കണ്ണൂർ: സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫുമായി ധാരണയുള്ള കാര്യം മറ്റു ബിജെപി നേതാക്കൾ രഹസ്യമായി വച്ചപ്പോൾ സുരേഷ് ഗോപി തുറന്നുപറഞ്ഞു. ഇതു നാക്കുപിഴയായി കരുതാൻ പറ്റില്ല. ബിജെപി സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ദേവികുളത്തും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിൽ കെ.എൻ.എ. ഖാദർ ജയിച്ചുവരണമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ പാസാക്കിയ നിയമത്തിൽ ഒപ്പിട്ടതാണ് കെ.എൻ.എ. ഖാദർ. എന്നാൽ ഇപ്പോൾ കെ.എൻ.എ. ഖാദറിന്റെ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഇത് ബിജെപിയുമായുള്ള ധാരണയുടെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫുമായി ബിജെപി കച്ചവടം ഉറപ്പിച്ചുവരികയാണ്. കേന്ദ്രത്തിന്റെ പല നയങ്ങളെയും എതിർക്കുവാൻ യുഡിഎഫ് വിമുഖത കാണിക്കുന്നതിന്റെ പിന്നിൽ ഈ…
Read MoreTag: pinarayi vijayan
ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ! കെ എന്‍ എ ഖാദറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ എരിപൊരി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്…
ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെ എന്‍ എ ഖാദറിനെതിരെ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും പറഞ്ഞ പിണറായിബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്ക്കാന് ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി’ പിണറായി പറഞ്ഞു. ഖാദര്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. ഖാദറിന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം…
Read Moreസർവേ കണ്ട് അലംഭാവം വേണ്ട; തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രം; പ്രവർത്തകരോട് അഭ്യർഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സർവേ കണ്ട് അലംഭാവം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രവർത്തകരോടാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. മാധ്യമ സർവേ കണ്ട് പ്രവർത്തനത്തിൽ അലംഭാവം ഉണ്ടാകരുത്. തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. സർക്കാരിന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; മെട്രോമാനെതിരേ ആഞ്ഞടിച്ച്പിണറായി വിജയൻ
പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണ ജില്ലാ പര്യടനത്തിനെത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്. ഇ ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുന്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്. ഇടതുപക്ഷത്തെ തർക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണ്. ഇടതിനെ ഇല്ലാതാക്കാൻ…
Read Moreധർമടത്ത് “നേമം മോഡൽ’ പിണറായിയെ തളയ്ക്കാൻ സുധാകരനോ;ഡൽഹിയിൽ ചർച്ച തുടരുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് “നേമം’ മോഡൽ പരീക്ഷിക്കാൻ കോൺഗ്രസ്.ഇന്നലെ നടന്ന സ്ഥാനാർഥി പ്രഖ്യാപന പട്ടികയിൽ ധർമടത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് കോൺഗ്രസ് തീരുമാനം. കെ.സുധാകരനെ പിണറായി വിജയനെതിരേ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം, കെ.സുധാകരനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ച നടന്നു വരികയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ 4099 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കെ.സുധാകരൻ ധർമടത്ത് മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ ഉൾപ്പെടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Read Moreസ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന്! സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു ശ്രമമുണ്ടായെന്നു മൊഴി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു നിന്നു ബോധപൂർവ ശ്രമമുണ്ടായെന്നു മൊഴി. സ്വപ്ന ഇഡി കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും പറയിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.രാജിമോൾ മൊഴി നൽകി. ഇത്തരത്തിൽ മൊഴി നൽകിയാൽ സ്വപ്നയെ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണൻ പറഞ്ഞത് കേട്ടെന്നും പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയിലുണ്ട്. സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച അന്വേഷണ സംഘത്തിനാണ് രാജിമോൾ മൊഴി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥനിൽ നിന്ന് സ്വപ്നയ്ക്ക് വാഗ്ദാനം ലഭിച്ചതെന്ന് രാജിമോളുടെ…
Read Moreകേരളത്തിൽ ഇത്തവണ രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല; നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്. പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ ഉറപ്പാണ് എൽഡിഎഫെന്ന് പറയുന്നു.എൽഡിഎഫിന്റെ വികസനത്തിന് വിരാമമിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടുകയാണ്. കോൺഗ്രസ് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങൾക്ക് ജനങ്ങൾ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററിൽ കുറിച്ചു.
