ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് വീ​ണി​ട്ടും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് 21കാ​രി ! സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ സ​മ​യ​മെ​ടു​ക്കും

കെ​ട്ടി​ട​ത്തി​ന്റെ ഏ​ഴാം​നി​ല​യി​ല്‍ നി​ന്ന് വീ​ണ 20കാ​രി​യ്ക്ക് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ സ്വ​ദേ​ശി​നി ടോ​മി​നി റെ​യ്ഡ് ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന റെ​യ്ഡി​ന് നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി. ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് വീ​ണി​ട്ടും പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​തി​നെ അ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ വി​ശേ​ഷി​പ്പി​ക്കാ​നാ​വൂ എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ജൂ​ണ്‍ 29നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി ഏ​ഴാം നി​ല​യി​ല്‍ നി​ന്ന് വീ​ണെ​ന്ന് പി​താ​വി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്ങ​നെ​യാ​ണ് റെ​യ്ഡ് വീ​ണ​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി പൂ​ര്‍​ണ​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ന്‍ ഒ​രു​പാ​ട് സ​മ​യ​മെ​ടു​ക്കും എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ചി​കി​ത്സാ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ബ​ന്ധു​ക്ക​ള്‍ ക്യാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​നെ കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ല്‍ ജോ​ലി ചെ​യ്യി​പ്പി​ച്ചു ! മ​ല​യാ​ളി റ​സ്റ്റ​റ​ന്റി​ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഒ​രു കോ​ടി രൂ​പ പി​ഴ

മ​ല​യാ​ളി​ക​ള്‍​ക്ക് മ​റു​നാ​ട്ടി​ല്‍ പാ​ര​പ​ണി​യു​ന്ന​തും മ​ല​യാ​ളി​ക​ളാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. മെ​ച്ച​പ്പെ​ട്ട ജീ​വി​തം പ്ര​തീ​ക്ഷി​ച്ചാ​ണ് യൂ​റോ​പ്പി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു​മൊ​ക്കെ എ​ല്ലാ​വ​രും പോ​കു​ന്ന​ത്. എ​ന്നാ​ല്‍ അ​വി​ടെ സ്വ​ന്തം നാ​ട്ടു​കാ​ര്‍ ത​ന്നെ പ​ണി ത​ന്നാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്നാ​ണ് ഇ​പ്പോ​ള്‍ അ​ത്ത​ര​ത്തി​ലൊ​രു വാ​ര്‍​ത്ത വ​രു​ന്ന​ത്. കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ന് മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​നെ അ​ധി​ക​നേ​രം പ​ണി​യെ​ടു​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് കേ​ര​ള റെ​സ്റ്റോ​റി​ന്റെ പി​ഴ ചു​മ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ലെ ഇ​ല്ല​വാ​ര​യി​ലു​ള്ള കേ​ര​ളാ റെ​സ്റ്റോ​റ​ന്റി​നാ​ണ് ര​ണ്ട് ല​ക്ഷം ഡോ​ള​ര്‍ പി​ഴ (ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യോ​ളം) വി​ധി​ച്ച​ത്. മ​ല​യാ​ളി​ക്കും മ​റ്റൊ​രു പാ​കി​സ്ഥാ​ന്‍ പൗ​ര​നു​മാ​ണ് ആ​ദി​ത്യ കേ​ര​ള റെ​സ്റ്റോ​റ​ന്റ് ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​ത്. ന്യൂ ​സൗ​ത്ത് വെ​യി​ല്‍​സി​ലെ വൊ​ളം​ഗോം​ഗി​ലും നൗ​റ​യി​ലു​മു​ള്ള ആ​ദി​ത്യ കേ​ര​ള റെ​സ്റ്റോ​റ​ന്റി​നും ഉ​ട​മ വൈ​ശാ​ഖ് മോ​ഹ​ന​ന്‍ ഉ​ഷ​യ്ക്കു​മെ​തി​രെ​യാ​ണ് ഫെ​ഡ​റ​ല്‍ കോ​ട​തി ഉ​ത്ത​ര​വെ​ന്ന് ‘എ​സ്ബി​എ​സ് മ​ല​യാ​ളം’ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. തൊ​ഴി​ല്‍ വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി​യാ​യ മി​ഥു​ന്‍ ഭാ​സി, പാ​കി​സ്ഥാ​ന്‍…

