ്ങൾക്ക് വേണം;  കെ. സു​ധാ​ക​ര​നെ​തി​രേ മ​മ്പ​റം മ​ത്സ​രി​ക്കി​ല്ല; കോ​ൺ​ഗ്ര​സിൽ തി​രി​ച്ചെ​ത്തും

ത​ല​ശേ​രി: കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ്പ​റം ദി​വാ​ക​ര​ൻ കെ.​ സു​ധാ​ക​ര​നെ​തി​രേ ക​ണ്ണൂ​ർ ലോ​ക്​സ​ഭാ സീ​റ്റി​ൽ മ​ത്സ​ര​ത്തി​നി​ല്ല. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ​ഹ​സ​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് മ​മ്പ​റം ദി​വാ​ക​ര​ൻ നി​ല​പാ​ട് മാ​റ്റി​യ​ത്. ദി​വാ​ക​ര​നെ പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ര​ണ്ട് വ​ർ​ഷ​ത്തി​നും മൂ​ന്ന് മാ​സ​ത്തി​നും ശേ​ഷമാണു മ​മ്പ​റം ദി​വാ​ക​ര​ന് കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള പാ​ത ഒ​രു​ങ്ങുന്നത്. ക​ണ്ണൂ​ർ ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ദി​വാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ചിരുന്നു. തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കെ. ​പ്ര​മോ​ദ്, സു​ദീ​പ് ജ​യിം​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ മ​മ്പ​റം ദി​വാ​ക​ര​നെ വീ​ട്ടി​ലെ​ത്തി ക​ണ്ട് സം​സാ​രി​ച്ചു. കെ​പിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​യാ​സ്, എം.​എം.​ ഹ​സ​ൻ, കെ.​സി.​ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ദി​വാ​ക​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ്…

Read More

കൊ​ല്ല​ത്ത് ക​ളം​നി​റ​ഞ്ഞ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും; സ്ഥാ​നാ​ർ​ഥി​യെ തീരുമാനിക്കാതെ ബി​ജെ​പി

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർകൊ​ല്ലം: കൊ​ല്ലം ലോക്സഭാ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ൽ യു​ഡി​എ​ഫ്-എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ബ​ഹു​ദൂ​രം മു​ന്നേ​റി​യി​ട്ടും ബിജെപി ഇനിയും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ തീരുമാനിച്ചിട്ടില്ല. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​ട​ലപ്പി​ണ​ക്ക​ങ്ങ​ളും വി​ഭാ​ഗീ​യ​ത​യു​മാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കു​ന്ന​തിന്‍റെ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​റി​ന്‍റെ പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി തു​ട​ക്കം മു​ത​ലേ കേ​ൾ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നോ​ട് ഒ​രു വി​ഭാ​ഗം മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് വി​യോ​ജി​പ്പു​ണ്ട്. ദു​ർ​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി എ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത​ൽ. ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സും പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ൻ​ഡി​എ സം​സ്ഥാ​ന ചെ​യ​ർ​മാ​നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റുു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ച്ച കേ​ര​ള പ​ദ​യാ​ത്ര കൊ​ല്ലം ജി​ല്ല​യി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ട്ടു നി​ൽ​ക്കു​ക​യു​ണ്ടാ​യി. ഇ​ത് അ​ട​ക്ക​മു​ള്ള സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ക​ണം കൊ​ല്ല​ത്ത് മ​ത്സ​രി​ക്കേ​ണ്ട​തെ​ന്ന അ​ഭി​പ്രാ​യ​വും പാ​ർ​ട്ടി​ക്കു​ള്ളി​ൽ…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ നി​ൽ​ക്കാ​ൻ അ​നു​യോ​ജ്യ​ൻ ഞാ​ൻ ത​ന്നെയെന്ന് അ​നി​ൽ ആ​ന്‍റ​ണി; “പി.​സി.​ ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ര്‍​ശം വി​മ​ര്‍​ശ​ന​മാ​യി തോ​ന്നു​ന്നി​ല്ല’

