ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി ! കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പാ​ടു​ക​ള്‍

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പേ​രാ​മ്പ്ര വ​ട​ക്കു​മ്പാ​ട് യു.​പി. സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മു​ഹ​മ്മ​ദ് സി​നാ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക്ലാ​സി​ല്‍ മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​ന്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ഓ​ഗ​സ്റ്റ് 14ന് ​ആ​ണ് കു​ട്ടി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. പ്ര​ണ​വ് എ​ന്ന അ​ധ്യാ​പ​ക​നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടേ​യോ അ​ധ്യാ​പ​ക​ന്റേ​യോ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More

വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ബി​സ്‌​ക്ക​റ്റ് മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി ! ബാലനെ സ്റ്റേ​ഷ​നി​ലി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് എ​എ​സ്‌​ഐ…

അ​സ​മി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ ബാ​ല​ന് ക്രൂ​ര മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ എ​എ​സ്‌​ഐ​യെ സ​ര്‍​വീ​സി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ല​ഹാ​രി​ഘ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ ഉ​പേ​ന്‍ ബൊ​ര്‍​ദോ​ലാ​യി​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മാ​ര്‍​ച്ച് ഒ​മ്പ​താം തീ​യ​തി​യാ​ണ് മൊ​റി​ഗാ​വ് ജി​ല്ല​യി​ലെ ല​ഹാ​രി​ഘ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​വെ​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ബി​സ്‌​ക​റ്റും കേ​സ് രേ​ഖ​ക​ളും മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. എ​എ​സ്‌​ഐ കു​ട്ടി​യെ മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ബ​നി​യ​നും ലു​ങ്കി​യും മാ​ത്രം ധ​രി​ച്ച എ​എ​സ്‌​ഐ വ​ടി കൊ​ണ്ട് കു​ട്ടി​യെ ത​ല്ലു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​ക്ക​രു​തെ​ന്ന് കു​ട്ടി ക​ര​ഞ്ഞു​പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​എ​സ്‌​ഐ​യെ സ​ര്‍​വീ​സി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​ട്ട​ത്. കു​ട്ടി​യെ…

Read More

ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും അപൂര്‍വമല്ലാതാകുന്നു ! പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന പേരില്‍ വിദ്യാര്‍ഥിയെ നാട്ടുകാര്‍ ആളുമാറി തല്ലിച്ചതച്ചു;മാരകമായി പരിക്കേറ്റ് ബോധരഹിതനായ വിദ്യാര്‍ഥി ഐസിയുവില്‍

കൊല്ലം:ആള്‍ക്കൂട്ട ആക്രമണം കേരളത്തിലും അപൂര്‍വമല്ലാതാകുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ തല്ലിച്ചതച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അതേസമയം, ആക്രമണം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം എത്തി പുറത്തിറക്കി ശക്തമായി മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍ തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്ന് പല വട്ടം പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ആരും തയ്യാറായില്ല. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു. ചികിത്സക്കായി കൊല്ലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളുടെ ആക്രമണത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അക്രമികള്‍ നാട്…

Read More

തങ്ങള്‍ പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിക്കാഞ്ഞതിന് പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ചവിട്ടിക്കൂട്ടി !മുളകുപൊടി മുഖത്തെറിഞ്ഞ് ഇരുമ്പുവടികൊണ്ട് തല്ലിയത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികളുടെ മുമ്പിലിട്ട്; കാഞ്ഞങ്ങാട് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

കാസര്‍ഗോഡ്:സീനിയേഴ്‌സ് പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല എന്നാരോപിച്ച് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററിയിലെ പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഇതേ സ്‌ക്കൂളിലെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചവശനാക്കിയത്. കയ്യില്‍ കരുതിയ മുളക് പൊടി, ഇരുമ്പ് വടി, കോമ്പസ്, ക്ലാസ്സിലുണ്ടായിരുന്ന കസേര മേശ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുടെ അക്രമം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയോട് തങ്ങള്‍ പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിന്‍തുടര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.…

Read More

എത്ര മനോഹരമായ ആചാരങ്ങള്‍ ! കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുള്ള യുവതിയെ ബന്ധുക്കള്‍ പൊതുനിരത്തിലിട്ട് മര്‍ദ്ദിച്ച ശേഷം മുടി മുറിച്ചു

