കോവിഡ് വരുമെന്ന് പറഞ്ഞു…വന്നില്ലേ ! ഇനി വരാന്‍ പോകുന്നത് മൂന്നാം ലോകമഹായുദ്ധം; തന്നെ വട്ടനെന്നു വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല…

അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി നിരവധി ആളുകളാണ് വിവിധകാലങ്ങളില്‍ രംഗത്തെത്തിയിട്ടുള്ളത്. തന്നെ 50 വര്‍ഷം മുമ്പ് അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും കോവിഡ്19 മഹാമാരിയെക്കുറിച്ച് അവര്‍ അന്നേ തന്നോടു പറഞ്ഞിരുന്നുവെന്നും അവകാശപ്പെടുകയാണ് ഇവിടെ ഒരു മത്സ്യത്തൊഴിലാളി. കാല്‍വിന്‍ പാര്‍ക്കര്‍ എന്നാണ് ഈ അവകാശവാദമുയര്‍ത്തുന്നയാളുടെ പേര്. അയാള്‍ പറയുന്നത്, ഇതുവരെ താന്‍ ഈ കാര്യങ്ങളെല്ലാം തന്നില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ആ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ്. തന്റെ കൗമാരപ്രായത്തില്‍ മിസിസിപ്പിയിലെ പാസ്‌കഗൗളയില്‍ ഒരു നദിയുടെ തീരത്താണ് യുഎഫ്ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരന്‍ പറയുന്നു. 19കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികള്‍ പിടികൂടിയതായി കാല്‍വിന്‍ അവകാശപ്പെട്ടു. അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു. 1973ല്‍ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തില്‍ നിന്നുള്ള ഭയാനകമായ സംഭവങ്ങള്‍ തനിക്ക്…

Read More

ലോകം നശിപ്പിക്കാനൊരുങ്ങി കിം ജോങ് ഉന്‍; പീരങ്കിപ്പടയുടെ ആക്രമണദൃശ്യങ്ങള്‍ പുറത്ത്; ലോക ജനത ഭീതിയില്‍

സോള്‍: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയുണര്‍ത്തി ഉത്തരകൊറിയ. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നത് ലോകമെമ്പാടുമുള്ള ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.തങ്ങളുടെ സൈനിക ശക്തി വെളിപ്പെടുത്തുന്ന വന്‍ സൈനിക റാലിയും ആയുധ മിസൈല്‍ ശേഖരണ പ്രദര്‍ശനവും തലസ്ഥാന നഗരിയില്‍ നടത്തിയതിനു പിന്നാലെയാണ് പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ലോകത്തോട് ഏറ്റുമുട്ടാനുള്ള വമ്പന്‍ സേന രാജ്യത്തിനു സ്വന്തമാണെന്ന് കിം ജോങ് ഉന്‍ പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങളിലൂടെ തെളിയിക്കുകയാണ്. യുഎസിന്റെ യുദ്ധവാഹിനി കൊറിയന്‍ തിരത്തേയ്ക്ക് അടുത്തതോടെയാണ് വീണ്ടും ഉത്തരകൊറിയ പ്രകോപനവും സൈനികഭ്യാസവും നടത്തിയത്.’കൊറിയന്‍ പീപ്പിള്‍സ്’ ആര്‍മിയുടെ 85-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സൈനികാഭ്യാസം നടത്തിയത്്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഇന്‍ സൈനികാഭ്യാസം കാണാന്‍ നേരിട്ടെത്തിയതും ലോകത്തിന്റെ ഭീതി വര്‍ധിപ്പിക്കുകയാണ്.…

Read More