ശ്രീ റെഡ്ഡിയുടെ ലീലാവിലാസങ്ങള്‍ തുടരുന്നു !യുവനടിയെ പീഡിപ്പിച്ച യുവനടനെ ശ്രീറെഡ്ഡിയും സംഘവും പോലീസ് സ്‌റ്റേഷനില്‍ കയറി പഞ്ഞിക്കിട്ടു; മര്‍ദ്ദനം പോലീസുകാര്‍ നോക്കി നില്‍ക്കെ

ഹൈദരാബാദ്: നടി ശ്രീ റെഡ്ഡി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഉലച്ചിരുന്നു. ഇപ്പോള്‍ ശ്രീ റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പോലീസ് സ്‌റ്റേഷനില്‍ കയറി യുവ നടനെ ശ്രീറെഡ്ഡിയും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചതാണ് പുതിയ സംഭവം. സംഭവത്തില്‍ നടിയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു കേസ്. ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് തെലുങ്ക് സിനിമയിലെ ഒരു ജൂനിയര്‍ നടി പോലീസില്‍ പരാതി നല്‍കിരുന്നു. ഇതോടെ ശ്രീറെഡ്ഡിയുടെ നേതൃത്വത്തിലുള്ള നടിമാരുടെ ഒരു സംഘം സ്റ്റേഷനില്‍ എത്തുകയായിരുന്നു. നടിയുടെ പരാതിയില്‍ പോലീസ് ശ്രീശാന്തിനെ ചോദ്യം ചെയ്യുന്നതിനിടയിലായിരുന്നു ശ്രീറെഡ്ഡിയും സംഘവും എത്തിയത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടയില്‍ ശ്രീറെഡ്ഡിയും സംഘവും ചേര്‍ന്നു ശ്രീശാന്തിനെ മര്‍ദ്ദിച്ചു. ഇതോടെയാണ് ശ്രീറെഡ്ഡിക്കെതിരേ പോലീസ് കേസ് എടുത്തത്. തെലുങ്ക് സിനിമയിലെ പീഡനങ്ങളെപ്പറ്റി ശ്രീറെഡ്ഡി പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു.സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല…

Read More

ശ്രീ റെഡ്ഡിയുടെ സെക്‌സ് വീഡിയോ ചാറ്റ് പുറത്തു വിട്ട് പ്രമുഖ നടി; ഭര്‍ത്താവിന് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് താനാണെന്ന ആരോപണത്തിന് മറുപടിയെന്ന് ജീവിത; വീഡിയോ കാണാം…

തെലുങ്ക് സിനിമയെ പിടിച്ചു കുലുക്കിയ കൊടുങ്കാറ്റായ ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. അര്‍ധനഗ്നയായി പ്രതിഷേധിച്ചും സ്റ്റുഡിയോയില്‍ വെച്ച് റാണ ദഗുബട്ടിയുടെ സഹോദരന്‍ നിര്‍ബന്ധിപ്പിച്ച് സെക്‌സ് ചെയ്യിച്ചുവെന്നുമുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ചെറുതായിട്ടൊന്നുമല്ല തെലുങ്ക് സിനിമയെ ബാധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നടി ജീവിത രാജശേഖറിനും ഭര്‍ത്താവിനുമെതിരെ സോഷ്യല്‍ ആക്റ്റിവിസ്റ്റായ സന്ധ്യ നടത്തിയ ആരോപണവും വിവാദമായിരിക്കുകയാണ്. ജീവിത ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിനായി കോളജ് വിദ്യാര്‍ത്ഥിനികളെ എത്തിച്ച് കൊടുക്കാറുണ്ടെന്നായിരുന്നു സന്ധ്യ ആരോപിച്ചത്. എന്നാല്‍ ഇപ്പോള്‍ സന്ധ്യയുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ജീവിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.സന്ധ്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനനഷ്ടത്തിന് പരാതി നല്‍കിയതിനൊപ്പം ശ്രീ റെഡ്ഡിയുടെ സ്വകാര്യ വിഡിയോയും ജീവിത പത്രസമ്മേളനത്തില്‍ പുറത്തു വിട്ടു. താന്‍ 24 മണിക്കൂറും സെക്സി മൂഡിലായിരിക്കുമെന്നാണ് ശ്രീ റെഡ്ഡി വീഡിയോയില്‍ പറയുന്നത്. ഇങ്ങനെ പറയുന്ന വ്യക്തിയെ ആരാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും ജീവിത ചോദിക്കുന്നു. ആരും തെലുങ്ക് സിനിമ…

Read More

പിന്തുണച്ചതൊക്കെ അവിടെ നില്‍ക്കട്ടെ ! കിടക്കപങ്കിടല്‍ വിവാദത്തില്‍ തനിക്ക് പിന്തുണയുമായി വന്ന സൂപ്പര്‍താരത്തിന് എട്ടിന്റെ പണി കൊടുത്ത് ശ്രീ റെഡ്ഡി