കാമുകനൊപ്പം ഒളിച്ചോടിയ രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ ഒരു ബന്ധുക്കള്‍ ആക്രമിക്കുകയും മുടി മുറിക്കുകയും ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവമുണ്ടായത്. യുവതി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ ബന്ധുക്കള്‍ അടങ്ങിയ ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. യുവതിയെ ഇവര്‍ ആക്രമിക്കുകയും മുടി മുറിക്കുകയുമായിരുന്നു. യുവതിയെ ഗ്രാമത്തിലേക്ക് തിരികെ പിടിച്ചുകൊണ്ടുവന്നതിന് ശേഷമായിരുന്നു ആക്രമം. യുവതിയെ ആക്രമിക്കുന്നത് മുഴുവന്‍ ഫോണില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Read More

ഞങ്ങളുടെ മുമ്പില്‍ വച്ച് അനാവശ്യം കാണിക്കുന്നോ ? മെട്രോയില്‍ യാത്ര ചെയ്യവേ പരസ്പരം കെട്ടിപ്പുണര്‍ന്ന യുവദമ്പതികളെ മര്‍ദ്ദിച്ച് സഹയാത്രികരുടെ സദാചാര ഗുണ്ടായിസം…

കൊല്‍ക്കത്ത മെട്രോയിലെ യാത്രയ്ക്കിടെ പരസ്പരം ആലിംഗനബദ്ധരായ യുവദമ്പതികളെ സഹയാത്രികര്‍ മര്‍ദ്ദിച്ചതായി വിവരം. കൊല്‍ക്കത്തയിലെ ഡം ഡം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മെട്രോ യാത്രയ്ക്കിടയില്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത് ദമ്പതികള്‍ ആലിംഗനം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട ഒരു വയോധികനാണ്. പിന്നാലെ മറ്റൊരു സംഘവും വിമര്‍ശനമുന്നയിച്ചു. ആക്ഷേപങ്ങള്‍ കനത്തതോടെ യുവാവും ശക്തമായി പ്രതികരിച്ചു. അതോടെ എല്ലാവരും യുവാവിനെതിരെ തിരിയുകയായിരുന്നു. ഡംഡം സ്റ്റേഷനിലിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞു യാത്രക്കാര്‍ ഒച്ചവയ്ക്കുകയായിരുന്നത്രേ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്താവുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലിമ നസ്റിന്‍ രംഗത്തെത്തി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കൊല്‍ക്കത്ത മെട്രോ അധികൃതര്‍ അറിയിച്ചു.

Read More

ഹൃദ്രാഗിയായ യുവാവിനോട് പോലീസിന്റെ മൂന്നാംമുറ; റജിന് വിനയായത് മോഷണം നടന്ന കടയ്ക്കു മുമ്പിലൂടെ ബൈക്കില്‍ പോയതും മോഷ്ടാക്കളില്‍ ഒരാളുമായുള്ള രൂപസാദൃശ്യവും; മരണത്തോടു മല്ലിട്ട് യുവാവ്…

തിരുവനന്തപുരം : പോലീസിന്റെ മൂന്നാംമുറ പ്രയോഗത്തില്‍ മരണത്തെ മുമ്പില്‍ കണ്ട് നിര്‍ധന യുവാവ്. മര്‍ദ്ദനത്തില്‍ അവശനായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. വെള്ളറട, കുന്നത്തുകാല്‍ ചെറിയകൊല്ല, അമ്പലത്തുവിളാകം റോഡരികത്തു വീട്ടില്‍ റജിന്റെ ജീവന്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ചെന്നൈയില്‍നിന്നെത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാകും വിധി പറയുക. ‘എന്തെങ്കിലും സംഭവിക്കും മുമ്പേ എന്റെ നിരപരാധിത്വം തെളിയിക്കണം’- വിതുമ്പലോടെ റജിന്‍ (21) പറയുന്നു. ഒരിക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും റജിന്റെ ഹൃദയധമനികളിലൊന്ന് തീര്‍ത്തും തകരാറിലാണ്. പോലീസിന്റെ ക്രൂരമര്‍ദനമേറ്റ് ആയുസ് തുലാസിലായെങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ ഈ യുവാവ് മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് റജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടുള്ള അഞ്ചു ദിവസം ക്രൂരപീഡനമാണ് റജിന് ഏല്‍ക്കേണ്ടി വന്നത്. പോരാത്തതിനു രണ്ടു മോഷണക്കേസുകളില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മോഷണം നടന്ന കടയ്ക്കു മുന്നിലൂടെ ബൈക്കില്‍ സഞ്ചരിച്ചെന്ന കുറ്റമേ താന്‍ ചെയ്തുള്ളൂവെന്നു റജിന്‍ പറയുന്നു. മോഷ്ടാക്കളില്‍…

Read More