പ്രളയത്തിനു പിന്നാലെ മണല്‍ക്കാറ്റും ! 25 നില കെട്ടിടത്തിന്റെ ഉയരത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ചൈന;വീഡിയോ കാണാം…

ദുരന്തങ്ങള്‍ ചൈനയെ വിടാതെ പിന്തുടരുന്നുവോ. കനത്ത പ്രളയം ദുരിതം വിതച്ച ചൈനയില്‍ അതിനു പിന്നാലെ വീശിയടിച്ച മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയത്തിന് പിന്നാലെ ഡാമുകള്‍ തകര്‍ന്നത് ചൈനയില്‍ വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഇതിന് പിന്നാലെ 100 മീറ്റര്‍ ഉയരത്തിലാണ് മണല്‍ക്കാറ്റ് അടിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഗാന്‍സു പ്രവിശ്യയിലെ ഡുന്‍ഹാങ് നഗരത്തിലാണ് ശക്തമായ മണല്‍ക്കാറ്റ് എത്തിയത്. ഗോബി മരുഭൂമിയോട് ചേര്‍ന്ന കിടക്കുന്ന നഗരം കൂടിയാണിത്. മണല്‍ക്കാറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാറ്റിന്റെ ശക്തി കണ്ട് ജനങ്ങള്‍ പരിഭ്രമിച്ച് ഓടുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊറോണ വൈറസിന് പിന്നാലെ മഹാപ്രളയങ്ങളും മണല്‍ക്കാറ്റും അടക്കമുള്ള ദുരന്തങ്ങളാണ് ചൈനയില്‍ അടുത്തിടെയായി സംഭവിക്കുന്നത്.

Read More