16 പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കി സ്വിമ്മിംഗ് പൂള്‍ ! ശാരീരിക ബന്ധമില്ലാതെ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായതിന്റെ കാരണം കേട്ട് മാതാപിതാക്കള്‍ക്കും ഒപ്പം നീന്തിയ ആണ്‍സുഹൃത്തിനും ഒരേ ഞെട്ടല്‍…

ഒരു തരത്തിലുള്ള ലൈംഗിക ബന്ധവുമില്ലാതെ സുഹൃത്തുക്കളായ 16 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുക. ഫ്‌ളോറിഡയില്‍ നടന്ന ഈ അവിശ്വസനീയ സംഭവത്തിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. പെണ്‍കുട്ടികളെ ഗര്‍ഭിണിയാക്കിയത് സ്വിമ്മിംഗ്പൂളാണ് എന്നതാണ് വസ്തുത.

ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് പാര്‍ട്ടിയിലാണ് സംഭവം. പതിനാറു പെണ്‍കുട്ടികളും അവരുടെ ആണ്‍ സുഹൃത്ത് 15 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു പയ്യനും ആണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് . 15 കാരനായ ഈ സുഹൃത്തിന്റെ ബീജമാണ് ഈ 16 പെണ്‍കുട്ടികളേയും ഗര്‍ഭിണികളാക്കിയത്. പെണ്‍കുട്ടികളെയും പയ്യനെയും ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള ലൈംഗിംകബന്ധവും നടന്നിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഇവരെന്നല്ല ഒരു പെണ്‍കുട്ടികളുമായും താന്‍ ഇതുവരെ ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും 15 കാരന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാല്‍ സ്വിമ്മിംഗ് പൂളില്‍ നീന്തുന്നതിനിടെ പയ്യന് ബീജ സ്ഖലനം നടന്നുവത്രെ. ഈ ബീജമാണ് പെണ്‍കുട്ടികളുടെ ശരീരത്തില്‍ പ്രവേശിച്ചത്. പെണ്‍കുട്ടികള്‍ക്കും ഇതേ മറുപടിയായിരുന്നു പറയാനുള്ളത്. ഇതിനു വിശദീകരണവുമായി ഡോക്ടര്‍മാരും രംഗത്തെത്തിഈ 15 കാരന്റെ ബീജം മറ്റു സാധാരണ ബീജങ്ങളേക്കാള്‍ 1000 മടങ്ങ് ശേഷിയുള്ളതാണെന്നായിരുന്നു മെഡിക്കല്‍ വിശദീകരണങ്ങള്‍.

അവരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ, സ്പെര്‍മാറ്റോഫോര്‍ട്ടിസ് എന്ന അവസ്ഥയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്പേം കൗണ്ട് ഏറെ കൂടുതലും ഇതിലെ സ്പെര്‍മാറ്റോസോയിഡുകള്‍ ഏറെ ശക്തിയുള്ളതുമാകും. ഇവരുടെ ബീജം ഡോള്‍ഫിന്‍, സീലുകള്‍ തുടങ്ങിയ ജല ജീവികളോട് സാദൃശ്യമുള്ള, അതായത് വെള്ളത്തില്‍ പോലും നശിച്ചു പോകാതെ പ്രത്യുല്‍പാദന ക്ഷമതയുള്ള തരമാണെന്നും ഡോക്ടര്‍ പറയുന്നു. ഇതായിരിയ്ക്കാം ഈ സംഭവത്തിനു പുറകില്‍ എന്നാണ് മെഡിക്കല്‍ വിശദീകരണം.

ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കു വന്ന കൂട്ടുകാരികള്‍ ഗര്‍ഭിണികളായെങ്കിലും ബര്‍ത്ത്‌ഡേ ഗേളിന് കുഴപ്പമൊന്നും പറ്റിയില്ല. സ്വിമ്മിംഗ് ഡ്രസ് ഇല്ലാത്തതു കാരണം താന്‍ പൂളില്‍ ഇറങ്ങാത്തതു കൊണ്ടു രക്ഷപ്പെട്ടുവെന്ന സന്തോഷത്തിലാണ് ഡാലിയ ജെന്നിംഗ്. എന്നാല്‍ കൂട്ടുകാരികള്‍ക്ക് വന്ന അപകടത്തില്‍ ദുഃഖമുണ്ടെന്നും പറയുന്നു. ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും തന്നെ വീട്ടുകാരുടെ സഹായത്തോടെ അബോര്‍ഷനു തയ്യാറായി. നിരവധി ഇംഗ്ലീഷ് സൈറ്റുകള്‍ ഈ വാര്‍ത്തകള്‍ ആഘോഷമാക്കിയിരിക്കുകയാണ്.

Related posts