Read More

ലോകത്തിന്റെ പ്രാര്‍ഥന ഫലിച്ചു ! 18 ദിവസങ്ങള്‍ക്കു ശേഷം ആപത്തില്ലാതെ ‘ക്ലിയോ’യെ കണ്ടെത്തി; അപ്പോള്‍ അവള്‍ നറുപുഞ്ചിരി പൊഴിച്ചു…

ഓസ്‌ട്രേലിയ മാത്രമല്ല ലോകം മുഴുവന്‍ ക്ലിയോ എന്ന പിഞ്ചുബാലികയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാല ക്യാമ്പില്‍ കഴിയുമ്പോഴാണ് നാല് വയസ്സുകാരി ക്ലിയോയെ കാണാതായത്. പിന്നീട് തിരച്ചിലിന്റെ നാളുകളായിരുന്നു. നൂറിലധികം ഉദ്യോഗസ്ഥര്‍ ക്ലിയോയെ കണ്ടെത്താനായുള്ള തിരച്ചിലില്‍ പങ്കെടുത്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഏവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഒടുവില്‍ 18 ദിവസങ്ങള്‍ക്കു ശേഷം ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്ന് വെസ്റ്റ് ഓസ്ട്രേലിയന്‍ പോലീസ് അവളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെസ്റ്റ് ഓസ്ട്രേലിയയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ക്ലിയോ സ്മിത്തിനെ കുടുംബത്തിനൊപ്പം നിന്ന് കാണാതായത്. പെര്‍ത്ത് നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള അവധിക്കാല ക്യാമ്പിലായിരുന്നു കുടുംബം. ഇവര്‍ താമസിച്ചിരുന്ന ടെന്റ് തുറന്ന് ആരോ അകത്ത് പ്രവേശിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കുടുംബം മനസ്സിലാക്കിയത് തൊട്ടടുത്ത…

Read More

ഈ ചത്തുകിടക്കുന്നവന്മാരെ കണ്ടു പഠിക്കെടാ ! ചത്ത എലി മാത്രമാണ് നല്ല എലിയെന്ന് ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി; എലികളെക്കൊണ്ട് ഒരു രാജ്യം പൊറുതിമുട്ടുമ്പോള്‍…

എലികള്‍ ഒരു രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയാല്‍ എന്താവും അവസ്ഥ. കഥകളില്‍ മാത്രം കേട്ടു പരിചയിച്ച കാര്യങ്ങളാണ് കുറേ നാളായി ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. കൂട്ടംകൂട്ടമായെത്തുന്ന ആയിരക്കണക്കിന് എലികളുടെ വിളയാട്ടമാണ് ഓസ്‌ട്രേലിയയുടെ പലഭാഗത്തും. ഇവയുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായുള്ള വരള്‍ച്ചയ്ക്ക് ശേഷം നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് എലികള്‍ മൂലം ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഓസ്ട്രേലിയയില്‍ എലിപ്രളയം. ക്വീന്‍സ്‌ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളിലാണ് ശല്യം രൂക്ഷം. വീട്ടില്‍ അലമാര തുറക്കുമ്പോള്‍ എലികള്‍ ചാടി വരുന്നതും മെത്തയ്ക്കുള്ളിലും തലയിണയിലും എലികളെ കണ്ടെത്തുന്നതും തുടങ്ങി ഒട്ടേറെ വീഡിയോകളാണ് പ്രശ്നത്തിന്റെ രൂക്ഷത വെളിവാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലാണ് എലികളുടെ വാസസ്ഥലം.വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഇതിലും വലിയ ഒരു പദ്ധതിയും…

Read More

ഓസ്‌ട്രേലിയയെ വിറപ്പിച്ച് മൂഷികര്‍ ! വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം നിറഞ്ഞ് ലക്ഷക്കണക്കിന് എലികള്‍; ഹാമെലിനിലെ കുഴലൂത്തുകാരനെ പ്രതീക്ഷിച്ച് ജനങ്ങള്‍…

