മകരവിളക്ക് ദിനത്തിൽ അ​വ​കാ​ശ പു​നഃസ്ഥാ​പ​ന ദീ​പം തെ​ളി​യി​ക്കാനൊരുങ്ങി മ​ല​അ​ര​യ കു​ടും​ബ​ങ്ങ​ൾ

മു​ണ്ട​ക്ക​യം: മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ൽ പ​തി​നാ​യി​രം മ​ല​അ​ര​യ കു​ടും​ബ​ങ്ങ​ൾ അ​വ​കാ​ശ പു​നഃ സ്ഥാ​പ​ന ദീ​പം തെ​ളി​യി​ക്കു​മെ​ന്ന് ഐ​ക്യ​മ​ല അ​ര​യ മ​ഹാ​സ​ഭ നേ​താ​ക്ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1949 വ​രെ പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​വി​ള​ക്ക് തെ​ളി​യി​ച്ചി​രു​ന്ന​ത് മ​ല അ​ര​യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​വ​രി​ൽ നി​ന്നും ബ​ല​മാ​യി വി​ള​ക്ക് ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 2,563 ദി​വ​സ​ങ്ങ​ളാ​യി ഉ​ടു​ന്പാ​റ മ​ല​യി​ലെ അ​ന്പ​ല​ത്തി​ൽ കെ​ടാ​വി​ള​ക്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ അ​വ​സാ​ന ദീ​പം തെ​ളി​യി​ച്ച പു​ത്ത​ൻ വീ​ട്ടി​ൽ കു​ഞ്ഞ​ന്‍റെ മ​രു​മ​ക​ൾ രാ​ജ​മ്മ അ​യ്യ​പ്പ​ന്‍റെ കു​ടും​ബ​ത്തി​ലേ​യ്ക്ക് ആ​ദ്യ ദീ​പം പ​ക​രും. മ​ക​ര​വി​ള​ക്ക് തെ​ളി​യു​ന്ന അ​തേ സ​മ​യ​ത്തു ത​ന്നെ പ​തി​നാ​യി​രം മ​ല​യ​ര കു​ടും​ബ​ങ്ങ​ളി​ലും പു​നഃ​സ്ഥാ​പ​ന ദീ​പം തെ​ളി​യി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ശ്രീ ​അ​യ്യ​പ്പ ധ​ർ​മ്മ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ദി​ലീ​പ് കു​മാ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യും പ്ര​ഫ. എം.​എ​സ്. വി​ശ്വം​ഭ​ര​ൻ, ക​രീ​ഷ്മാ അ​ജേ​ഷ് കു​മാ​ർ, കെ.​പി. സ​ന്ധ്യ, ഷൈ​ല​ജ നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യെ​യും വി​വി​ധ ജി​ല്ല​ക​ളി​ൽ രൂ​പീ​ക​രി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ ​അ​യ്യ​പ്പ ധ​ർ​മ്മ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ​ൻ. പ​ത്മ​നാ​ഭ​ൻ, ഐ​ക്യ​മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. എം.​എ​സ്. വി​ശ്വം​ഭ​ര​ൻ, ട്ര​ഷ​റ​ർ പി.​ടി. രാ​ജ​പ്പ​ൻ, വ​നി​ത സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സ​ന്ധ്യ, ബാ​ല​സ​ഭ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജി. ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts