ആറന്മുള: ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്കു തുടക്കമായി. ഇന്നു രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമില്‍ നിന്നു പുറത്തെടുത്ത തങ്കഅങ്കി പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ദര്ശനത്തിനായിവച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തര തിരുനാള്‍ ബാലരാമവര്‍മ നടയ്ക്കുവച്ച തങ്ക അങ്കി മണ്ഡലപൂജയ്ക്കു മുന്നോടിയായാണ് ശബരിമലയിലെത്തിക്കുന്നത്. 26ന് ഉച്ചയോടെ പന്പയിലെത്തുന്ന തങ്കഅങ്കി യാത്ര വൈകുന്നേരം സന്നിധാനത്ത് എത്തും. പതിനെട്ടാം പടിക്കുമുകളില്‍ തങ്കഅങ്കി ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി ക്ഷേത്രസോപാനത്തില്‍ എത്തിക്കുകയും അവിടെനിന്ന് ക്ഷേത്രംതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടത്തും. ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലാണ്് തങ്കഅങ്കി കൊണ്ടുപോകുന്നത്്. സായുധ പോലീസിന്റെ അകന്പടിയോടെയാണ് യാത്ര.ആറന്മുളയില് നിന്നു നെടുന്പ്രയാര്, കോഴഞ്ചേരി, കാരംവേലി, ഇലന്തൂര്‍, ഇലവുംതിട്ട…
Read MoreTag: sabarimala 2025
മുണ്ടക്കയം – കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടഭീഷണിയാകുന്നു
മുണ്ടക്കയം: പ്രധാന ശബരിമല തീർഥാടന പാതയായ മുണ്ടക്കയം-കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടസാധ്യത വർധിപ്പിക്കുന്നു. എരുമേലിയിൽ പോകാതെ പമ്പയിലേക്ക് നേരിട്ട് യാത്രചെയ്യുന്ന തീർഥാടകരാണ് കൂടുതലായും മുണ്ടക്കയം-വണ്ടൻപതാൽ-കോരുത്തോട് റോഡ് ഉപയോഗിക്കുന്നത്. നിരപ്പായ വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗത്തുകൂടി തീർഥാടന വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന് ശേഷമുള്ള ഇറക്കത്തിലും കൊടുംവളവുകളിലും വേഗത്തിലുള്ള വാഹന യാത്ര അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഓരോ തീർഥാടനകാലത്തും പനയ്ക്കച്ചിറ പഴയപാലം ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കുത്തിറക്കമിറങ്ങി പിന്നീടുള്ള കയറ്റം തുടങ്ങുന്ന ഭാഗത്തെ വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്കിടയാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടക വാഹനങ്ങളാണ് കൂടുതലും വേഗനിയന്ത്രണങ്ങൾ പാലിക്കാതെ പോകുന്നത്. ഇത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ തീർഥാടന കാലത്ത് ഈ പാതയിൽ അമിതവേഗത്തിൽ വന്ന ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് വഴിയോരത്ത്…
Read Moreശബരിമലയില്‍ മണ്ഡലകാല ദര്‍ശനത്തിന് 24 ലക്ഷത്തിലധികം പേര് എത്തി; കാനനപാതവഴിയുള്ള ഭക്തരുടെ വരവ് കൂടി
ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ചശേഷം ഇതേവരെ വിവിധ കാനനപാതകളിലൂടെ 1,02,338 പേരാണ്. സത്രം, പുല്ലുമേട് വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതേവരെ എത്തിയത്. 4000 മുതല്‍ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകള്‍ വഴിയുള്ള ഭക്തരുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്. സന്നിധാനത്ത് എത്തിയ ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. 13 വരെ 23,47,554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോള്‍ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. \ ശരാശരി 80,000 തീര്‍ഥാടകരാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ എട്ടിനാണ് ഏറ്റവും അധികം പേരെത്തിയത്. 1,01,844 പേര്. നവംബര്‍ 24നും…
