മെറ്റില്‍ഡാ സോളമനും മുന്‍ ഭര്‍ത്താവും കൂടി പോലീസിനെ കുരങ്ങു കളിപ്പിക്കുന്നു ? പോലീസ് മാപ്പു സാക്ഷിയാക്കാന്‍ വിളിച്ചപ്പോള്‍ നൃത്താധ്യാപികയുടെ ഫോണ്‍ സ്വിച്ച് ഓഫ് ; റേഡിയോ ജോക്കിയുടെ കൊലപാതകക്കേസ് കുഴഞ്ഞു മറിയുന്നു…

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസ് കുഴഞ്ഞു മറിയുന്നു. പ്രതികളുടെ വാക്കുകളിലെ പൊരുത്തക്കേടുകളും രാജേഷിന്റെ കാമുകിയായിരുന്ന നൃത്താധ്യാപികയുടെ വാക്കുകളും പോലീസില്‍ അടിമുടി സംശയം ജനിപ്പിക്കുകയാണ്. കേസിലെ പ്രധാന പ്രതി അബ്ദുള്‍ സത്താറിനെ രക്ഷിക്കാന്‍ കോഴിക്കോട്ടെ പ്രവാസിയാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പരസ്യമായി തന്നെ നൃത്താധ്യാപിക ആരോപിച്ചിരുന്നു. എന്നാല്‍ അലിഭായിയെന്ന് സാലിഹിനെ കുടിക്കിയ പൊലീസ് സത്താറിലേക്ക് തെളിവുകള്‍ എത്തിച്ചു. ഇതോടെയാണ് സത്താറിന്റെ മുന്‍ ഭാര്യ കൂടിയായ കലാമണ്ഡലം മെറ്റില്‍ഡാ സോളമന്‍ അന്വേഷണവുമായി സഹകരണം നിര്‍ത്തിയത്. മെറ്റില്‍ഡയുടെ ഫോണ്‍ ഇപ്പോള്‍സ സ്വിച്ച് ഓഫ് ആണ് ഇവരെ മാപ്പു സാക്ഷിയാക്കാനുള്ള പോലീസിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. മെറ്റില്‍ഡയുടെ ഈ നീക്കം കൊലപാതകത്തെക്കുറിച്ച് ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന സംശയത്തിന് ബലം നല്‍കുന്നതാണ്. രാജേഷിനെ കൊന്നത് സത്താറല്ല എന്ന് ഖത്തറിലെ ഒരു റേഡിയോ ചാനലിനോട് മുമ്പ് മെറ്റില്‍ഡ പറഞ്ഞിരുന്നു. അലിഭായ് കൊലനടക്കുമ്പോള്‍ ദോഹയിലായിരുന്നെന്നു പോലും…

Read More

അപ്പുണ്ണി പക്കാ പകല്‍ മാന്യന്‍ ! രാത്രിയാല്‍ പണി ക്വട്ടേഷനും സ്പിരിറ്റ് കള്ളക്കടത്തും; വീടിനു സമീപം തുടങ്ങിയ കട ‘കായംകുളം അപ്പുണ്ണി’യുടെ ജീവിതംതന്നെ മാറ്റിമറിച്ചു…

