അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ചു ! സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റാ​യി ഏ​ഴു വ​യ​സു​കാ​ര​ന്‍; വീ​ഡി​യോ…

അ​ച്ഛ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്റി​ന്റെ ജോ​ലി ഏ​റ്റെ​ടു​ത്ത് ഏ​ഴു വ​യ​സു​കാ​ര​ന്‍. സൈ​ക്കി​ളി​ലു​ള്ള കു​ട്ടി​യു​ടെ ഭ​ക്ഷ​ണ ഡെ​ലി​വ​റി വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ​യ്യ​നെ തി​ര​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സൊ​മാ​റ്റോ ക​മ്പ​നി. ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഒ​രു സ്‌​കൂ​ള്‍ കു​ട്ടി കൊ​ണ്ടു​വ​രു​ന്ന​താ​ണ് വി​ഡി​യോ​യി​ല്‍ ഉ​ള്ള​ത്. അ​ച്ഛ​ന് അ​പ​ക​ട​ത്തി​ല്‍ പ​രു​ക്ക് പ​റ്റി, ഞാ​ന്‍ അ​ച്ഛ​ന് പ​ക​രം എ​ത്തി​യ​താ​ണ്. പു​ല​ര്‍​ച്ചെ സ്‌​കൂ​ളി​ല്‍ പോ​കു​മെ​ന്നും പി​ന്നീ​ട് കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ ജോ​ലി ചെ​യ്യു​മെ​ന്നും കു​ട്ടി പ​റ​യു​ന്നു​ണ്ട്. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ 11 വ​രെ സ്‌​കൂ​ള്‍ കു​ട്ടി ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​ങ്കി​ട്ട വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സൈ​ക്കി​ളി​ലാ​ണ് ഈ ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. രാ​ഹു​ല്‍ മി​ത്ത​ല്‍ എ​ന്ന​യാ​ളാ​ണ് ഈ ​കു​ട്ടി ഡെ​ലി​വ​റി ബോ​യ് ചോ​ക്ലേ​റ്റ് ബോ​ക്‌​സ് പി​ടി​ച്ച് നി​ല്‍​ക്കു​ന്ന വീ​ഡി​യോ​യ്ക്കൊ​പ്പം സം​ഭ​വം ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. ‘ഈ 7 ​വ​യ​സ്സു​ള്ള കു​ട്ടി അ​വ​ന്റെ അ​ച്ഛ​ന്റെ ജോ​ലി ചെ​യ്യു​ന്നു’…

Read More

പ്രിയപ്പെട്ട സാന്ത എനിക്ക് നല്ലൊരു അച്ഛനെ തരുമോ ? ഏഴു വയസുകാരന്‍ സാന്റയ്‌ക്കെഴുതിയ കത്ത് ആരുടെയും കണ്ണു നനയിക്കും…

ഒരു ഏഴു വയസ്സുകാരന്‍ സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. ടാരന്റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവര്‍ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നതും. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാര്‍പ്പിക്കുന്ന SafeHaven of Tarrant County അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ഈ ഏഴുവയസ്സുകാരന്‍. ”ബ്ലേക്ക് നമ്മുടെയൊരു അഭയകേന്ദ്രത്തിലെ ഏഴുവയസ്സുകാരനാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് അവന്റെ അമ്മയാണ് അവന്റെ ബാക്ക്പാക്കില്‍നിന്നും സാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. സാന്തയെ അഭിസംബോധന ചെയ്ത് ബാലന്‍ എഴുതിയ കത്തില്‍ അച്ഛന്‍ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് അവന്‍ എഴുതിയിട്ടുണ്ട്.അവര്‍ക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു.…

Read More

കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും അരുണിന് യാതൊരു കൂസലുമുണ്ടായില്ല ! സംഭവമറിഞ്ഞ ശേഷം ഉച്ചയ്ക്കു മട്ടന്‍ കറി കൂട്ടി ആഹാരം കഴിക്കുന്നത് കണ്ട് പോലീസുകാര്‍വരെ അമ്പരന്നു…

താന്‍ ഭിത്തിയിലെറിഞ്ഞു മരണാസന്നനാക്കിയ ഏഴുവയസ്സുകാരന്‍ മരിച്ചെന്ന് പോലീസുകാര്‍ അറിയിച്ചിട്ടും യാതൊരു കൂസലുമില്ലാതെ പ്രതി അരുണ്‍ ആനന്ദ്. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിക്കുകയും ചെയ്തു. എന്നിട്ടും അരുണിന്റെ മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല. ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ വരെ അമ്പരന്നു. അരുണിനെതിരേ കൊലക്കുറ്റം കൂടി ചുമത്തും. അമ്മ സാക്ഷിയാകും. ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അനുജനായ നാലു വയസ്സുകാരനെ ലൈംഗികമായി…

Read More