പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ് ! സ്വകാര്യത ഉറപ്പാക്കുന്ന പുതിയ ഫീച്ചറുകള്‍ ഇങ്ങനെ…

വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകള്‍ എല്ലായ്‌പ്പോഴും ഉപയോക്താക്കളെ ആവേശഭരിതരാക്കാറുണ്ട്. ഇപ്പോഴിതാ വാട്‌സാപ്പില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നതായി സൂചന.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫീച്ചറുകള്‍ നിലവില്‍ വരുമെന്നു വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാന്‍ പോകുന്ന ഫീച്ചേഴ്‌സുകള്‍ ഇങ്ങനെ…

പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍ അനുവദിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. ചില വാട്സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല.

ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചര്‍ കൂടി വരുന്നു.

ഇനിമുതല്‍ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും.

ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്.

പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്ടാക്ട്സില്‍ ഉള്ളവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കു മാത്രം നല്‍കാം. ‘മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്’ എന്നായിരിക്കും വിവരണം എന്നു പറയുന്നു.

നിലവില്‍ ഡിസപ്പിയറിംഗ് മെസേജുകള്‍ക്ക് ഏഴു ദിവസം വരെയാണ് ആയുസ്. ഇനി അത് 90 ദിവസത്തേക്ക് എന്ന് കൂട്ടാനോ, 24 മണിക്കൂര്‍ എന്ന് കുറയ്ക്കാനോ സാധിച്ചേക്കും

ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാവുന്ന കമ്യൂണിറ്റി എന്ന പുതിയ ഫീച്ചറും വരാനിരിക്കുകയാണ്. ഇങ്ങനെ സൃഷ്ടിക്കുന്ന സബ്ഗ്രൂപ്പുകള്‍ തമ്മിലുള്ള സന്ദേശക്കൈമാറ്റവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് പറയുന്നു.

വോയിസ് മെസേജ് അയയ്ക്കുന്നവര്‍ക്ക് അത് റെക്കോഡു ചെയ്ത് കേട്ട ശേഷം അയയ്ക്കാന്‍ സാധിക്കുന്ന രീതിയലുള്ള യൂസര്‍ ഇന്റര്‍ഫെയ്സ് ക്രമീകരണം വന്നേക്കും.

ഇതിനായി ഒരു സ്റ്റോപ്പ് ബട്ടണ്‍ ചേര്‍ക്കും. ഉപയോക്താവിന് സ്റ്റൊപ്പില്‍ സ്പര്‍ശിച്ച് റെക്കോഡിങ് നിര്‍ത്തി റെക്കോഡു ചെയ്ത സന്ദേശം കേള്‍ക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ സാധിക്കുമെന്നാണ് പറയുന്നത്.

Related posts

Leave a Comment