പെരിയാറില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് !വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചത് നിര്‍ണായ വിവരങ്ങള്‍; തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യുവതികളിലേക്ക്…

കൊച്ചി: പെരിയാറില്‍ യുസി കോളേജിന് സമീപത്തെ കടവില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. അന്വേഷണം കൊച്ചി കളമശ്ശേരി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൃതദേഹത്തില്‍ കരിങ്കല്ല് കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ വാങ്ങിയത് സൗത്ത് കളമശേരിയിലെ കടയില്‍ നിന്നാണെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ പുതപ്പു വാങ്ങിയതു കളമശേരി എച്ച്എംടി റോഡിലെ തുണിക്കടയില്‍ നിന്നാണെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. രണ്ടു കടകളും തമ്മില്‍ 500 മീറ്റര്‍ അകലമേയുള്ളൂ. മൃതദേഹം കയറ്റിയ വെള്ള ഹാച്ച്ബാക്ക് കാര്‍ കളമശേരി ഭാഗത്തു നിന്നു റെന്റ് എ കാര്‍ ആയി എടുത്തതാണ് എന്നും സൂചനയുണ്ട്. പ്രതികളെ കണ്ടെത്താനായി ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എച്ച്എംടി ജംക്ഷനില്‍ നിന്നു നേരത്തേ ലഭിച്ച ദൃശ്യങ്ങളില്‍ കാര്‍ കാണാമെങ്കിലും നമ്പര്‍ വ്യക്തമല്ല. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്നാണ് ഒടുവിലത്തെ നിഗമനം. അഴുകിയ നിറത്തിലുള്ള മൃതദേഹം…

Read More

ഇതിനു വലിപ്പം പോരാ കുറച്ചു കൂടി വലിയത് വേണം ! പുതപ്പു വാങ്ങാനെത്തിയ സ്ത്രീ കൂടെയുണ്ടായിരുന്ന പുരുഷനോട് പറഞ്ഞത് ഇങ്ങനെ; പെരിയാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ പെണ്‍വാണിഭ റാക്കറ്റ് ?

കൊച്ചി: ആലുവയിലെ യുസി കോളജിനു സമീപം പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് പോലീസ്. കൊലപാതകത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്ന സൂചനകളും പൊലീസ് മുന്നാട്ടുവയ്ക്കുന്നുണ്ട്. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹത്തിന് കുറഞ്ഞത് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നു കണ്ടെത്തി.അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു പോലീസിന്റെ നിഗമനം. 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവര്‍ക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണു മൃതദേഹം കണ്ടത്. ഇവരുടെ മൊഴിയെടുത്തു. എറണാകുളത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഹോം നഴ്‌സുമാരെ റിക്രൂട്ട്…

Read More