Read Moreകുങ്കുമം പൂശി പേട്ടതുള്ളൽ കഴിഞ്ഞാൽ പിന്നെ വലിയ തോട്ടിൽ കുളി; സ്നാനം കഴിഞ്ഞ് ഭക്തർ പോകുമ്പോൾ തോട്ടിൽ അടിയുന്നത് വലിയ തോതിൽ രാസമാലിന്യം
എരുമേലി: സിന്ദൂരംപൂശി പേട്ടതുള്ളൽ നടത്തിയശേഷം അയ്യപ്പഭക്തർ കുളിക്കുന്ന വലിയ തോട്ടിൽ വെള്ളത്തിൽ കുങ്കുമങ്ങളിലെ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത്. രാസനിർമിത സിന്ദൂര – കുങ്കുമങ്ങളിൽ ഗാഡ ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് മുമ്പ് നടന്നിട്ടുള്ള പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. ലെഡ്, സിങ്ക്, മഗ്നീഷ്യം ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർന്ന കുങ്കുമങ്ങൾ വെള്ളത്തിൽ ലയിക്കുമ്പോൾ ലോഹമൂലകങ്ങൾ അവശേഷിക്കപ്പെടും. ഇവ മാരകമായ നിലയിൽ വെള്ളത്തിലൂടെ പരിസ്ഥിതിക്ക് അപകടകരമായി മാറുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ദിവസവും ആയിരക്കണക്കിന് ഭക്തർ കുങ്കുമ ഉപയോഗത്തിനുശേഷം തോട്ടിൽ കുളിക്കുന്നുണ്ട്. ഇതിലൂടെ വൻ തോതിലാണ് കുങ്കുമ അവശിഷ്ടങ്ങൾ വെള്ളത്തിൽ എത്തുന്നത്. ഇത് മുൻനിർത്തിയാണ് രാസനിർമിത കുങ്കുമ വില്പനയ്ക്ക് ഇത്തവണ നിരോധനം കോടതി കർശനമാക്കി ഉത്തരവിട്ടത്. വെള്ളത്തിലെ രാസ സാന്നിധ്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദേശങ്ങൾ ലഭിച്ചിരിക്കുന്നത്.
Read Moreശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിന് താത്പര്യമില്ലെന്നു അയർക്കുന്നം രാമൻനായർ
പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം. ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി. താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു. മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും. ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന…
Read Moreശബരിമല ശരണ മന്ത്രത്താൽ മുഖരിതം.. അയ്യന്റെ പ്രഭയ്ക്കും ഭക്തരുടെ വിശ്വാസത്തിലും മങ്ങലില്ല; വൃശ്ചികപ്പുലരിയിൽ ശബരിമലയില്‍ വന്‍ തിരക്ക്; 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ്
ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കംകുറിച്ച വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ വന്‍തിരക്ക്. പുലര്‍ച്ചെ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് സന്നിഹിതനായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി മനു നമ്പൂതിരിയും നട തുറന്നു. ഭക്തരുടെ നീണ്ടനിരയാണ് പുലര്‍കാല ദര്‍ശനത്തിനുണ്ടായിരുന്നത്. രാത്രി മുതല്ക്കേ പന്പയിൽനിന്നു നിലയ്ക്കാത്ത മലകയറ്റമായിരുന്നു. നട തുറക്കുന്പോഴേക്കും നടപ്പന്തൽ കവിഞ്ഞ് ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 90,000 അയ്യപ്പഭക്തര്‍ പ്രതിദിനം ശരാശരി ദര്ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 70,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ഡിസംബർ മൂന്നുവരെയുള്ളതു പൂര്‍ത്തിയായി. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. പരമാവധിയാളുകളെ ഒരുമിനിറ്റിൽ പതിനെട്ടാംപടി കയറ്റിവിടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളെയാണു പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ തീർഥാടനകാല ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകനം ചെയ്തു.…
Read More