ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക് ! ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കും

ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്റെ കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. പാ​ലാ​രി​വ​ട്ട​ത്തു​വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഈ ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്നു സു​രാ​ജ്. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത്തി​ന് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​നെ ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍​ക്ക് കാ​ലി​ലാ​ണ് പ​രി​ക്ക്. ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും എ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. സു​രാ​ജി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങി. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

കുട്ടന്‍പിള്ളയുടെ കഥ കേട്ടപ്പോള്‍ ഓര്‍മ വന്നത് ഒരിക്കല്‍ പോലും എന്നെ മോനേ എന്നു വിളിക്കാത്ത അച്ഛനെ; പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്…

തന്റെ അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനേ എന്ന് വിളിച്ചിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനെ എന്ന് വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോള്‍ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ഇത് പറയുമ്പോള്‍ സുരാജ് കരയുകയായിരുന്നു. തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് തന്റെ അച്ഛനെയാണ്. നിറയെ സ്നേഹമുള്ള ഒരാളാണ് അച്ഛന്‍. പക്ഷെ, അതൊരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ. അച്ഛനില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍…

Read More

മിമിക്രിക്കാരും മനുഷ്യരാണ്! സംഘാടകരുടെ ആക്രമണത്തിനിരയായ അസീസിനെ പിന്തുണച്ച് സുരാജ് വെഞ്ഞാറമ്മൂട്; സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

സ്‌റ്റേജ് പ്രോഗ്രാമിന് വൈകിയെത്തിയ മിമിക്രി താരം അസീസിനെ സംഘാടകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച നടപടിക്കെതിരെ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരാജ് വെഞ്ഞാറമ്മൂട് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരാജ് പ്രതിഷേധമറിയിച്ചിരിക്കുന്നത്. മിമിക്രിക്കാരെന്നാല്‍ കോമാളികളോ ആരുടെയും കളിപ്പാവകളോ അല്ലെന്നും, താനടങ്ങുന്ന മിമിക്രിക്കാരും മനുഷ്യരാണെന്നും സുരാജ് തുറന്നടിച്ചു. അസീസിനെ തന്റെ അനിയന്‍ എന്ന് വിളിച്ചാണ് സുരാജ് പോസ്റ്റില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.. അതെ മിമിക്രിക്കാരും മനുഷ്യരാണ്. തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ആ കൂട്ടത്തില്‍ പെട്ട എന്റെ അനിയന്‍ അസീസ് കഴിഞ്ഞ ദിവസം ഒരു പറ്റം സാമൂഹ്യ വിരുദ്ധരാല്‍ അക്രമിക്കപ്പെട്ടു. വിദേശത്ത് നിന്ന് എത്താന്‍ വൈകിയതിനാല്‍ പറഞ്ഞേല്‍പ്പിച്ച പ്രോഗ്രാം തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതാണ് കാരണം. ഇപ്പോഴും അമ്പലപറമ്പിലും.. പള്ളി പെരുന്നാളിനും.. ഞാന്‍ സ്റ്റേജില്‍ കയറാറുണ്ട്. ആയതിനാല്‍ എന്റെ അനിയനെ ആക്രമിച്ച…

Read More