ചൈ​ന പ​ട്ടാ​ള​ഭ​ര​ണ​ത്തി​ലേ​ക്കോ ? ഷി ​ജി​ന്‍​പി​ങ് വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്ന് അ​ഭ്യൂ​ഹം; ആ​കാം​ക്ഷ​യോ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍…

ചൈ​ന​യി​ല്‍ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ത്തി​ന് താ​ഴ് വീ​ണു​വോ ? ക​ഴി​ഞ്ഞ ഏ​താ​നും മ​ണി​ക്കൂ​റാ​യി ലോ​കം ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണി​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ന്‍​പി​ങ്ങി​നെ അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​മെ​ല്ലാം പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് സൈ​ന്യ​മാ​യ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ (പി​എ​ല്‍​എ) ത​ല​പ്പ​ത്തു​നി​ന്ന് ഷി​യെ മാ​റ്റു​ക​യും തു​ട​ര്‍​ന്ന് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യു​മാ​ണ് അ​ഭ്യൂ​ഹം. ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ലെ ഷാ​ങ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഷി ​പോ​യി​രു​ന്നു. രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​കു​ന്ന ആ​ളു​ക​ളെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്റീ​നു വി​ധേ​യ​രാ​ക്കു​ന്ന ‘സീ​റോ കോ​വി​ഡ് പോ​ളി​സി’​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്റ് മാ​റി​നി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ലി​ക​ള്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ഡി​മി​ര്‍ പു​ട്ടി​ന്‍, പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ​യോ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ത്തി​ന്റെ​യോ വി​ശ​ദീ​ക​ര​ണം പു​റ​ത്തു വ​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ത് കിം​വ​ദ​ന്തി​ക​ള്‍ മാ​ത്ര​മാ​ണെ​ന്നാ​ണ് ചി​ല വെ​ബ്‌​സൈ​റ്റു​ക​ള്‍…

Read More

ചിന്‍പിങ് ചിന്തകള്‍ ! യുവാക്കള്‍ക്കിടയില്‍ മാര്‍ക്‌സിസ്റ്റ് വിശ്വാസം ഉറപ്പിക്കാന്‍ ചൈന ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ തന്ത്രം ഇങ്ങനെ…

ചൈനീസ് യുവജനതയില്‍ മാര്‍ക്‌സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. ഇതിന്റെ ഭാഗമായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം. ഷിയുടെ ലേഖനങ്ങളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ നയങ്ങളും ആശയങ്ങളുമാണിത്. ‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. 2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.…

Read More