ലോകകപ്പിനിടെ നിബന്ധനകളെല്ലാം തെറ്റിച്ച് ഭാര്യയെ ഒപ്പം താമസിപ്പിച്ചു ! ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരം കുരുക്കില്‍…

നിബന്ധനകളെല്ലാം തെറ്റിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരം കുരുക്കില്‍. ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാര്‍ക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടേയും സിഒഎയുടേയും നിര്‍ദ്ദേശം അവഗണിച്ചാണ് സീനിയര്‍ താരം ലോകകപ്പ് ആരംഭിച്ചതുമുതല്‍ കുടുംബത്തെ ഒപ്പം താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റു കളിക്കാരുടെ ഭാര്യമാര്‍ ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിശ്ചിത ദിവസത്തിനുശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച സീനിയര്‍ താരം പരിശീലകന്റേയും ക്യാപ്റ്റന്റേയും അനുമതി ഇതിനായി വാങ്ങിയില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയെ ഒപ്പം താമസിപ്പിച്ചു ഇതേ താരം നേരത്തെ സിഒഎയോട് ഭാര്യയെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഇക്കാര്യം ചര്‍ച്ചചെയ്ത് മെയ് ആദ്യവാരം തന്നെ ഇതിന് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതിനുശേഷം ക്യാപ്റ്റനോടോ പരിശീലകനോടോ അനുമതി തേടാതെ സീനിയര്‍താരം…

Read More

ടീം ഇന്ത്യയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി കുംബ്ലെയുടെ പടയൊരുക്കം ; ടീമിനുള്ളില്‍ ആഭ്യന്തര കലഹം പാരമ്യതയിലെത്തിയെന്നു സൂചന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള കലഹം പാരമ്യതയിലെത്തിയെന്നു വിവരം. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത. വിരാട് കോലിക്കെതിരെ ചില താരങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളും കുംബ്ലെ ചോര്‍ത്തി നല്‍കിയതായാണ് സൂചന.ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അനില്‍ കുംബ്ലെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ മാധ്യമസുഹൃത്തുക്കളും ഉള്‍പ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കുംബ്ലെ ഉണ്ടാക്കിയതായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ രഹസ്യങ്ങള്‍ കുംബ്ലെ ആ ഗ്രൂപ്പിലേക്കാണ് ചോര്‍ത്തി നല്‍കിയതെന്നും ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. കുംബ്ലെയുടെ പരിശീലന രീതിയോടു യോജിച്ചു പോവാനാവില്ലെന്ന് കഴിഞ്ഞ ദിവസം വിരാട് കോഹ് ലി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ രൂക്ഷത പുറംലോകമറിഞ്ഞത്. ടീമിലെ മുതിര്‍ന്ന താരങ്ങളും കുംബ്ലെക്കെതിരെ തിരിഞ്ഞിരുന്നു. അതേസമയം ചാമ്പ്യന്‍സ്…

Read More

സച്ചിന്‍ മൗനം വെടിയണം! രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നതിന് സച്ചിന്റെ അഭിപ്രായം നിര്‍ണായകമെന്ന് വിനോദ് റായ്

മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ തുടരുന്ന മൗനം വെടിയണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.റായ് പറയുന്നു. പ്രതിഭാധനന്മാരായ യുവ ക്രിക്കറ്റര്‍മാരാല്‍ സമ്പന്നമാണ് ടീം ഇന്ത്യ. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍…

Read More