നടന്‍ ദിലീപ് അമ്മയില്‍ നിന്നു രാജിവച്ചു ! ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചു; സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണു വിവരം. സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരേ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടിമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചു ദിലീപ് മാറിനില്‍ക്കുകയായിരുന്നു.

Read More

അമ്മയിലെ വനിതാ അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ! എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജി വയ്ക്കുമെന്നും അമ്മ പ്രസിഡന്റ്

കൊച്ചി: അമ്മയിലെ വനിത അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമെന്നു പ്രസിഡന്റ് മോഹന്‍ലാല്‍. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയായില്ല. ചര്‍ച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറല്‍ബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിര്‍വാഹക സമിതിയംഗം കെ.ബി. ഗണേഷ്‌കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. സംഘടനയിലെ പിഴവുകള്‍ പരിഹരിക്കാന്‍ പുതിയ ഭരണഘടന തയ്യാറാക്കാന്‍ കമ്മിറ്റിയ്ക്കു രൂപം നല്‍കും.നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും. ഇതില്‍ ജോയ് മാത്യുവും ഉള്‍പ്പെടും. ദിലീപ് വിഷയമുള്‍പ്പെടെ പൊതുസമൂഹത്തിനു മുന്നില്‍ അമ്മ അപഹാസ്യമാകാന്‍ കാരണം ഭരണഘടനയിലെ പോരായ്മയാണെന്നു ജോയ്…

Read More

‘ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്;നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ലുസിസി

കോഴിക്കോട്: സീരിയല്‍ സംവിധായകനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ നടി നിഷാ സാരംഗിന് പിന്തുണയുമായി സിനിമാരംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി). സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നിഷയെ പിന്തുണയ്ക്കുന്ന പോസ്റ്റിട്ടത്.ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ, സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും നടിക്കൊപ്പം തങ്ങളുണ്ടെന്നും ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ്.’ ഡബ്ല്യുസിസി പറഞ്ഞു.കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എതെങ്കിലും വിധത്തില്‍ ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ തന്നെ അക്കാര്യത്തില്‍ ഡബ്ല്യു.സി.സി.…

Read More

മലയാള സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നതായി തോന്നിയിട്ടില്ല; നടിമാരുടെ സംഘടനയെക്കുറിച്ച് യാതൊരു ധാരണയുമില്ല ; തുറന്നു പറഞ്ഞ് ലെന

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് താന്‍ സ്‌കോട്ലന്‍ഡിലായിരുന്നെന്നും തിരിച്ചു വന്നതിനുശേഷം തന്റേതായ തിരക്കുകളില്‍ പെട്ടതിനാല്‍ ആരും തന്നെ സമീപിച്ചില്ലെന്നും ലെന പറയുന്നു. സംഘടനയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത തനിക്കില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.നടി ആക്രമിക്കപ്പെടുമ്പോള്‍ താന്‍ സിഡ്നിയിലായിരുന്നെന്നും അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്നും ലെന പറയുന്നു. ‘സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ കെയര്‍ഫുള്ളായിരിക്കണം. ഞാന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതൊക്കെ. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അതില്ല.” ലെന പറയുന്നു. കരിയറില്‍ ഞാന്‍ വളരെ ധൈര്യപൂര്‍വം…

Read More

ഈ സഹസ്രാബ്ദത്തിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഡബ്ലുസിസിയുടെ രൂപീകരണം;കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ ? വനിതാ സംഘടനയെ പിന്തുണച്ച് കെ.ആര്‍ മീര

കോട്ടയം: മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലുസിസിക്ക് പിന്തുണയുമായി പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. ഈ സഹസ്രാബ്ദത്തിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഡബ്ലുസിസിയുടെ രൂപീകരണമെന്നാണ് മീര പറയുന്നത്. മമ്മൂട്ടി ചിത്രം കസബക്കെതിരെ സംസാരിച്ച നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ ചിത്രത്തിനെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആസൂത്രിതമായി പേജ് ഡിസ്‌ലൈക്ക് ചെയ്യുന്നതും അംഗങ്ങളെ തെറി വിളിക്കുന്നതും കൊണ്ട് പ്രയോജനമൊന്നുമില്ല. കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ എന്നാണ് കെ.ആര്‍ മീരയുടെ ചോദ്യം. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

പരസ്യത്തില്‍ അഭിനയിക്കാന്‍ പോലും കോടികള്‍ വാങ്ങുന്ന നിങ്ങള്‍ എന്തിനാണ് പൊതുജനങ്ങളോട് അപേക്ഷിക്കുന്നത്;ഡബ്ല്യുസിസിയുടെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവിന്റെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ഒപ്പം സിനിമാപ്രേമികളും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു. വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത് പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു…

Read More