ഹാമെലിനിലെ കുഴലൂത്തുകാരന്റെ കഥ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഹാമെലിന്‍ നഗരത്തിലെമ്പാടും എലികള്‍ പെരുകിയപ്പോള്‍ മാന്ത്രിക ബ്യൂഗിളുമായി വന്ന് എലികളെ കടലിലേക്ക് ആകര്‍ഷിച്ച ആ കുഴലൂത്തുകാരനെ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രലിയന്‍ ഗ്രാമങ്ങള്‍. അത്രമാത്രമാണ് ന്യു സൗത്ത് വെയില്‍സിലേയും ക്യുന്‍സ്ലാന്‍ഡിലേയുമൊക്കെ ഗ്രാമങ്ങളും ഉള്‍നാടന്‍ പട്ടണങ്ങളും എലികളെ കൊണ്ട് കഷ്ടപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയെ അവഗണിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൊയ്ത്ത്കാലം കഴിഞ്ഞയുടനെയാണ് എലികള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസം ആസ്‌ട്രേലിയയില്‍ ദൃശ്യമായിരിക്കുന്നത്. വീടുകളിലും, കടകളിലും, പാടങ്ങളിലും, ധാന്യ സംഭരണശാലകളിലും മാത്രമല്ല, നാടിന്റെ സകല മുക്കും മൂലയും എലികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി ഇല്ലാതിരുന്ന വേനല്‍ മഴ ഇത്തവണ ധാരാളമായി ലഭിച്ചതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മൂന്ന് ആശുപത്രികളില്‍ രോഗികളെ എലി കടിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ ഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. ടോട്ടെന്‍ഹാം, വാല്‍ഗെറ്റ്, ഗുലാര്‍ഗംബോണ്‍…

Read More

പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്ക് ! ഓസ്‌ട്രേലിയയ്‌ക്കെതിരേ ഭീഷണിയുമായി ഗൂഗിളും…

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക്. ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും ഫേബുക്കില്‍ വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുമായി വിലപേശി വാര്‍ത്തകള്‍ക്ക് പ്രതിഫലമുറപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഓസ്ട്രേലിയയുടെ പുതിയ നിയമനിര്‍മാണ നീക്കത്തിനോടുള്ള പ്രതികരണമായാണ് ഫേസ്ബുക്കിന്റെ നടപടി. വാര്‍ത്താ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന പ്രസാധകരും തങ്ങളുടെ പ്ലാറ്റ്ഫോമും തമ്മിലുള്ള ബന്ധത്തെ തെറ്റായി മനസിലാക്കിക്കൊണ്ടാണ് നിര്‍ദ്ദിഷ്ട നിയമമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ‘ഈ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് നിയമം അനുസരിക്കുക, ഓസ്ട്രേലിയയില്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ വിലക്കുക എന്നീ തീരുമാനങ്ങളാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണ്.’ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലെ ഫെയ്സ്ബുക്ക് മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു. ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കണം എന്ന്…

Read More

ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ എടുത്തവര്‍ ‘എച്ച്ഐവി പോസിറ്റിവ്’! കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു; വാക്‌സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്ന് കമ്പനി…

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ തെറ്റായ എച്ച്ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്നാണിത്. ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്ഐവി പരിശോധനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചിലരില്‍ ഇത് തെറ്റായ ഫലം നല്‍കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വയ്ക്കുകയാണ്. വാക്സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ ഫയലിംഗില്‍ കമ്പനി അറിയിച്ചു.…

Read More

ഓസ്‌ട്രേലിയന്‍ തീരത്തേക്ക് ഒഴുകിയെത്തുന്ന ദ്വീപിന് 20,000 മൈതാനങ്ങളുടെ വലിപ്പം ! വിചിത്രദ്വീപ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്നു…

