ചൈ​ന പ​ട്ടാ​ള​ഭ​ര​ണ​ത്തി​ലേ​ക്കോ ? ഷി ​ജി​ന്‍​പി​ങ് വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്ന് അ​ഭ്യൂ​ഹം; ആ​കാം​ക്ഷ​യോ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍…

ചൈ​ന​യി​ല്‍ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ത്തി​ന് താ​ഴ് വീ​ണു​വോ ? ക​ഴി​ഞ്ഞ ഏ​താ​നും മ​ണി​ക്കൂ​റാ​യി ലോ​കം ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണി​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ന്‍​പി​ങ്ങി​നെ അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​മെ​ല്ലാം പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് സൈ​ന്യ​മാ​യ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ (പി​എ​ല്‍​എ) ത​ല​പ്പ​ത്തു​നി​ന്ന് ഷി​യെ മാ​റ്റു​ക​യും തു​ട​ര്‍​ന്ന് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യു​മാ​ണ് അ​ഭ്യൂ​ഹം. ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ലെ ഷാ​ങ്ഹാ​യ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഷി ​പോ​യി​രു​ന്നു. രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​കു​ന്ന ആ​ളു​ക​ളെ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്റീ​നു വി​ധേ​യ​രാ​ക്കു​ന്ന ‘സീ​റോ കോ​വി​ഡ് പോ​ളി​സി’​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്റ് മാ​റി​നി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ലി​ക​ള്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ഡി​മി​ര്‍ പു​ട്ടി​ന്‍, പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ​യോ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ത്തി​ന്റെ​യോ വി​ശ​ദീ​ക​ര​ണം പു​റ​ത്തു വ​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ത് കിം​വ​ദ​ന്തി​ക​ള്‍ മാ​ത്ര​മാ​ണെ​ന്നാ​ണ് ചി​ല വെ​ബ്‌​സൈ​റ്റു​ക​ള്‍…

Read More

ജാക് മാ വീട്ടു തടങ്കലില്‍ ? ചൈനീസ് സര്‍ക്കാരിന്റെ പ്രതികാര നടപടി ആലിബാബയെ തകര്‍ക്കുമോയെന്ന ആശങ്കയുയരുന്നു; ഓഹരിയില്‍ വന്‍ ഇടിവ്…

ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മായെ രണ്ടു മാസമായി കാണാനില്ലെന്ന വാര്‍ത്ത ഏവരെയും അമ്പരപ്പിക്കുകയാണ്. ഇദ്ദേഹത്തെ ചൈനീസ് ഭരണകൂടം അറസ്റ്റു ചെയ്‌തോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടുമാസമായി പൊതുഇടങ്ങളിലൊന്നും കാണാത്തതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആധാരം.വീട്ടുതടങ്കലിലാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകമാകെ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുള്‍പ്പടെയുള്ളവയുമായി ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ കാണാതായ വാര്‍ത്ത പ്രചരിക്കുന്നത്. മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്സൈറ്റില്‍ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു. ഒക്ടോബറില്‍ ഒരു പൊതുപരിപാടിയില്‍ മാ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ആലിബാബയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്.…

Read More

തന്റെ മക്കളെ വിവാദം ആള്‍ദൈവം നിത്യാനന്ദ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് പിതാവ് ! എന്നാല്‍ 19കാരി മകളുടെ മറുപടി ഞെട്ടിക്കുന്നത്…

വിവാദ സ്വാമി നിത്യാനന്ദയ്‌ക്കെതിരേ പരാതിയുമായി മൂന്നു കുട്ടികളുടെ പിതാവ്.അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു. കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയാണ് നിത്യാനന്ദയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്റെ 12 വയസ്സുകാരനായ മകനെയും 15ഉം19ഉം പ്രായമുള്ള പെണ്‍മക്കളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല. ആശ്രമ അധികൃതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍…

Read More

കുറ്റവാളികളെ വീട്ടുതടങ്കലില്‍ ഇടാന്‍ പുതിയ സാങ്കേതിക വിദ്യയുമായി യുഎഇ; ജിപിഎസ് ബ്രേസ്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ…

റാസല്‍ഖൈമ: കുറ്റവാളികള്‍ക്ക് വീട്ടുതടങ്കലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാവുന്ന പുതിയ പദ്ധതിയ്ക്ക് റാസര്‍ഖൈമയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. യു.എ.ഇ. ജുഡീഷ്യല്‍ വിഭാഗം ഏപ്രില്‍ മുതല്‍ കുറ്റവാളികളെ ഇലക്ട്രോണിക് സാങ്കേതികത വഴി നിരീക്ഷിക്കുന്ന സംവിധാനം പരീക്ഷണാത്മകമായി ആരംഭിച്ചതായി നേരത്തേ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇത് റാസല്‍ഖൈമ ഔദ്യോഗികമായി നടപ്പാക്കിയെന്ന് പ്രഖ്യാപനത്തോടെ ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടുതടങ്കലിലുള്ള കുറ്റവാളികളെ നിരീക്ഷിക്കാന്‍ രണ്ട് ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് കുറ്റവാളിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ജി.പി.എസ്. വഴി ട്രാക്ക്‌ചെയ്യാന്‍ കഴിയുന്ന ജി.പി.എസ്. ബ്രേസ്ലെറ്റ് എന്ന ഉപകരണം. കൃത്യമായി കുറ്റവാളിയുടെ ചലനങ്ങള്‍ അറിയാന്‍ ഇത് സഹായിക്കും. രണ്ടാമത് ഒരു പ്രത്യേക പ്രദേശം മുഴുവന്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപകരണം. സ്വകാര്യത ഉറപ്പാക്കാന്‍ യു.എ.ഇ.യില്‍ തന്നെയാണ് ഇവ രണ്ടും വികസിപ്പിച്ചിരിക്കുന്നത്. ഏത് വിഭാഗത്തിലുള്ള കുറ്റവാളികള്‍ക്കാണ് ഈ ശിക്ഷാരീതി നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.

Read More