നടി ശ്രീ റെഡ്ഡിയെ അറിയാത്ത ആരും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാണില്ല. തെലുങ്ക് സിനിമയെ നടുക്കുന്ന ബോംബുകള്‍ ദിവസേന പൊട്ടിക്കുകയാണ് താരം. തെലുങ്ക് സിനിമ ലോകത്തെ കിടക്ക പങ്കിടല്‍ വിഷയത്തില്‍ നടു റോഡില്‍ വച്ചു തുണിയുരുഞ്ഞ പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരെ താരസംഘടനയും രംഗത്തു വന്നിരുന്നു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ സിനിമ പ്രവര്‍ത്തകാരുടെ സംഘടനയില്‍ താരത്തിനെതിരേ ഏര്‍പ്പെടുത്തിരുന്ന വിലക്കു പിന്‍വലിക്കേണ്ടി വന്നു. ഈ വിഷയത്തില്‍ ശ്രീറെഡ്ഡിയെ പിന്തുണച്ചും പലരും രംഗത്ത് വന്നിരുന്നു. പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖനായിരുന്നു സൂപ്പര്‍താരവും ജനത പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണ്‍. ഈ വിഷയം ടെലിവിഷന്‍ ചാനലുകള്‍ക്കു മുമ്പില്‍ അതി വൈകാരികമാക്കാതെ നിയമത്തിന്റെ വഴി തേടുകയാണു ശ്രീറെഡ്ഡി ചെയ്യേണ്ടിരുന്നത് എന്നും പവന്‍ കല്ല്യാണ്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. പിന്തുണച്ചതിനു നന്ദി അറിയിച്ചെങ്കിലും പവന്‍ കല്യാണ്‍ പറഞ്ഞതിന് ഒരു ചുട്ട മറുപടി നല്‍കുകയും ചെയ്തു.…

Read More

ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ എന്നോട് അത് ചെയ്തത് ! പ്രമുഖ നിര്‍മാതാവിന്റെ മകനെതിരേ ഗുരുതരമായ ആരോപണവുമായി നടി ശ്രീ റെഡ്ഡി

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരേ പൊതു നിരത്തില്‍ അര്‍ധ നഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി പുതിയ ആരോപണവുമായി രംഗത്ത്. ഒരു പ്രമുഖ നിര്‍മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് അക്കാര്യം ആവശ്യപ്പെട്ടതെന്നും ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും നടി വ്യക്തമാക്കി. സിനിമയിലുള്ളവര്‍ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നും ശ്രീ റെഡ്ഡി ആരോപിച്ചു. നടിയുടെ പുതിയ വെളിപ്പെടുത്തലോടെ ആരാണ് കക്ഷി എന്നാണ് ഇപ്പോള്‍ ടോളിവുഡിലെ ചര്‍ച്ച. നോര്‍ത്ത് ഇന്ത്യയില്‍നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ്…

Read More

സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരേ നടിയുടെ വേറിട്ട പ്രതിഷേധം; മാധ്യമങ്ങളെ സാക്ഷിയാക്കി വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞു;സംവിധായകരും നിര്‍മാതാക്കളും നഗ്നവീഡിയോകള്‍ വാങ്ങി വഞ്ചിച്ചുവെന്ന് ആരോപണം…

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണത്തിനെതിരേ പരസ്യമായി തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം. ഇന്നലെ രാവിലെ ഫിലിംനഗറിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. അവസരം വാഗ്ദാനം ചെയ്ത് സംവിധായകരും നിര്‍മാതാക്കളും തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ചു നടി ശ്രീ റെഡ്ഡിയാണു തുണിയുരിഞ്ഞു പ്രതിഷേധിച്ചത്. മൂന്നു സിനിമകളില്‍ അഭിനയിച്ചിട്ടും താര സംഘടന (മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്‍)യില്‍ അംഗത്വം നിഷേധിച്ചെന്നും നടി ആരോപിച്ചു. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്ത് തന്റെ നഗ്‌നചിത്രവും വീഡിയോയും സംവിധായകരും നിര്‍മാതാക്കളും വാങ്ങിയെന്നും എന്നാല്‍ റോള്‍ നല്‍കാതെ വഞ്ചിച്ചെന്നും ശ്രീ റെഡ്ഡി പറഞ്ഞു. സാല്‍വാര്‍ കമ്മീസ് അണിഞ്ഞെത്തിയ നടി ഫിലിം ചേംബര്‍ ഓഫീസിനു മുന്നിലെ റോഡില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയാണ് പ്രതിഷേധപ്രകടനം നടത്തിയത്. അവസരം നിഷേധിക്കപ്പെടുന്നതിലെ വേദന പ്രകടിപ്പിക്കാനാണ് ഇത്തരമൊരു നടപടിക്കു തുനിഞ്ഞതെന്നു ശ്രീ റെഡ്ഡി വ്യക്തമാക്കി. തെലുങ്ക് വംശജരായ നടിമാരെ…

Read More

നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികള്‍ ഇപ്പോഴും പൊട്ടിക്കരയുകയാണ്; അടുത്തിടെ കുഞ്ഞുണ്ടായ നടന്‍ പീഡനവീരനെന്ന് നടി ശ്രീ റെഡ്ഡി; ഉന്നം വയ്ക്കുന്നത് അല്ലു അര്‍ജുനെയോ…?

  തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ മുമ്പോട്ടു വന്നതോടെയാണ് മീ ടു ക്യാമ്പയ്ന്‍ ലോകമാകെ കത്തിപ്പടര്‍ന്നത്. മലയാളം ഉള്‍പ്പെടെയുള്ള പല ഭാഷകളിലെയും ചലച്ചിത്ര മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളും പുറത്തുവന്നു. ഇപ്പോഴിതാ തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു തുറന്നെഴുതിരിക്കുകയാണു നടി ശ്രീ റെഡ്ഡി. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇത് എഴുതിരിക്കുന്നത്. പോസ്റ്റ് തെലുങ്കു സിനിമ ലോകത്തു ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു വ്യക്തമാ സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റില്‍ പറയുന്നു. നാനിക്കായിരുന്നു ഈ അടുത്ത കാലത്തു കുഞ്ഞു പിറന്നത്. അല്ലു അര്‍ജുനാണ് എന്നും ചിലര്‍ പറയുന്നു. അല്ലു അര്‍ജുനും കുഞ്ഞ് ജനിച്ചിട്ട് അധിക കാലമായില്ല. മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ രാം ചരണ്‍ എന്നിവരെ കണ്ടു പഠിക്കണം എന്നും താരം തന്റെ…

Read More