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ അ​നി​ൽ ആ​ന്‍റ​ണി​യെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പി.​സി.​ജോ​ർ​ജ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി അ​നി​ൽ ആ​ന്‍റ​ണി. പ​ത്ത​നം​തി​ട്ട​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ അ​നു​യോ​ജ്യ​ന്‍ താ​ന്‍ത​ന്നെ​യെ​ന്ന് അ​നി​ല്‍ ആ​ന്‍റ​ണി. പി.​സി.​ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ര്‍​ശം വി​മ​ര്‍​ശ​ന​മാ​യി തോ​ന്നു​ന്നി​ല്ലെ​ന്നും അ​നി​ല്‍ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട​യി​ലെ മ​ത്സ​രം നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ലെ​ന്നും അ​നി​ല്‍ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല്‍​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച​ല്ല ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. സ്ഥാ​നാ​ര്‍​ഥിക​ളെ നി​ശ്ച​യി​ച്ച​ത് ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ്. ഇ​ത് ത​ന്‍റെ ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്- ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു. ഇ​ന്ത്യ​യ്‌​ക്കൊ​പ്പം കേ​ര​ള​വും വ​ള​ര​ണം. അ​തി​ന് ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​ക്ക് മാ​ത്രമേ ക​ഴി​യു​ക​യു​ള്ളൂ. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​ന്‍ ഞാ​ൻത​ന്നെ​യെ​ന്ന​തി​ല്‍ സം​ശ​യ​മൊ​ന്നു​മി​ല്ല. അ​ധി​കം താ​മ​സി​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് ഇ​റ​ങ്ങും- അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ എ.​കെ ആ​ന്‍റ​ണി​യു​ടെ മ​ക​നാ​യ അ​നി​ല്‍…

Read More

പ്ര​താ​പ​നും സു​നി​ലേ​ട്ട​നും തു​ട​ങ്ങീ​ട്ടും എ​സ്ജി എ​ത്തി​യി​ല്ല​ല്ലോ ! അ​ണി​ക​ളി​ൽ ആ​ശ​ങ്ക; മാ​സ് എ​ൻ​ട്രി ഉ​ട​നെ​ന്ന് ബി​ജെ​പി

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ടി.​എ​ൻ.​പ്ര​താ​പ​നും വി.​എ​സ്.​സു​നി​ൽ​കു​മാ​റും തെ​ര​ഞ്ഞെ​ടു​പ്പു ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടും സു​രേ​ഷ്ഗോ​പി എ​ത്താ​ത്ത​തി​ൽ ബി​ജെ​പി അ​ണി​ക​ളി​ല​ട​ക്കം ആ​ശ​ങ്ക. സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യ​പ​നം ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും സു​രേ​ഷ്ഗോ​പി​യെ തൃ​ശൂ​രി​ൽ കാ​ണാ​ത്ത​തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പോ​ലും സം​ശ​യ​മു​ണ​ർ​ന്നി​ട്ടു​ണ്ട്. ഇ​നി തൃ​ശൂ​രി​ൽ സു​രേ​ഷ്ഗോ​പി ആ​യി​രി​ക്കി​ല്ലേ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി എ​ന്ന ചോ​ദ്യം വ​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് തൃ​ശൂ​രി​ൽ വ്യാ​പി​ക്കും വ​രെ സു​രേ​ഷ്ഗോ​പി തൃ​ശൂ​രി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ പി​ന്നോ​ട്ട​ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള അ​ഭി​പ്രാ​യം. എ​ന്നാ​ൽ സു​രേ​ഷ്ഗോ​പി ഏ​റ്റെ​ടു​ത്ത ര​ണ്ടു സി​നി​മ​ക​ളു​ടെ അ​വ​സാ​ന​വ​ട്ട വ​ർ​ക്കു​ക​ളി​ലാ​ണെ​ന്നും അ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന​താ​ണെ​ന്നും നേ​ര​ത്തെ എ​ല്ലാം തീ​ർ​ത്ത​തി​നു ശേ​ഷ​മാ​ണ് സു​രേ​ഷ്ഗോ​പി മ​ക​ളു​ടെ വി​വാ​ഹ​ശേ​ഷം തൃ​ശൂ​രി​ലെ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ വീ​ണ്ടും ചി​ല അ​വ​സാ​ന​മി​നു​ക്കു​പ​ണി​ക​ൾ വേ​ണ്ടി വ​ന്ന​തി​നാ​ൽ വീ​ണ്ടും ഷൂ​ട്ടിം​ഗി​നു പോ​കേ​ണ്ടി വ​ന്നെ​ന്നു​മാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്ന​ത്. തൃ​ശൂ​രി​ൽ ബു​ത്തു​ത​ല യോ​ഗ​ങ്ങ​ളി​ൽ വ​രെ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സു​രേ​ഷ്ഗോ​പി പെ​ട്ട​ന്ന് പി​ൻ​വ​ലി​ഞ്ഞ​ത്. ഇ​താ​ണ് അ​ണി​ക​ളി​ല​ട​ക്കം ആ​ശ​ങ്ക​യും…

