“കൈ” കൊടുത്താലോ… കേരളത്തിലെ സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജി. സുധാകരനോട് കുശലാന്വേഷണം നടത്തുന്ന രമേശ് ചെന്നിത്തല എംഎല്‍എ.
Read MoreTag: photo click
കഴുത്തറ്റം മുങ്ങും മുമ്പ്…
കഴുത്തറ്റം മുങ്ങുംമുമ്പ്… വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അയ്മനം പിജെഎം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്റെ ഭാര്യ രത്നമ്മയെ ചങ്ങാടത്തില്‍ കൊണ്ടുപോകുന്ന മോഹനന്.
Read Moreഎന്തുഭംഗി നിന്നെക്കാണാൻ…
എന്തുഭംഗി നിന്നെക്കാണാൻ… കോട്ടയം കുമളി റോഡില്‍ മണര്‍കാടിനും ഐരാറ്റുനടയ്ക്കും ഇടയില്‍ കാലുകടവില്പടി ഭാഗത്ത് വിൽപനയ്ക്കെത്തിച്ച കളർ കോഴിക്കുഞ്ഞുങ്ങൾ… –അനൂപ് ടോം
Read Moreആരും കുതിര കയറേണ്ട…
ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം.
Read Moreഏഴഴകുമായി അവൾ വിരുന്നെത്തി…
ഏഴഴകുമായി അവൾ വിരുന്നെത്തി… പത്തനംതിട്ട കൈപ്പട്ടൂർ നന്ദനത്തിൽ മോഹനന്റെ വീട്ടിൽ വിരുന്നെത്തിയ മയിൽ… ചിത്രം- നിധിൻ
Read Moreആർപ്പോ ഇർറോ…
ആർപ്പോ ഇർറോ… നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന കാരിച്ചാല്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍ ചുണ്ടന്‍വള്ളം പള്ളാത്തുരുത്തി ആറ്റില്‍ പരിശീലനത്തുഴച്ചില്‍ നടത്തുന്നു. -പി. മോഹനന്
Read Moreപൂവേ പൊലി പൂവേ…
ചിത്രം -ജോൺമാത്യു ചിത്രം – അനിൽ കെ. പുത്തൂർ . ചിത്രം -ജയ്ദീപ് ചന്ദ്രൻ
Read Moreദീപപ്രഭയിൽ…
ദീപപ്രഭയിൽ… മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും ദീപാലംകൃതമായപ്പോള്‍. -ജോണ്‍ മാത്യു.
Read Moreതിളങ്ങട്ടെ ത്രിവർണം…
തിളങ്ങട്ടെ ത്രിവർണം… രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്കു പ്രവേശിക്കുകയാണ്. ഐക്യത്തിന്റെയും ശക്തിയുടെയും ത്രിവർണപതാക ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ഉയരുകയാണ്. ദേശീയ പതാകയുടെ ചെറിയ പതിപ്പുകള്‍ വില്‍ക്കുന്ന വയോധികന്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം…
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം… വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ക്യാമ്പിലെ താമസക്കാരെ ആശ്വസിപ്പിക്കുന്നു.
Read More