നിങ്ങള്‍ കരുതുന്നതുപോലെയല്ല കാര്യങ്ങള്‍ ! ബിഗ്‌ബോസിന്റെ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി വനിത വിജയകുമാര്‍…

റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ നിന്നും പുറത്തുപോയതിന്റെ കലിപ്പില്‍ ഹൗസിലെ രഹസ്യങ്ങള്‍ തുറന്നു പറയുകയാണ് നടി വനിത വിജയകുമാര്‍. ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ ടെലിവിഷനിലൂടെ നിങ്ങള്‍ കാണുന്നത് പോലെ അല്ലെന്നാണ് വനിത പറയുന്നത്. രാത്രികളില്‍ ബിഗ് ബോസില്‍ ലൈറ്റ് ഓഫ് ചെയ്യുന്നത് പോലെ കാണിക്കുന്നത് മാത്രമാണ്. കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും ലൈറ്റ് ഓണാക്കും. എന്നാല്‍ ലൈറ്റ് ഇല്ലാത്തപ്പോള്‍ ഓണ്‍ ആക്കുന്ന ക്യാമറകളാണ് ഈ സമയത്ത് വര്‍ക്ക് ചെയ്യുന്നത്. ലൈറ്റ് ഓണാക്കിയിട്ടാണ് മത്സരാര്‍ത്ഥികള്‍ ഉറങ്ങാറുള്ളതെന്നും വനിത പറയുന്നു. ഇത് മാത്രമല്ല അഭിമുഖത്തില്‍ നിരവധി കാര്യങ്ങള്‍ വനിത വിജയകുമാര്‍ തുറന്ന് സംസാരിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇപ്പോഴും വന്‍ ജനപിന്തുണയോടെ സംപ്രേക്ഷണം തുടരുകയാണ്. ഹിന്ദിയില്‍ നിന്നും മറ്റെല്ലാ ഭാഷകളിലേക്കും ബിഗ് ബോസ് എത്തിയിരുന്നു. തമിഴില്‍ മൂന്നാം സീസണ്‍ ആണ്…

Read More

അവരെ ഞാന്‍ പ്രണയിച്ചിട്ടുമില്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ടുമില്ല ! വനിത പറയുന്നത് പച്ചക്കള്ളമെന്ന് നടന്‍ റോബര്‍ട്ട്; വനിത റോബര്‍ട്ടിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമാതാരം വിജയകുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ വനിത വിജയകുമാര്‍ അടുത്തിടെ രംഗത്തെത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. വിജയകുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നായിരുന്നു വനിതയുടെ ആരോപണം.അച്ഛന് പിന്നാലെ സഹോദരന്‍ അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരി, ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ട് എന്നിവര്‍ക്കെതിരേയും വനിത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് വനിത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. തുടര്‍ന്ന് വനിതക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് റോബര്‍ട്ട്. വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ…

Read More

നടുറോഡില്‍ റൗഡികളെയും പോലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ !എന്തു ചെയ്യണമെന്ന് അറിയില്ല; നടന്‍ വിജയകുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ വനിത…

നടന്‍ വിജയകുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി നടിയും മകളുമായ വനിത. വാടക വീട്ടില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അച്ഛന്‍ തല്ലിയിറക്കുകയായിരുന്നുവെന്നാണ് വനിതയുടെ ആരോപണം. എന്നാല്‍ നേരെ വിപരീതമായ കാര്യമാണ് വിജയകുമാര്‍ പറയുന്നത്. വാടകയ്ക്കു നല്‍കിയ വീട്ടില്‍നിന്നും സമയപരിധി കഴിഞ്ഞിട്ടും മകള്‍ ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്നാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയതെന്ന് വിജയകുമാര്‍ പറയുന്നു. വനിതയ്ക്കും സുഹൃത്തുക്കള്‍ക്കുമായി ഷൂട്ടിങ്ങിനു വേണ്ടി ഒരാഴ്ചത്തേയ്ക്കു വീട് വാടകയ്ക്കു വിട്ടുനല്‍കിയതായിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നടി വീട് ഒഴിഞ്ഞില്ല. തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാടെന്നും വിജയകുമാര്‍ പറയുന്നു. മറ്റു സിനിമകളുടെ ഷൂട്ടിംഗിനും ഉപയോഗിക്കുന്ന വീട് ആയതിനാല്‍ വിജയകുമാര്‍ കേസുമായി മുന്നോട്ടുപോകുകയായിരുന്നു. ചെന്നൈയിലെ മധുരവോയല്‍ പൊലീസിലാണ് നടന്‍ പരാതി കൊടുത്തത്. എന്നാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടിയെ ഒഴിപ്പിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന…

Read More