Read More

ഇ​ട​തു​മു​ന്ന​ണി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രു മൂ​ല​ക്കി​രു​ത്ത​പ്പെ​ട്ട​വ​ർ; പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലി​രി​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടെ​ന്ന് കെ ​സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം പ​ല്ലു​കൊ​ഴി​ഞ്ഞ സിം​ഹ​ങ്ങ​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ.ഒ​രു മൂ​ല​ക്കി​രു​ത്ത​പ്പെ​ട്ട​വ​ർ​ക്കാ​ണ് ഇ​ട​തു​മു​ന്ന​ണി ഇ​ത്ത​വ​ണ സീ​റ്റു​കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​രെ​ക്കൊ​ണ്ട് കേ​ര​ള​ത്തി​ന് യാ​തൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ തൃ​ശൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി.​സു​ധാ​ക​ര​നു​കൂ​ടി സീ​റ്റു കൊ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ക​ഴി​വു​കേ​ടി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും ക​ണ്ണ്. യു​ഡി​എ​ഫി​ന്‍റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണ് പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലി​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യെ ഒ​രു കൂ​ട്ട​രും ചെ​ന്നി​ത്ത​ല​യെ മ​റു​വി​ഭാ​ഗ​വും മു​ഖ്യ​മ​ന്ത്രി സ്ഥ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് പി​ണ​റാ​യി​യു​ടെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം. മൈ ​ഡി​യ​ർ എ്ന് ​സു​ധാ​ക​ര​ൻ പ​റ​യു​ന്പോ​ൾ മൈ ​ഡി​യ​ർ ഡി​യ​ർ എ​ന്ന് സ​തീ​ശ​ൻ പ​റ​യു​ന്നു. മു​ന്ന​ണി​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളും എ​ങ്ങി​നെ ഇ​വ​രെ സ​ഹി​ക്കു​മെ​ന്ന് സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. എ​ൽ​ഡി​എ​ഫി​നെ പ്ര​തി​രോ​ധി​ക്കാ​നോ പി​ണ​റാ​യി​യു​ടെ അ​ഴി​മ​തി​യെ എ​തി​ർ​ക്കാ​നോ കെ​ൽ​പ്പു​ള്ള​വ​ര​ല്ല യു​ഡി​എ​ഫ്. സാ​ന്പ​ത്തി​ക​മാ​യി വ​ൻ കൊ​ള്ള ന​ട​ത്തി​യ രാ​ക്ഷ​സ​ക്കൂ​ട്ട​മാ​ണ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രാ​ണ്…

Read More

കോ​ൺ​ഗ്ര​സും യു​ഡി​എ​ഫ് ത​ക​രും, കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കും; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ പോ​ലും മോ​ദി മോ​ദി‍​യെ​ന്ന ഒ​റ്റ​പ്പേ​രെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ക​ഥ ക​ഴി​യും, യു​ഡി​എ​ഫ് ത​ക​രും. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​സ്‌​ലീം വോ​ട്ട് സ​മാ​ഹ​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​മ്പോ​ൾ യു​ഡി​എ​ഫാ​ണ് ക്ഷ​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ ബി​ജെ​പി​ക്കാ​ണ് സ്ഥാ​ന​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി സു​ധാ​ക​ര​ന്‍റെ പേ​ര് മാ​റി ത​ന്‍റെ പേ​ര് വി​ളി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ പോ​ലും മോ​ദി മോ​ദി എ​ന്നാ​ണ് ഉ​ള്ള​തെ​ന്നും സു​രേ​ന്ദ്ര​ൻ പാ​ല​ക്കാ​ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More