ഡല്‍ഹിയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല ! ആശങ്ക പങ്കുവെച്ച് കെജ്രിവാള്‍…

ഡല്‍ഹിയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ കൊവിഡ്-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ വിവരം രാജ്യത്തിനാകെ ആശങ്കയുണ്ടാക്കുകയാണ്. ചൈനയില്‍ രണ്ടാംഘട്ടത്തില്‍ വൈറസ് ബാധിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More

44 ശതമാനം ആളുകള്‍ക്കും കോവിഡ് പകര്‍ന്നത് പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് ! ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം…

കോവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പരിശോധനയ്ക്കു വിധേയമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു പഠനം പറയുന്നത് കോവിഡ് സ്ഥിരീകരിച്ച 44 ശതമാനം ആളുകള്‍ക്കും രോഗം പകര്‍ന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണെന്നാണ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ മറ്റൊരാളിലേക്ക് അണുബാധ പകരാന്‍ തുടങ്ങിയതായും പഠനത്തില്‍ മനസ്സിലാക്കി. ഏപ്രില്‍ 15ന് നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. രോഗലക്ഷണം ആരംഭിക്കുന്നതിനു മുന്‍പ് പകര്‍ച്ചവ്യാധി ഉയര്‍ന്നതായി മനസ്സിലാക്കി. രോഗബാധിതരായവരില്‍ 44 ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും പഠനത്തില്‍ പറയുന്നു. സിംഗപ്പൂര്‍, ടിയാന്‍ജിന്‍ എന്നിവിടങ്ങളില്‍ 48%, 62% പ്രിസിംപ്‌റ്റോമാറ്റിക് ട്രാന്‍സ്മിഷന്റെ ഉയര്‍ന്ന അനുപാതം കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് ഗ്വാങ്ഷോ മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അഭിപ്രായപ്പെട്ടു. വിദേശത്തു നിന്നു…

Read More