കായംകുളം: ആര്‍ജെ രാജേഷ് കൊലപാതകക്കേസില്‍ അറസ്റ്റിലായ അപ്പുണ്ണിയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നത്. കൃഷ്ണപുരം ദേശത്തിനകം കളത്തില്‍ അപ്പുണ്ണി എന്ന ‘കായംകുളം അപ്പുണ്ണി’യെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃനിരയിലെത്തിച്ചതു ഗുണ്ടകളുമായുള്ള അടുപ്പമാണ്. പിതാവ് വിജയന്റെ ഒരു കാല്‍ പ്രമേഹത്തെത്തുടര്‍ന്ന് മുറിച്ചു മാറ്റിയ ശേഷം ഉപജീവനത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ വീടിന് സമീപം കട തുടങ്ങിയിരുന്നു. കടയില്‍ രഹസ്യമായി മദ്യപിക്കാനെത്തിയ ലിജു ഉമ്മന്‍, വെറ്റ മുജീബ് തുടങ്ങിയ ഗുണ്ടകളുമായി അടുപ്പമായതു ക്വട്ടേഷന്‍ ലോകത്തേക്കുള്ള വഴി തുറന്നു. അപ്പുണ്ണിയുടെ വീടും കടയും വൈകാതെ ക്രിമിനലുകളുടെ താവളമായി. മാവേലിക്കരയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സണ്ണിയുടെ കൊലപാതകം, കായംകുളത്ത് ശര്‍ക്കര വ്യാപാരിയായ തേനി സ്വദേശി രാജേന്ദ്രസ്വാമിയുടെ കൊലപാതകം, കൊറ്റുകുളങ്ങരയില്‍ തട്ടുകടയ്ക്കുനേരേ ബോംബെറിഞ്ഞ് യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച സംഭവം എന്നിവയില്‍ പ്രതിയായ ലിജു ഉമ്മനുമായുള്ള ബന്ധം ജീവിതം തന്നെ വഴിമാറ്റി. പിതാവിന്റെ മരണത്തോടെ കട നിര്‍ത്തി. ഇതിനിടെ വിവാഹിതനായെങ്കിലും ബന്ധം തുടര്‍ന്നില്ല.…

Read More

റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ് ! തന്നെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് രാജേഷിന്റെ കാമുകി; അപ്പുണ്ണി സത്താറില്‍ നിന്ന് പണം വാങ്ങിയിരുന്നു…

തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ട്വിറ്റുകള്‍ തുടര്‍ക്കഥയാകുന്നു. തന്നെ ചോദ്യം ചെയ്യാനാവില്ലെന്ന് രാജേഷിന്റെ കാമുകിയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതി ആവര്‍ത്തിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്കെത്തുന്നത്. കേസിലെ മുഖ്യപ്രതി അലിഭായിയെ രക്ഷപ്പെടുത്താന്‍ നൃത്താധ്യാപിക ശ്രമിച്ചതും കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. അതിനിടെ ഒളിവിലുള്ള കായംകുളം അപ്പുണ്ണി, ഖത്തറിലുള്ള ഒന്നാം പ്രതി അബ്ദുള്‍ സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെടുന്നത്. ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന്റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലീസ് സംഘങ്ങള്‍ തെരച്ചിലിലാണ്. സാലിഹിന്റെ മൊഴി അനുസരിച്ച് നൃത്താധ്യാപികയുടെ ഭര്‍ത്താവായ അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ സാലിഹിനെ നൃത്താധ്യാപിക സ്വാധീനിച്ചോയെന്ന സംശയം ഇപ്പോഴും…

Read More

രാജേഷിന്റെ മാറി നിന്നുള്ള ഫോണ്‍ വിളികള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു; ഞാന്‍ അവനെ പല തവണ താക്കീത് ചെയ്തിരുന്നു;കൊല്ലപ്പെട്ട റേഡിയോ ജോക്കിയുടെ അച്ഛന് പറയാനുള്ളത്…

കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍ പുറത്ത്. നൃത്താധ്യാപികയുമായുള്ള രാജേഷിന്റെ ബന്ധവും ഫോണ്‍വിളികളും എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നെന്നും പലപ്പോഴും താന്‍ അത് എതിര്‍ത്തിരുന്നെന്നുമാണ് രാജേഷിന്റെ പിതാവ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇതോടെ ഗള്‍ഫിലെ സ്ത്രീ പറയുന്നത് പലതും ശരിയാണോ എന്ന സംശയം സജീവമാകുകയാണ്. മകന്റെ കൊലപാതക വിവരം അറിയിക്കാന്‍ ഖത്തറിലെ നൃത്ത അദ്ധ്യാപിക തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അവരോട് സംസാരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും രാജേഷിന്റെ പിതാവ് വ്യക്തമാക്കുന്നു. ഈ സ്ത്രീയുമായി ഫോണില്‍ നിരന്തരം സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ പല തവണ രാജേഷിന് താക്കീത് നല്‍കിയതാണെന്നും ഇനി ഫോണ്‍ വിളി ആവര്‍ത്തിക്കില്ലെന്നും രാജേഷ് ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ യുവതി പറയുന്നതിന് വിരുദ്ധമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രാജേഷിന്റെ കൊലയില്‍ പെണ്‍ ബുദ്ധിയുണ്ടോയെന്ന സംശയവും സജീവമാകും. കഴിഞ്ഞ മെയ് 19ന് നാട്ടില്‍ തിരിച്ചെത്തിയ രാജേഷ്…

Read More

റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താന്‍ ആയുധം എത്തിച്ചു നല്‍കിയ സ്ഫടികം പിടിയില്‍; കേസില്‍ വെളിപ്പെടുന്നത് നിര്‍ണായക വിവരങ്ങള്‍…

  റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.സ്ഫടികം എന്നു വിളിപ്പേരുള്ള സ്വാതി സന്തോഷാണ് അറസ്റ്റിലായത്. രാജേഷിനെ കൊലപ്പെടുത്താന്‍ ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് ഇയാളാണ്. ഞായറാഴ്ച കേസില്‍ മറ്റൊരു നിര്‍ണായക അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കായംകുളം സ്വദേശി യാസിന്‍ മുഹമ്മദാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളുരുവിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചതും, വാഹനം ഉപേക്ഷിച്ചതും എഞ്ചിനീയറായ യാസിന്‍ മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തി. ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ നല്‍കിയ ആളും കൊലയാളി സംഘവും തമ്മില്‍ ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്. എന്നാല്‍ കൊലപാതകത്തിനു ശേഷം വാട്സ്ആപ്പിലൂടെ ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മൂന്നു പേരെ കുറിച്ച്…

Read More

റേഡിയോ ജോക്കിയുടെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ് ! നൃത്താധ്യാപികയ്ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയം; രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായത് നൃത്താധ്യാപികയെ അസ്വസ്ഥയാക്കിയിരുന്നതായും റിപ്പോര്‍ട്ട്

ദോഹ: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. കൊലപാതകത്തില്‍ നൃത്താധ്യാപികയ്ക്കും പങ്കുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ പോലീസ് എത്തിനില്‍ക്കുന്നത്. സാലിഹ് എന്ന അലിഭായി തന്നെയാണ് കൊല നടത്താന്‍ ഖത്തറില്‍ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചുണ്ട്. ഇതോടെ സാലിഹിന്റൈ മുതലാളിയും നൃത്താധ്യാപികയുടെ ഭര്‍ത്താവുമായ സത്താറും പ്രതിയാകുമെന്ന് ഉറപ്പായി. ഗൂഢാലോചനയിലാണ് സത്താറിന്റെ മുന്‍ ഭാര്യയും രാജേഷിന്റെ കാമുകിയുമായ നൃത്താധ്യാപികയുടെ പങ്കു സംശയിക്കുന്നത്. സാലിഹിനേയും സത്താറിനേയും രക്ഷിക്കാന്‍ നൃത്താധ്യാപിക ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി. അഹമ്മദ് കബീര്‍ എന്ന മറ്റൊരാളിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിച്ചു. ഇതിന് പിന്നില്‍ സാലിഹ് പിടിക്കപ്പെടാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് വിലയിരുത്തുന്നു.അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.…

Read More

അലിഭായ് നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ ‘ചങ്ക്‌ബ്രോ’;ശത്രുക്കളെ ഒതുക്കാന്‍ ഇടയ്ക്കിടെ ഗള്‍ഫിലേക്ക് കൊണ്ടുപോകും; രാജേഷിന്റെ കാര്യത്തില്‍ പണി പാളിയതിങ്ങനെ…

