കോട്ടയം: കാലവാസ്ഥയിലുണ്ടായ പുതിയ പ്രതിഭാസമായ എല്‍നിനോയുടെ സാഹചര്യത്തില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ നെല്‍കൃഷിയുടെ ഒരു വിള വേണ്ടെന്നു വച്ചതോടെ കേരളത്തില്‍ അരിവില ഉയരുന്നു. എല്‍നിനോയുടെ സാഹചര്യത്തില്‍ പരമാവധി കുടിവെള്ളം സംരക്ഷിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒരുവിള വേണ്ടന്നു വയ്ക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി തന്നെ കൃഷിക്കാരോട് ഇതിനുള്ള അഭ്യര്‍ഥന മുന്നോട്ടു വച്ചുകഴിഞ്ഞു. ആന്ധ്രയില്‍ കാര്‍ഷിക കൂട്ടായ്മകള്‍തന്നെ അടുത്തൊരു കൃഷി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. വിവിധ മില്ലുകള്‍ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പ് പ്രകാരം അരി വില ഇനിയും കൂടുമെന്നാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സബ്സിഡി നല്കി പൊതുവിപണിയില്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി മോശമാകും. മട്ടയരി വില ഓണത്തിന് തൊട്ടുമുമ്പ് കിലോഗ്രാമിന് 60 രൂപയെത്തിയിരുന്നു. 55 രൂപയിലേക്ക് കുറഞ്ഞ അരിവില ഇന്നലെ കിലോഗ്രാമിന് 58ലെത്തി. സുരേഖ അരിയുടെ വില 48ലുമെത്തി. പൊന്നിയരിക്ക് 40രൂപയുമായി. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നീനോ കാലാവസ്ഥാ…
Read More