ഐശ്വര്യ റായ് തന്നെയാണ് എന്റെ അമ്മയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ! ഞാന്‍ ജനിച്ചത് ഐവിഎഫിലൂടെയും; യുവാവിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ…

ഐശ്വര്യ റായ് അമ്മയാണെന്ന വാദവുമായി സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സംഗീത് ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ആളുകള്‍ അതെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ കഥയുമായാണ് സംഗീത് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനില്‍ വച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ അവകാശവാദം. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സുപ്രസിദ്ധ ഗായിക അനുരാധ പദ്വാളിന്റെ മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.

Read More

ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു ! ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’…

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ഏപ്രില്‍ 16-ന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങള്‍ ചാക്കോച്ചന്‍ പതിവായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഇടയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ ഒരു ചിത്രം പങ്കുവച്ചതിനൊപ്പം ചാക്കോച്ചന്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. ‘അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്’… മകന്‍ ഇസഹാഖിനെ മാറോട് ചേര്‍ത്ത് പുഞ്ചിരി തൂകി നില്‍ക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ കുറിച്ചു. ‘കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍’.ചാക്കോച്ചന്‍ കുറിപ്പിലൂടെ പറയുന്നു. View this post on Instagram That smile😍 on HER face…PRICELESS!🌟 To…

Read More

ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയ അച്ഛന് കിട്ടിയത് എട്ടിന്റെ പണി ! അച്ഛന്റെ അവിഹിത ലീലാവിലാസങ്ങള്‍ മകന്‍ അമ്മയെ അറിയിച്ചതോടെ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമായി…

മക്കള്‍ക്ക് ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കുന്ന പലര്‍ക്കും പല പണികളും കിട്ടാറുണ്ട്. ഇത്തരത്തില്‍ മകന് ഗെയിം കളിക്കാനായി ഫോണ്‍ നല്‍കിയ ഒരച്ഛന് കിട്ടിയത് എട്ടിന്റെ പണിയാണ്. മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം വെളിയില്‍ വരികയായിരുന്നു. ഇതോടെ 15 വര്‍ഷം നീണ്ട ഇയാളുടെ ദാമ്പത്യബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍കുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്. ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരന്‍ മകന്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍

Read More