ഓസ്‌ട്രേലിയന്‍ തീരത്തേക്ക് വിചിത്രദ്വീപ് ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദ്വീപ് എന്നാണ് ഇതിനെ പൊതുവെ പറയുന്നതെങ്കിലും മണ്ണും ചാരവും നിറഞ്ഞ ഒഴുകി നീങ്ങുന്ന ഈ ഭൂഭാഗത്തെ പ്യൂമിസ് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. 2019 ഓഗസ്റ്റിലാണ് കടലിനടിയിലെ ഒരു അഗ്‌നിപര്‍വത സ്‌ഫോടനം മൂലം ഈ പ്യൂമിസ് പ്രതിഭാസം രൂപപ്പെട്ടത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് പുറത്തേക്കെത്തിയ ചാരവും, ചെറുകല്ലുകളും ചേര്‍ന്നാണ് ഇതു രൂപപ്പെട്ടത്. തീരെ സാന്ദ്രത കുറഞ്ഞ കല്ലുകളായതിനാല്‍ ഇവ വെള്ളത്തിലേക്ക് താന്നുപോകാതെ സമുദ്രോപരിതലത്തില്‍ തന്നെ കൂടിക്കിടക്കാന്‍ തുടങ്ങി. വൈകാതെ ഇതിന് വലിയൊരു ദ്വീപിന്റെ രൂപം കൈവരികയായിരുന്നു. അതേസമയം പക്ഷികള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്കും, മറ്റ് സൂക്ഷ്മജീവികള്‍ക്കും ഒരു ആവാസകേന്ദ്രം കൂടിയാണ് ഈ ഒഴുകുന്ന ദ്വീപ്. ടോംഗാ ദ്വീപ സമൂഹത്തിന്റെ ഭാഗമായ വവാവു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌ഫോടനം ഉണ്ടായതെന്ന് സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കടലിനടിയില്‍ അഗ്‌നിപര്‍വതത്തില്‍ സ്‌ഫോടനമുണ്ടായ സമയത്ത് രൂപപ്പെട്ട…

Read More

കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധയ്ക്ക് ദാരുണാന്ത്യം ! മരണം കേക്ക് തൊണ്ടയില്‍ കുടുങ്ങി; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഓസ്‌ട്രേലിയന്‍ ദിനാചരണത്തിന്റെ ഭാഗമായി ഒരു ഹോട്ടല്‍ ഒരുക്കിയ കേക്ക് തീറ്റമത്സരത്തില്‍ പങ്കെടുത്ത വൃദ്ധയ്ക്ക് ദാരുണാന്ത്യം.ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് വൃദ്ധപങ്കെടുത്ത്. ജനുവരി 26 ആണ് ഓസ്‌ട്രേലിയയുടെ ദേശീയ ദിനം. ഇതിനോട് അനുബന്ധിച്ച് ക്വീന്‍സ്ലാന്‍ഡിലെ ഹാര്‍വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല്‍ സംഘടിപ്പിച്ച ലാമിംഗ്ടണ്‍സ് കേക്ക് തീറ്റ മത്സരത്തിലാണ് 60കാരി പങ്കെടുത്തത്. ചോക്ലേറ്റും തേങ്ങയും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍സ്. വേഗത്തില്‍ കൂടുതല്‍ കേക്ക് തിന്നുന്നതാണ് മത്സരം. മത്സരം തുടങ്ങിയതേ ഒരു കഷ്ണം കേക്ക് എടുത്ത് വായിലേക്ക് തിരുകിയ വൃദ്ധയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ശ്വാസം എടുക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകര്‍ വെള്ളം നല്‍കിയിരുന്നു. അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്‍ക്ക് കൃത്രിമ ശ്വാസവും നല്‍കി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അധികം താമസിക്കും മുമ്പെ ഇവര്‍ മരിക്കുകയായിരുന്നു. വൃദ്ധയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.…

Read More

സുപ്രിയ എന്റെ ആദ്യ പ്രണയമല്ല ! ഓസ്‌ട്രേലിയയിലെ പഠനകാലത്ത് തന്റെ മനസ്സു കീഴടക്കിയ പെണ്‍കുട്ടിയെപ്പറ്റി തുറന്നു പറഞ്ഞ് പൃഥിരാജ്; കൈയ്യടിച്ച് ആരാധകര്‍…

മലയാള സിനിമയിലെ പ്രതിഭാധനരായ നടന്മാരില്‍ ഒരാളാണ് പൃഥിരാജ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച ആള്‍. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ്…

Read More