സ്വ​​​പ്ന​​​യെ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​മെ​​​ന്ന്! സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​ഖ്യ​മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ഡി​യു​ടെ ഭാ​ഗ​ത്തു ശ്ര​മ​മു​ണ്ടാ​യെ​ന്നു മൊ​ഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ഡി​​​യു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു ബോ​​​ധ​​​പൂ​​​ർ​​​വ ശ്ര​​​മ​​​മു​​​ണ്ടാ​​​യെ​​​ന്നു മൊ​​​ഴി.

സ്വ​​​പ്ന ഇ​​​ഡി ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രി​​​ക്കെ അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

ലോ​​​ക്ക​​​റി​​​ൽ നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്ത പ​​​ണം ശി​​​വ​​​ശ​​​ങ്ക​​​ർ സ്വ​​​പ്ന​​​യ്ക്ക് ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും ആ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും പ​​​റ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം ന​​​ട​​​ന്ന​​​തെ​​​ന്ന് ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​സ്.​​​രാ​​​ജി​​​മോ​​​ൾ മൊ​​​ഴി ന​​​ൽ​​​കി.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യാ​​​ൽ സ്വ​​​പ്ന​​​യെ കേ​​​സി​​​ൽ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​മെ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഡി​​​വൈ​​​എ​​​സ്പി രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞ​​​ത് കേ​​​ട്ടെ​​​ന്നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​ടെ മൊ​​​ഴി​​​യി​​​ലു​​​ണ്ട്.

സ്വ​​​പ്ന​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന ശ​​​ബ്ദ സ​​​ന്ദേ​​​ശം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നാ​​​ണ് രാ​​​ജി​​​മോ​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 13ന് ​​​രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽ നി​​​ന്ന് സ്വ​​​പ്ന​​​യ്ക്ക് വാ​​​ഗ്ദാ​​​നം ല​​​ഭി​​​ച്ച​​​തെ​​​ന്ന് രാ​​​ജി​​​മോ​​​ളു​​​ടെ മൊ​​​ഴി​​​യി​​​ലു​​​ണ്ട്.

Related posts

Leave a Comment