അവാര്‍ഡുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതായിരുന്നു ഇതിലും ഭേദം ! സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മേശപ്പുറത്തു വച്ചു നല്‍കിയതിനെ വിമര്‍ശിച്ച് ജി സുരേഷ്‌കുമാര്‍…

പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം. ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാറും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.…

Read More