പ്രിയനന്ദനനെ അതിഥിയായി ക്ഷണിച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളാക്ലബ് വളഞ്ഞു ! അയ്യപ്പനെ പുളിച്ച തെറിവിളിച്ച സംവിധായകനെതിരേ രോക്ഷപ്രകടനം കടുത്തപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാതെ സംവിധായകന്‍ മുങ്ങി…

ന്യൂഡല്‍ഹി: അയ്യപ്പനെ പച്ച തെറിവിളിച്ച് സംവിധായകന്‍ പ്രിയനന്ദനന് മേല്‍ അയ്യപ്പഭക്തര്‍ ചാണകവെള്ളം ഒഴിച്ചത് അടുത്തിടെയാണ്. ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. എന്നാല്‍ ഇതുകൊണ്ടൊന്നും ഭക്തരുടെ രോഷം അടങ്ങുന്ന മട്ടില്ല. പ്രിയനന്ദനെ അതിഥിയായ ക്ഷണിച്ച ഡല്‍ഹിയിലെ പരിപാടിയും അലങ്കോലമാക്കി കൊണ്ട് പ്രതിഷേധിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രിയനന്ദനനുമായി അഭിമുഖം നടത്താനിരിക്കെയാണ് അയ്യപ്പഭക്തരായ സംഘപരിവാറുകാര്‍ പ്രതിഷേധിക്കാന്‍ എത്തിയത്. കേരള ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നശിപ്പിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത സംഘാടകര്‍ക്ക് നേരെ കൈയേറ്റശ്രമവും ഉണ്ടായി. പ്രിയനന്ദനെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ പ്രതിഷേധം ഭയന്ന് അദ്ദേഹം തന്നെ മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രിയനന്ദനന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് കേരള ക്ലബ്ബ് ജോ. സെക്രട്ടറി എം. രവീന്ദ്രന്‍ സദസ്സിനെ അറിയിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ഹാളില്‍…

Read More

സന്നിധാനത്ത് 52കാരിയെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ സൂരജ് ഇലന്തൂര്‍ ഇല്ല ? വീണ ജോര്‍ജ്ജിനെ വിമര്‍ച്ചതിന്റെ പ്രതികാര നടപടിയെന്ന് സംഘപരിവാര്‍;ലളിതയെ സൂരജ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ വെല്ലുവിളിച്ച് യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍

പത്തനംതിട്ട: തൃശ്ശൂരില്‍ നിന്നെത്തിയ ലളിത എന്ന 52 വയസുള്ള ഭക്തയെ ആക്രമിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് ഇലന്തൂരിനെ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍. പത്തനംതിട്ട ബസ്സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി വീണ ജോര്‍ജ്ജ് എംഎല്‍എയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150ഓളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സൂരജ് നിരപരാധിയാണെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. സംഘര്‍ഷങ്ങള്‍ അവസാനിച്ച ഘട്ടത്തിലാണ് സൂരജ് ചെറിയ നടപ്പന്തലില്‍ നിന്ന് വലിയ നടപ്പന്തലിലേക്ക് തനിക്കൊപ്പം എത്തിച്ചേര്‍ന്നതെന്ന വാദവുമായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു രംഗത്തെത്തി. ചെറിയ നടപ്പന്തലിന് സമീപത്തെ റസ്റ്റോറന്റില്‍ നിന്ന് ചായ കഴിക്കുന്ന സമയത്താണ് വലിയ നടപ്പന്തലില്‍ നിന്ന് വലിയ ബഹളം കേള്‍ക്കുന്നത്. ഈ സമയം താന്‍ ഓടിയെത്തിയപ്പോള്‍ 90 ശതമാനം പ്രശ്‌നങ്ങളും കഴിഞ്ഞിരുന്നു. ഏതാനും…

Read More