കാ​വ​ലാ​യ് ര​മേ​ശി​ന്‍റെ തൂ​ഫാ​ൻ…​ഒ​രു കി​ലോ എം​ഡി​എം​എ, കൊ​ക്കെ​യ്ൻ, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്; ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ​ത് ദ​മ്പ​തി​ക​ൾ

പാ​ല​ക്കാ​ട്: ഒ​രു​കോ​ടി രൂ​പ​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു കി​ലോ എം​ഡി​എം​എ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​സി​ൻ, വേ​ങ്ങ​ര സ്വ​ദേ​ശി അ​സ​റു​ദ്ദീ​ൻ, അ​സ​റു​ദ്ദീ​ന്‍റെ ഭാ​ര്യ​യും മം​ഗ​ലാ​പു​രം സ്വ​ദേ​ശി​നി​യു​മാ​യ ബീ​ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എം​ഡി​എം​എ​യ്ക്ക് പു​റ​മെ കൊ​ക്കെ​യ്ൻ, ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, എ​ൽ​എ​സ്ഡി സ്റ്റാ​മ്പ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വാ​ട​ക​യ്ക്ക് എ​ടു​ത്ത ഇ​ന്നോ​വ കാ​റി​ലാ​ണ് സം​ഘം ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തി​യ​ത്. ‌‌ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പി​ടി​യി​ലാ​യ​വ​ർ സ്ഥി​രം ല​ഹ​രി​ക്ക​ട​ത്തു​കാ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ത്തി​ന് പി​ന്നി​ൽ വ​ലി​യ ല​ഹ​രി​ക്ക​ട​ത്ത് റാ​ക്ക​റ്റു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More