Read Moreകണ്ടു പഠിക്കെടാ മനുഷ്യത്വം എന്താണെന്ന്…കള്ളു വ്യവസായികളുടെ മൂന്നു കോടി കുടിശ്ശിക എഴുതിത്തള്ളി പിണറായി സര്‍ക്കാര്‍ ! ആദ്യം തള്ളിയത് എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിയമോപദേശം…
തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണത്തുടര്‍ച്ചയ്ക്കായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സമ്പന്നരായ പാവം വ്യവസായികള്‍ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തിക്കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം ഈ സര്‍ക്കാരിനില്ല. പിന്‍വാതില്‍ നിയമനം ഈ സര്‍ക്കാരിന്റെ അവകാശമാണ്. ഇത്തരത്തില്‍ കേരളാ സര്‍ക്കാരിന്റെ കാരുണ്യമനുഭവിക്കുന്ന വേദനിക്കുന്ന കോടീശ്വരന്മാര് നിരവധിയുണ്ട്. ഇങ്ങനെ പിണറായിക്ക് ഏറ്റവും ഒടുവില്‍ കാരുണ്യം തോന്നിയിരിക്കുന്നത് കള്ളു വ്യവസായികളോടാണ്. തൊഴിലാളികളുടെ ക്ഷേമനിധി വിഹിതമടയ്ക്കാതെ കള്ളു വ്യവസായികള്‍ വരുത്തിയ മൂന്നു കോടി രൂപയുടെ കുടിശിക മാനുഷിക പരിഗണനയുടെ പേരില്‍ സര്‍ക്കാര്‍ എഴുതിത്തള്ളുകയാണ് ചെയ്തത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഒന്നരക്കോടി അടച്ചാല്‍ മതിയെന്നു വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അതുപോലും വേണ്ടെന്ന് പറഞ്ഞാണ് ഈ സര്‍ക്കാര്‍ കള്ളുകച്ചവടക്കാരോട് ‘കരുതല്‍’ കാട്ടിയത്. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷം മൂലം 1991 മുതല്‍ 2001 വരെ കള്ളുവ്യവസായത്തില്‍…
Read Moreജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ! പിണറായി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ സിനിമ കാണണമെന്നും മാണി സി കാപ്പന്…
ജോസ് കെ മാണി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണെന്ന് മാണി സി കാപ്പന്. തനിക്ക് പിണറായി വിജയനോടു പറയാനുള്ളത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പടമൊന്നു കാണണമെന്നാണെന്നും കാപ്പന് പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണ വേദിയിലില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശം. യുഡിഎഫിന്റെ നേതാക്കള്‍ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിനു കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ തനിക്കു കഴിയുമെന്നും പാലായിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കാപ്പന് പറഞ്ഞു.
Read Moreപിണറായിയ്ക്ക് തമ്പുരാന് സിന്‍ഡ്രോം ! വിളിച്ചുവരുത്തി അപമാനിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നട്ടെല്ലുള്ള കലാകാരന്മാര് തയ്യാറാകണം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിടി തോമസ്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. അവാര്‍ഡ് കൈയ്യില്‍ കൊടുക്കാതെ മേശയില്‍ വച്ചിട്ട് എടുത്തു കൊണ്ടു പോയ്ക്കൊള്ളാന്‍ പറഞ്ഞതാണ് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് എംഎല്‍എ പിടി തോമസ്. തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാന് സിന്‍ഡ്രോംമാണ് മുഖ്യമന്ത്രിക്ക് എന്നാണ് പിടി തോമസ് കുറിച്ചത്. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചെന്നും അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്ക്കോളാന്‍ ആജ്ഞാപിച്ചെന്നും പിടി തോമസ് ആരോപിക്കുന്നു. കോവിഡിന്റെ പേരില്‍ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്കാരം പിണറായി വിജയന് ഉറപ്പിച്ചു. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചതില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം കുറിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റേയും പിണറായിയുടേയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പിടിയുടെ കുറിപ്പ്. പിടി…
Read More