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെന്നു സംശയിക്കുന്ന ഓച്ചിറ സ്വദേശി അലിഭായ് നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ വലംകൈ. ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധം കണ്ടു പിടിച്ച ഇയാള്‍ അലിഭായ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഗള്‍ഫില്‍ നിന്നും വന്ന അലിഭായി കൃത്യം നടപ്പാക്കി മടങ്ങുകയുമായിരുന്നു. നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ ഉറ്റസുഹൃത്തായ അലിഭായ് തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഗള്‍ഫിലെ ശത്രുക്കളെ ഒതുക്കാന്‍ വേണ്ടിയാണ് അലിഭായിയെ ഗള്‍ഫിലേക്ക് ബിസിനസുകാരന്‍ വരുത്തിയത്. അവിടെ നിന്നുമായിരുന്നു രാജേഷിനെ വകവരുത്താന്‍ അലിഭായി നാട്ടില്‍ തിരിച്ചെത്തിയതും. കൃത്യം ആസൂത്രണം ചെയ്ത ശേഷം അലിഭായി ആദ്യം ബന്ധപ്പെട്ടത് നാട്ടില്‍ ചില ക്വട്ടേഷന്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അപ്പുണ്ണിയെയായിരുന്നു. കായംകുളം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന ലിജു ഉമ്മന്റെ സംഘവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. രാജേഷിനെ കൊല്ലുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അപ്പുണ്ണിയുമായി ബന്ധപ്പെട്ട അലിഭായിക്കായി വാഹനങ്ങളും മറ്റും…

Read More

രാജേഷുമായി ബന്ധമുണ്ടായിരുന്നതായി യുവതി സമ്മതിച്ചു; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ് തന്നെ; റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ നിര്‍ണായകമാകുന്ന വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ മടവൂരില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യും. ഖത്തറിലുള്ള ആലപ്പുഴ സ്വദേശിനിയായ നൃത്താധ്യാപികയുമായുള്ള സൗഹൃദമാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് സൂചന. രാജേഷുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ രാജേഷ് ഇവരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. രാജേഷുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവതിയുടെ ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ക്വൊട്ടേഷന്‍ നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഖത്തറില്‍ വ്യവസായിയാണ്. രാജേഷിനെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ ഫോണില്‍ വിളിച്ചാണ് പോലീസ് മൊഴിയെടുത്തത്. അതിനിടെ യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. മടവൂരില്‍ മെട്രാസ് എന്ന പേരില്‍ രാജേഷ് റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തിയിരുന്നു. ഈ സ്റ്റുഡിയോ തുടങ്ങുന്നതിന് യുവതി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.…

Read More

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; പ്രതികള്‍ പോലീസിന്റെ വലയില്‍ ?ഖത്തറിലെ മലയാളി യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നു…

ആലപ്പുഴ: റേഡിയോ ജോക്കിയും ഗായകനുമായിരുന്ന രാജേഷിന്റെ കൊലപാതകത്തില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പോലീസിന്റെ പിടിയിലായതായി സൂചന. ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. അതേസമയം കൊല നടത്തിയ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ക്വട്ടേഷന്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയ കായംകുളം സ്വദേശിയായ കാര്‍ ഉടമയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങളായ മൂന്ന് പേരെ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ആലപ്പുഴ സ്വദേശികളാണ് ഈ മൂന്ന് പേരും. എന്നാല്‍ സംഘത്തലവന് വേണ്ടി കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ ചെന്നൈയില്‍ അന്വേഷണം നടത്തുകയാണ്. റൂറല്‍ എസ്പിയുടെ ടീമിലുള്ള സബ് ഇന്‍സ്െപക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ബാംഗ്ലൂരിലുണ്ട്.അതേസമയം ഫൊറന്‍സിക് സംഘം കായംകുളത്തുനിന്ന് കണ്ടെത്തിയ പ്രതികള്‍ സഞ്ചരിച്ച…

Read More