സ്ത്രീ​ക​ള്‍ ശ​രീ​രം പൂ​ര്‍​ണ​മാ​യും മ​റ​ച്ചി​ല്ലെ​ങ്കി​ല്‍ ന​ല്‍​കു​ന്ന​ത് ഐ​എ​സി​നെ ക​ട​ത്തി​വെ​ട്ടു​ന്ന ശി​ക്ഷ ! പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച് താ​ലി​ബാ​ന്റെ മ​ത​പോ​ലീ​സ്…

താ​ലി​ബാ​ന്റെ കി​രാ​ത ഭ​ര​ണം തു​ട​രു​ന്ന അ​ഫ്ഗാ​നി​ല്‍ സ്ത്രീ​ക​ളു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ ദു​സ്സ​ഹ​മാ​വു​ന്നു​വെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ശ​രീ​രം പൂ​ര്‍​ണ​മാ​യി മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്രം ധ​രി​ക്കാ​ത്ത സ്ത്രീ​ക​ളെ മൃ​ഗ​ത്തെ​പ്പോ​ലെ ക​രു​തു​മെ​ന്നാ​ണ് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും തെ​ക്ക​ന്‍ അ​ഫ്ഗാ​ന്‍ ന​ഗ​ര​മാ​യ കാ​ണ്ഡ​ഹാ​റി​ലു​ട​നീ​ളം പ​തി​ച്ചി​ട്ടു​ണ്ട്. എ​ങ്ങ​നെ​യു​ള്ള വ​സ്ത്ര​മാ​ണ് ധ​രി​ക്കേ​ണ്ട​തെ​ന്നും ഇ​തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും എ​തി​രെ ക​ര്‍​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​റു​കി​യ​തും ഇ​റ​ക്കം കു​റ​ഞ്ഞ​തും ശ​രീ​ര​ത്തി​ന്റെ അ​ഴ​ക​ള​വു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തു​മാ​യ വ​സ്ത്രം ധ​രി​ക്കു​ന്ന​ത് പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റാ​യാ​ണ് ക​രു​തു​ന്ന​ത്. ഐ​എ​സു​കാ​ര്‍ പോ​ലും ന​ട​പ്പാ​ക്കാ​ത്ത ശി​ക്ഷാ​വി​ധി​ക​ളാ​യി​രി​ക്കും ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ സ്വീ​ക​രി​ക്കു​ക. ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ത്ത സ്ത്രീ​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ര്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ണ്ടെ​ങ്കി​ല്‍ ആ​ദ്യ​പ​ടി​യാ​യി അ​വ​രെ സ​സ്‌​പെ​ന്‍​ഡു​ചെ​യ്യും. ശ​ക്ത​മാ​യ താ​ക്കീ​തും ന​ല്‍​കും. തു​ട​ര്‍​ന്നും അ​നു​സ​ര​ണ​ക്കേ​ട് കാ​ണി​ക്കു​ന്നെ​ങ്കി​ല്‍ അ​തി​ക​ഠി​ന ശി​ക്ഷ​ക​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ശ​ബ്ദം​പോ​ലും പു​റ​ത്തു​കേ​ള്‍​പ്പി​ക്കാ​തെ…

Read More

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ളെ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ! പു​തി​യ വി​ല​ക്കു​മാ​യി താ​ലി​ബാ​ന്‍…

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ള്‍ വി​മാ​ന​ത്തി​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം. രാ​ജ്യ​ത്തെ എ​യ​ര്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ലി​ബാ​ന്‍ ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്റെ മി​നി​സ്ട്രി ഫോ​ര്‍ ദ ​പ്രൊ​പ്പ​ഗേ​ഷ​ന്‍ ഓ​ഫ് വി​ര്‍​ച്യൂ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് വൈ​സ്, ശ​നി​യാ​ഴ്ച എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ഭ്യ​ന്ത​ര- അ​ന്താ​രാ​ഷ്ട്ര ഫ്ളൈ​റ്റു​ക​ള്‍ ക​യ​റാ​നെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്കൊ​പ്പം നി​ര്‍​ബ​ന്ധ​മാ​യും ഒ​രു പു​രു​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. പു​രു​ഷ തു​ണ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ന്‍ നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഞാ​യ​റും തി​ങ്ക​ളും മാ​ത്രം യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി. പ​ഠ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ​ന്മാ​ര്‍ തു​ണ​യാ​യി പോ​ക​ണ​മെ​ന്ന് നേ​ര​ത്തെ താ​ലി​ബാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് സ്ത്രീ​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തി​ലൂ​ടെ താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍…

Read More

ഇ​മ്രാ​നെ ന​മ്പി​യാ​ല്‍ ! പാ​ക്കി​സ്ഥാ​ന്‍ ന​ല്‍​കി​യ​ത് ‘കാ​ല്‍​കാ​ശി​ന് കൊ​ള്ളാ​ത്ത’ ഗോ​ത​മ്പെ​ന്നും ഇ​ന്ത്യ ന​ല്‍​കി​യ​ത് മി​ക​ച്ച​തെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് താ​ലി​ബാ​ന്‍…

അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്‍ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ ആ ​രാ​ജ്യ​ത്തി​ന്റെ അ​വ​സ്ഥ അ​തി​ദാ​രു​ണ​മാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്‌​ക്കൊ​പ്പം ക​ടു​ത്ത ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യും അ​ഫ്ഗാ​ന്‍ നേ​രി​ടു​ക​യാ​ണ്. ഈ ​വേ​ള​യി​ല്‍ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യ ഗോ​ത​മ്പി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് താ​ലി​ബാ​ന്‍. ഇ​ന്ത്യ അ​യ​ച്ചു​ന​ല്‍​കി​യ ഗോ​ത​മ്പ് മി​ക​ച്ച നി​ലാ​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്നും എ​ന്നാ​ല്‍ പാ​കി​സ്താ​ന്‍ എ​ത്തി​ച്ച് ന​ല്‍​കി​യ​ത് പ​ഴ​കി​യ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മോ​ശം ഗോ​ത​മ്പു​മാ​ണെ​ന്ന് താ​ലി​ബാ​ന്‍ നേ​താ​ക്ക​ള്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ള്‍ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഗോ​ത​മ്പ് ന​ല്‍​കി​യ ഇ​ന്ത്യ​യെ വാ​ഴ്ത്തി അ​ഫ്ഗാ​നി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നാ​ലെ ട്വി​റ്റ​ര്‍ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ​യും ത​രം​ഗ​മാ​വു​ക​യാ​യി​രു​ന്നു. 50,000 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പാ​ണ് മൊ​ത്ത​ത്തി​ല്‍ ഇ​ന്ത്യ അ​ഫ്ഗാ​നി​ല്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​ത്. ഒ​പ്പം ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളും ന​ല്‍​കു​ന്നു​ണ്ട്. ര​ണ്ടാം ഘ​ട്ട ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി…

Read More

വീട്ടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച 3000 ലിറ്റര്‍ മദ്യം കണ്ടെത്തി കനാലില്‍ ഒഴുക്കി താലിബാന്‍ ! വീഡിയോ വൈറല്‍…

അഫ്ഗാനിസ്ഥാനില്‍ വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മദ്യം താലിബാന്‍ പിടിച്ചെടുത്തു നശിപ്പിച്ചു താലിബാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് മദ്യം കണ്ടെത്തി നശിപ്പിച്ചത്. കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്. ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം താലിബാന്‍ ഉദ്യോഗസ്ഥര്‍ കനാലിലേക്ക് ഒഴിച്ചു കളയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്റലിജന്റ്‌സ് വിഭാഗമാണ് ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഇസ്ലാം മതസ്ഥര്‍ മദ്യം ഉണ്ടാക്കുവാനോ വില്‍ക്കുവാനോ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കാബൂളില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ മൂന്നു പേര്‍ ഇതിനകം അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്യം വില്‍ക്കുന്നതിനും, ഉപയോഗിക്കുന്നതിനും കര്‍സായ് സര്‍ക്കാരും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Read More

അ​റ​ക്കു​ന്ന​തി​നു മു​മ്പു​ള്ള വെ​ള്ളം ന​ല്‍​ക​ലോ ഇ​ത് ? സ്ത്രീ​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ട് ന​ല്‍​കാ​നൊ​രു​ങ്ങി താ​ലി​ബാ​ന്‍; ഒ​രു ദി​വ​സം കൊ​ണ്ടു ന​ല്‍​കു​ന്ന​ത് 6000 പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍…

താ​ലി​ബാ​ന് മ​നം​മാ​റ്റം സം​ഭ​വി​ച്ചോ​യെ​ന്ന് ഈ ​വാ​ര്‍​ത്ത കേ​ള്‍​ക്കു​മ്പോ​ള്‍ തോ​ന്നും. പൗ​ര​ന്മാ​ര്‍​ക്കു​ള്ള പാ​സ്‌​പോ​ര്‍​ട്ട് വി​ത​ര​ണം അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പു​ന​രാ​രം​ഭി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ താ​ലി​ബാ​ന്‍ രാ​ജ്യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഈ ​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ലാ​കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. ഒ​രു ദി​വ​സം 5,000 മു​ത​ല്‍ 6,000 വ​രെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ന്റെ ആ​ക്ടിം​ഗ് ഹെ​ഡ് ആ​ലം ഗു​ല്‍ ഹ​ഖാ​നി പ​റ​യു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്കും പാ​സ്‌​പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.​സ്ത്രീ​ക​ളു​ടെ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ സ്ത്രീ​ക​ളെ ത​ന്നെ നി​യോ​ഗി​ക്കു​മെ​ന്നും ആ​ലം ഗു​ല്‍ ഹ​ഖാ​നി പ​റ​ഞ്ഞു. നി​ല​വി​ല്‍ പാ​സ്‌​പോ​ര്‍​ട്ടി​നാ​യി 100,000 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 25,000 അ​പേ​ക്ഷ​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലും തീ​രു​മാ​നം ഉ​ട​നു​ണ്ടാ​വും. താ​ലി​ബാ​നെ ഭ​യ​ന്ന് നി​ര​വ​ധി​പേ​ര്‍ രാ​ജ്യം വി​ടാ​ന്‍ ഒ​രു​ങ്ങി​നി​ല്‍​ക്കു​ക​യാ​ണ്. പാ​സ്‌​പോ​ര്‍​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പാ​സ്‌​പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലും ഇ​വ​രു​ടെ മോ​ഹം ന​ട​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.…

Read More

വേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന്‍ ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന്‍ മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍…

Read More

പെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്‌കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍

താലിബാന്‍ ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്‍കുട്ടികള്‍ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read More

താലിബാന്‍ ഉഗ്രന്‍ ഐറ്റമാ ! താലിബാനെ പിന്തുണച്ച് 300 സ്ത്രീകളുടെ പ്രകടനം; സംഭവം ഇങ്ങനെ…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന്‍ സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന്‍ പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…

Read More

പോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന്‍ ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…

അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു. ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ്…

Read More

കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന്‍ ! ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന യുവതി ലോകത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുമ്പോള്‍…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി. കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന്‍ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് താലിബാന്‍ ഭീകരവാദികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന്‍ മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന്‍ യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന്‍ ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.

Read More