ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചിട്ടു കാര്യമില്ലല്ലോ ? താന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെപ്പറ്റി മനസ്സു തുറന്ന് അനുഷ്‌ക ശര്‍മ മനസ്സു തുറക്കുന്നു…

ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നു വിളിക്കുന്ന താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. ഇരുവരും വിവാഹിതയായ അന്നു മുതല്‍ അനുഷ്‌ക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങളും അത് തനിക്കുണ്ടാക്കുന്ന പ്രയാസങ്ങളും ഇപ്പോള്‍ അനുഷ്‌ക തുറന്നു പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം സീറോയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു താരം മനസ്സു തുറന്നത്.

2017 ഡിസംബറിലായിരുന്നു അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ താന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാതെ എന്തിനാണ് ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നതെന്നുമാണ് താരത്തിന്റെ ചോദ്യം. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും അനുഷ്‌ക പറയുന്നു.

ഗര്‍ഭിണിയാണന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് അനുഷ്‌ക പ്രതികരിച്ചതിങ്ങനെ ” ചില കാരണങ്ങള്‍ കൊണ്ട് ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാന്‍. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന കാര്യം ആര്‍ക്കും മറച്ചു വയ്ക്കാനൊന്നും കഴിയില്ല. നിങ്ങള്‍ക്ക് വിവാഹവാര്‍ത്ത മറച്ചു വയ്ക്കാന്‍ സാധിക്കും, പക്ഷേ ഗര്‍ഭിണിയാണെന്ന സത്യം മറച്ചുവയ്ക്കാനാവില്ല.” അനുഷ്‌ക പറയുന്നു.

ആരെങ്കിലുമൊക്കെ ഗര്‍ഭിണിയാണെന്ന് ചില ആളുകള്‍ ഊഹിച്ചു പറയും. നാലഞ്ചു മാസത്തിനുള്ളില്‍ അത് സത്യമല്ലെന്നു മനസ്സിലാകും ഉടന്‍ തന്നെ അടുത്തിടെ വിവാഹിതയായ മറ്റേതെങ്കിലും പെണ്‍കുട്ടിയെ തേടിപ്പോകും. എന്നിട്ട് അവളെക്കുറിച്ച് വാര്‍ത്തയുണ്ടാക്കാന്‍ തുടങ്ങും.അനുഷ്‌ക പറയുന്നു. എന്തായാലും വിരുഷ്‌കയുടെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നവരെയാകെ നിരാശരാക്കിയിരിക്കുകയാണ് അനുഷ്‌കയുടെ മറുപടി.

Related posts