വെള്ളപ്പൊക്കത്തില്‍ മുങ്ങി ‘വെനീസ്’ ! പാരയായത് വെള്ളപ്പൊക്കം തടയുന്ന ‘മോസെ’ സംവിധാനത്തിന്റെ പരാജയം…

വെള്ളത്താല്‍ ചുറ്റപ്പെട്ട വെനീസ് നഗരം വെള്ളത്തില്‍ മുങ്ങാത്തത് ആളുകള്‍ക്ക് ഒരു അദ്ഭുതമായിരുന്നു. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇപ്പോള്‍ വെനീസ് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുതുതായി സ്ഥാപിച്ച വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്ററോളം മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് മാര്‍ക്ക്സ് ചത്വരം വെള്ളത്തില്‍ മുങ്ങി. പ്രസിദ്ധമായ സെന്റ് മാര്‍ക്ക്സ് ബസലിക്കയിലും വെള്ളം കയറി. പല കട ഉടമകളും തടി പലകകള്‍ ഉപയോഗിച്ചാണ് വെള്ളം കയറുന്നത് തടഞ്ഞത്. വേലിയേറ്റ സമയത്ത് വെള്ളം ഉയരുന്നതില്‍ നിന്ന് വെനീസിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോസെ (massive flood defence system) എന്ന പേരില്‍ പേരില്‍ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനം ഒക്ടോബറില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനായി കെയ്സണുകളില്‍ (caissons) വെള്ളം നിറഞ്ഞ് തടസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 30 മിനിറ്റിനുള്ളില്‍ വെള്ളം നിറയുന്ന രീതിയിലാണ്…

Read More