യൂ​റോ​പ്പി​ലു​ട​നീ​ളം ബോം​ബ് ഭീ​ഷ​ണി, വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കി; യൂ​റോ​പ്പി​നെ ക​ത്തി​ക്കു​ന്ന​താ​ര്?

പാ​രീ​സ്: ​യൂ​റോ​പ്യ​ൻ വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​ക്കി വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ട്ട​ന​വ​ധി യാ​ത്രാ​വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കേ​ണ്ടി​വ​ന്നു. ഡ​ബ്ലി​നി​ൽ​നി​ന്നു റോ​മി​ലേ​ക്കു പ​റ​ന്ന എ​യ​ർ ലിം​ഗ​സ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട് പാ​രീ​സി​ന​ടു​ത്തു​ള്ള വി​മാ​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. പോ​ള​ണ്ടി​ലെ എ​ൽ​ഒ​ടി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​രു വി​മാ​നം ബ്ര​സ​ൽ​സി​ലും അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ഹെ​ൽ​സി​ങ്കി​യി​ൽ​നി​ന്നു റോ​മി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നും സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടാ​യി. ഇ​റ്റാ​ലി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണു വി​മാ​നം റോ​മി​ൽ ഇ​റ​ക്കി​യ​ത്. ബ​ൾ​ഗേ​റി​യ​യി​ൽ മൂ​ന്നു വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ല​ണ്ട​ൻ, മാ​ഡ്രി​ഡ്, കോ​പ്പ​ൻ​ഹേ​ഗ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​യാ​യി​രു​ന്നു ഈ ​വി​മാ​ന​ങ്ങ​ൾ. ചൊ​വ്വാ​ഴ്ച യൂ​റോ​പ്പി​ൽ ഏ​ഴു വി​മാ​ന​ങ്ങ​ൾ​ക്കും ഒ​രു ക്രൂ​സ് ക​പ്പ​ലി​നും ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​യി. വി​മാ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ ബോം​ബ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളോ രാ​ജ്യ​ങ്ങ​ളോ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റി​ട്ടി​ല്ല. റ​ഷ്യ​യോ ഇ​റാ​നോ ആ​യി​രി​ക്കം പി​ന്നി​ലെ​ന്നു യൂ​റോ​പ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു. യൂ​റോ​പ്പി​നെ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ഹൈ​ബ്രി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി നേ​ര​ത്തേ…

Read More