അതു ശരി…കള്ളുഷാപ്പിനടുത്ത് വീട് വയ്ക്കുകയും വേണം ഒപ്പം സ്വകാര്യതയും വേണം ! വീട്ടമ്മയോട് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വീട്ടമ്മയുടെ വാദം പാടെതള്ളി ഹൈക്കോടതി. ഈ വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വൈക്കം റേഞ്ച് പരിധിയിലുള്ള ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍. 1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയോജ്യമായ…

Read More

കള്ളുഷാപ്പുകാരുടെ കഞ്ഞികുടി മുട്ടി! പനി പേടിച്ച് കുടിയന്മാര്‍ കള്ളുകുടി നിര്‍ത്തി; കേരളത്തില്‍ കള്ളുവില്‍പ്പനയില്‍ വന്‍ ഇടിവ്; രോഗഭീതിയിലും വ്യാജവാര്‍ത്തകളിലും വിറച്ച് കേരളം

കോഴിക്കോട്: നിപ്പാ വൈറസ് കേരളത്തെ മുമ്പെങ്ങുമില്ലാത്ത ഭീതിയിലാഴ്ത്തുകയാണ്. രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആളുകള്‍ കടുത്ത ആശങ്കയിലാണ്. നിപ മരണം നടന്ന വീട് സന്ദര്‍ശിച്ചവരും ഇപ്പോള്‍ പനി ബാധിച്ച് ആശുപത്രിയിലാണ്. മലപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേര്‍ വൈറസ് ബാധയിലാണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന സംശയം സമൂഹത്തില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്. വൈറസ് ബാധയേറ്റ് മരണമടഞ്ഞ സിന്ധുവിന്റെ വീട് സന്ദര്‍ശിക്കുകയും ഭര്‍ത്താവിനെ മെഡിക്കല്‍കോളേജില്‍ പോയി കാണുകയും ചെയ്ത നാലുപേരാണ് പനിമൂലം ചൊവ്വാഴ്ച തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഷിജിതയുടെ വീട് സന്ദര്‍ശിച്ച 11 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊടക്കല്‍, മംഗലം പ്രദേശങ്ങളില്‍ നിന്നുള്ള, ഷിജിതയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ ആറു പുരുഷന്‍മാരും രണ്ടു…

Read More